പഴയ ഭിത്തി കലണ്ടറിൽ പെൻസിൽ കൊണ്ട് വട്ടമിട്ട് തീയതികൾ ഓർത്തു വെച്ചിരുന്ന കാലം ഓർമയുണ്ടോ? കാലം മാറി, കലണ്ടറുകൾ ചുമരിൽ നിന്ന് നമ്മുടെ പോക്കറ്റിലെ സ്മാർട്ട്‌ഫോണുകളിലേക്ക് ചേക്കേറി. എന്നാൽ വെറുമൊരു തീയതി നോക്കാനുപാധി എന്നതിനപ്പുറം, പാരമ്പര്യത്തനിമയും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഒരു ‘കംപ്ലീറ്റ് പേഴ്സണൽ അസിസ്റ്റന്റ്’ ആയി മനോരമ കലണ്ടർ ആപ് മാറുകയാണ്.
ഇനി ഗൂഗിൾ മാപ്പിനോടും ‘ചുമ്മാ സംസാരിക്കാം’, കൂട്ടുകാരെപ്പോലെ കൃത്യസ്ഥലത്തെത്തിക്കും; മാറ്റങ്ങള്‍ അറിയാം
നാളും തിഥിയും നക്ഷത്രഫലവുമൊക്കെ അറിയുന്നതിനൊപ്പം ജീവിതം തന്നെ ചിട്ടപ്പെടുത്താൻ സഹായിക്കുന്ന ഈ ആപ്പിലെ പുത്തൻ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം.പരമ്പരാഗത കലണ്ടർ നൽകുന്ന എല്ലാ അറിവുകൾക്കുമൊപ്പം ഒരു മൊബൈൽ ഓർഗനൈസർ ആയി കൂടി പ്രവർത്തിക്കുന്ന ഈ ആപ്പിന്റെ സവിശേഷതകൾ നമ്മളെ അത്ഭുതപ്പെടുത്തും.
മനോരമ കലണ്ടറിൽ ലഭ്യമായ കൊല്ലവർഷം, ഹിജ്റ വർഷം, ശകവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനൊപ്പം ഇതൊരു മികച്ച ‘മൊബൈൽ ഓർഗനൈസർ’ കൂടിയായി പ്രവർത്തിക്കുന്നു. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ, മറ്റ് പ്രധാനപ്പെട്ട ഇവന്റുകൾ എന്നിവ നോട്ട് ചെയ്തു വെക്കാനും റിമൈന്‍ഡർ നോട്ടുകൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. ആഴ്ച തിരിച്ചുള്ള ഷെഡ്യൂളുകൾ പരിശോധിക്കാനും ആഡ് ചെയ്ത വിവരങ്ങൾ പിന്നീട് സെർച്ച് ചെയ്തു കണ്ടെത്താനുമുള്ള സംവിധാനവും ഇതിലുണ്ട്.
കലണ്ടറിനുള്ളിലെ ‘സ്മാർട്ട് അലാം’ സംവിധാനമാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. ആചാരപരമായ കാര്യങ്ങൾക്കും മറ്റുമായി ഉദയാസ്തമയങ്ങൾ നോക്കുന്നവർക്കു കലണ്ടറിനുള്ളിൽ തന്നെ അലാം സെറ്റ് ചെയ്യാം. ഉദാഹരണമായി രാഹുകാലം, ഗുളികകാലം, നമസ്കാരസമയങ്ങൾ, ഉദയാസ്തമയ സമയങ്ങൾ എന്നിവയ്ക്കായി പ്രത്യേകം അലാം ക്രമീകരിക്കാം. കൂടാതെ ശുഭകാര്യങ്ങൾക്ക് ഉത്തമമായ ഊൺനാളുകൾ ഓർമിപ്പിക്കാനും സംവിധാനമുണ്ട്.
കയ്യിലുള്ളത് വെറുമൊരു ഫോണല്ല, നിധിയാണ്; ഏറ്റവും എളുപ്പത്തിൽ സ്വർണം വേർതിരിക്കാം, എങ്ങനെയെന്നറിയാം
ഏറ്റവും ഉപകരിക്കുന്ന സെർച്ച് ഓപ്ഷനുകൾ
ഉപയോക്താക്കൾക്ക് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് ഇതിലെ മികച്ച സെർച്ച് ഓപ്ഷനുകൾ. കലണ്ടറിലെ വിവരങ്ങൾ അരിച്ചുപെറുക്കി നോക്കാതെ തന്നെ കാര്യങ്ങൾ കണ്ടെത്താം. ഉദാഹരണത്തിനു ഓണം ഏതു തീയതികളിലാണ് എന്നറിയാൻ ആപ്പിനുള്ളിൽ ‘ഓണം’ എന്ന് സെർച്ച് ചെയ്താൽ ഒന്നാം ഓണം, തിരുവോണം എന്നിങ്ങനെ തീയതികൾ കൃത്യമായി മുന്നിലെത്തും. അതുമല്ലെങ്കിൽ ഒരു മലയാളം നാൾ നൽകി ആ മാസത്തിൽ അത് ഏതു തീയതി ആണെന്നും എത്രാമത്തെ ആഴ്ചയാണെന്നുമുള്ള വിവരങ്ങൾ നിമിഷനേരം കൊണ്ട് കണ്ടെത്താം.
കേരളത്തിലെ ക്ഷേത്രോത്സവങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും ആപ്പിലുണ്ട്. അങ്ങോളമിങ്ങോളമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവ സമയങ്ങൾ, കൊടിയേറ്റ്, ആറാട്ട് തുടങ്ങിയ വിശേഷദിനങ്ങൾ എന്നിവ ഇതിൽ പ്രതിപാദിക്കുന്നു. പ്രദോഷം, ഏകാദശി തുടങ്ങിയ വ്രതദിനങ്ങൾ ആപ് നിങ്ങളെ ഓർമപ്പെടുത്തും. ഉദാഹരണത്തിന് ഓരോ മാസത്തിലെയും ഏകാദശി വ്രതദിവസം ഓർമിപ്പിക്കാൻ ‘വ്രതങ്ങൾ’ എന്നൊരു കാറ്റഗറി ഉണ്ടാക്കി റിമൈൻഡർ തയാറാക്കാവുന്നതാണ്.
‘രാഹുലിന്റെ പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണു; പശ്ചാത്താപമുണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണം’
Latest News
ഓഫ്ലൈനായി പ്രവർത്തിക്കും
ഉപയോക്താവിന്റെ സൗകര്യാർത്ഥം ഒരേ ആപ്പിനുള്ളിൽ തന്നെ തിരുവിതാംകൂർ, മലബാർ കലണ്ടറുകൾ എന്നിങ്ങനെ രണ്ട് എഡിഷനുകളിലേക്കും, ഗ്രിഗോറിയൻ കലണ്ടറിലേക്കും മാറാനുള്ള സൗകര്യമുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഓഫ്ലൈനായി പ്രവർത്തിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ഐ ഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് മനോരമ കലണ്ടർ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങൾ ഒഴിവാക്കിയുള്ള പ്രീമിയം കലണ്ടറും ലഭ്യമാണ്.ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക : www.manoramaonline.com/calendar

