Breaking
5 Feb 2026, Thu

പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഒമാനും

മസ്‌കത്ത് ∙ ഇന്ത്യ- ഒമാന്‍ പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സംയുക്ത സൈനിക സഹകരണ സമിതിയുടെ പതിമൂന്നാമത് യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും ധാരണയിലെത്തി.

‘അമേരിക്കയിലെ മിനി ഇന്ത്യ, മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടകേന്ദ്രം’; വൈറലായി അമേരിക്കൻ പൗരൻ പങ്കുവച്ച വിഡിയോ

141–ാം വയസ്സിൽ ‘ഗ്രാമ’യ്ക്ക് ദയാവധം; ‘മൃഗശാലയുടെ രാജ്ഞി’ ഇനി ഓർമ

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, ഒമാന്‍ പ്രതിരോധ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ അലി അല്‍ സാബി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു യോഗം. നിലവിലുള്ള പ്രതിരോധ സഹകരണങ്ങള്‍ വിലയിരുത്തുകയും തന്ത്രപ്രധാന മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

സംയുക്ത വികസനം, സാങ്കേതികവിദ്യ, ഉത്പാദന പങ്കാളിത്ത വിപുലീകരണം തുടങ്ങിയവയില്‍ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കി. ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ അലി അല്‍ സാബി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *