റിയാദ് ∙ സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കമായി. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് കോൺഫറൻസിൽ സൗദി സെൻട്രൽ ബാങ്ക് (സാമ) ആണ് പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലെ നാഷണൽ പേയ്‌മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക.
10-ാം വയസ്സിൽ ക്രൂരകൊലപാതകം; സ്ത്രീയായി മാറി ചൈൽഡ് കെയറിൽ ജോലി?, ബ്രിട്ടനെ നടുക്കിയ കുറ്റവാളി ഓസ്ട്രേലിയയിലോ?
Other Countries
യുകെയിൽ എക്സലൻസ് പുരസ്കാരം വാങ്ങി മേയർ; പേപ്പർ സംഘടനയുടെ പുരസ്കാരത്തിന് നികുതിപ്പണം ചെലവാക്കിയെന്ന് വിമർശനം
Europe News
സൗദിയുടെ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതിന് വേണ്ടി ഡിജിറ്റൽ പേയ്‌മെന്റ് മേഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സേവനം ആരംഭിച്ചിരിക്കുന്നത്. വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നാണ് സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുക എന്നുള്ളതെന്ന് അധികൃതർ പറഞ്ഞു.
Image Credit: X/SAMA_GOV
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം SAMA_GOV എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

