കോഴിക്കോട് ∙ അഞ്ചു ദിവസം നീണ്ട മാരത്തൺ അന്വേഷണം, നാലു ദിവസം പ്രതിക്കു പിന്നാലെ, അഞ്ചാം ദിവസം പ്രതിക്കു മുൻപിൽ! ഒറ്റത്തവണ പോലും ഫോൺ ഉപയോഗിക്കാതെ മുങ്ങിയ പ്രതിയെ മൊബൈൽ ടവർ ലൊക്കേഷന്റെയോ ഫോൺവിളി രേഖകളുടെയോ സഹായമില്ലാതെ കുടുക്കി കേരള പൊലീസ്. രാമനാട്ടുകരയിൽ ഇതരസംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടയ്ക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസിനെ (29) ആണ് ചെന്നൈയിൽ നിന്നും കേരള പൊലീസ് പിടികൂടിയത്.
‘ടോട്ടല് ഫോര് യു’ ശബരീനാഥൻ വീണ്ടും കുരുക്കി; അഭിഭാഷകന് നഷ്ടമായത് 70 ലക്ഷം, ജാമ്യം റദ്ദാക്കും
കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കി വിട്ടശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടതിനു പിന്നാലെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയായിരുന്നു. ഈ മാസം 20 ന് രാത്രി മലപ്പുറം, കൽപകഞ്ചേരി, കോട്ടയ്ക്കൽ, തിരൂരങ്ങാടി, മഞ്ചേരി ഭാഗങ്ങളിൽ കറങ്ങിയ ശേഷം പ്രതി 21 ന് കാലത്ത് വളാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസിൽ കയറിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഫറോക്ക് എസിപി എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഫറോക്ക് എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഉടനെ തന്നെ പാലക്കാട്ടേക്ക് തിരിച്ചു.
കോഴിക്കോട് ചുങ്കത്ത് കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; 2 സുഹൃത്തുക്കൾ അറസ്റ്റിൽ
പാലക്കാട് നഗരത്തിൽ പ്രതി തങ്ങിയിട്ടില്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘത്തിന് അതേസമയം തന്നെ പാലക്കാട് നിന്നും പുറപ്പെട്ട സേലം ബസിൽ ഇതേ രൂപസാദൃശ്യമുള്ള ആൾ കയറിയെന്ന വിവരം ബസ് സ്റ്റാൻഡിൽ നിന്നും ലഭിച്ചു. എന്നാൽ അപ്പോഴേക്കും ബസ്സ് സേലത്ത് എത്തിയിരുന്നു. സേലത്ത് വണ്ടിയിറങ്ങിയ പ്രതി അവിടെ നിന്നും മൈസൂരിലേക്കുള്ള ബസ്സ് കയറുന്ന നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പിന്നീട് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതോടെ പൊലീസ് മൈസൂരിലേക്ക് കുതിച്ചു. എന്നാൽ മൈസൂരിൽ നിന്നും പ്രതി എങ്ങോട്ട് പോയെന്ന് യാതൊരു അറിവും ലഭിച്ചില്ല.
സിദ്ധരാജുവുമായി 6 വർഷത്തെ ബന്ധം, ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകുമെന്ന് ദർഷിത; പിന്നാലെ അരുംകൊല
തുടർന്ന് മൈസൂരിൽ നിന്നും ആ സമയത്ത് ബെംഗളൂരുവിലേക്കു പുറപ്പെട്ട നാലു ബസുകളിലെ കണ്ടക്ടർമാർക്ക് പ്രതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. ഇതിൽ ഒരു ബസിൽ പ്രതിയുണ്ടായിരുന്നു എന്ന സംശയം ഒരു കണ്ടക്ടർ അറിയിച്ചു. ആ വിവരം കിട്ടിയപ്പോഴേക്കും ബസ് ബെംഗളൂരുവിൽ എത്തി അരമണിക്കൂർ കഴിഞ്ഞിരുന്നു. പൊലീസ് സംഘം ബെംഗളൂരുവിൽ എത്തിയെങ്കിലും പ്രതിയെക്കുറിച്ച് പിന്നീടുള്ള അറിവൊന്നും ലഭിച്ചില്ല.
ജലപീരങ്കി ചതിച്ചാശാനേ… ആദ്യം ‘ആക്രമിച്ചത്’ മാർച്ച് തടയാൻ നിന്ന പൊലീസുകാരെ, പിന്നെ ആകാശത്തെ…
22 ന് പ്രതി ബെംഗളൂരുവിലുള്ള തന്റെ പഴയ സുഹൃത്തുക്കളെ കണ്ടുവെന്ന വിവരം ലഭിച്ചു. അവിടെ ചുറ്റിക്കറങ്ങിയ പ്രതി ഒന്നോ രണ്ടോ മണിക്കൂറിൽ കൂടുതൽ ഒരു സ്ഥലത്തും ചെലവഴിച്ചില്ല. 23 ന് ബെംഗളൂരു നഗരത്തിനു പുറത്ത് ഓട്ടോയിലും ടാക്സിയിലും കറങ്ങിയ പ്രതി 24 ന് രാത്രിയോടെ ചെന്നൈയിലേക്ക് ട്രെയിൻ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അതുവരെ പൊലീസ് പ്രതിക്കു പിന്നാലെയാണ് ഓടിയതെങ്കിൽ ഇത്തവണ ട്രെയിനിനെ മറികടന്ന് ഓടിയത് പ്രതിക്ക് മുന്നിലേക്കാണ്. ചെന്നൈയിലെത്തി ഒഡീഷയിലേക്കുളള ട്രെയിനിൽ കയറാൻ പ്ലാൻ ചെയ്ത പ്രതിയെ വരവേറ്റത് മഫ്തി വേഷത്തിലെത്തിയ ഫറോക്ക് എസിപിയുടെ ക്രൈം സ്ക്വാഡ് ആയിരുന്നു.
ഗതാഗത നിയമലംഘനത്തിന് അടച്ച പിഴത്തുകയിൽനിന്ന് തട്ടിയത് 16.75 ലക്ഷം: പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യം തള്ളി
20 ന് കാലത്ത് 6 മണി മുതൽ കേരള പൊലീസ് നടത്തിയ മാരത്തൺ ഓട്ടത്തിനാണ് ഇതോടെ ശുഭപര്യവസാനമായത്. രാത്രിയിൽ പൊതുജനമധ്യത്തിൽ വരാതെ കടത്തിണ്ണയിലോ ഷെഡ്ഡിലോ പ്രതി വിശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് നടത്തിയ തീവ്ര പരിശ്രമത്തിന്റെ അന്തിമ വിജയമാണ് ചെന്നൈയിൽ ഉണ്ടായത്. കോഴിക്കോട് കമ്മിഷണർ ടി. നാരായണന്റെയും ഡിസിപി അരുൺ പവിത്രന്റെയും കൃത്യമായ മാർഗനിർദ്ദേശത്തിൽ നടത്തിയ ചിട്ടയായ അന്വേഷണമാണ് മൊബൈൽ ഫോൺ വിളികളുടെയോ മൊബൈൽ ടവറിന്റെയോ സഹായമില്ലാതെ പ്രതിയിലേക്കെത്താൻ അന്വേഷണസംഘത്തിന് സഹായകമായത്.
വലയിലാക്കാൻ തന്ത്രങ്ങൾ പലവിധം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ
സബ് ഇൻസ്പെക്ടർ പി.സി.സുജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒമാരായ ഐ.ടി വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരാണ് 5 ദിവസം വിശ്രമമില്ലാതെ മാരത്തൺ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിലെ സിപിഒ മാരായ സുജിത്, ഷെഫിൻ എന്നിവരുടെ സേവനവും അന്വേഷണത്തിൽ ലഭിച്ചു.

