Breaking
5 Feb 2026, Thu

പ്രതിമാസം 3,333 നല്‍കിയാല്‍ എപ്പോഴും പുതിയ ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍! വിശദാംശങ്ങള്‍ ഇതാ….

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പിക്‌സല്‍ അപ്‌ഗ്രേഡ് പ്രോഗ്രാം അവതരിപ്പിച്ചു. ഇപ്പോള്‍ പിക്‌സല്‍ 10 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3,333 നല്‍കിയാല്‍ പദ്ധതിയില്‍ അംഗമാകാം. പ്രോ മോഡലുകള്‍ക്ക് കൂടുതല്‍ പ്രതിമാസ അടവ് ഉണ്ടായിരിക്കും.

പദ്ധതി ഇങ്ങനെ

പുതിയ പിക്‌സല്‍ മോഡലുകള്‍ വര്‍ഷാവര്‍ഷം അവതരിപ്പിക്കാറുണ്ടല്ലോ. അവ വിപണിയിലെത്തുമ്പോള്‍ കൂടുതല്‍ പണമൊന്നും നല്‍കാതെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ് പുതിയ അപഗ്രേഡ് പദ്ധതി. ക്യാഷിഫൈ, ബജാജ് ഫൈനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പുതിയ പ്രോഗ്രാം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക്, ഗൂഗിള്‍ എഐ പ്രോ, യൂട്യൂബ് തുടങ്ങിയവ അടക്കം ചില പ്രീമിയം ഗൂഗിള്‍ സര്‍വിസുകളുടെ ട്രയലുകള്‍ മാസങ്ങളോളം ലഭിക്കുകയും ചെയ്യും.

9-മാസം പൂര്‍ത്തിയാക്കിയാല്‍ പുതിയ ഫോണ്‍

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് 12 മാസം കഴിഞ്ഞല്ലേ പുതിയ ഫോണ്‍ ലഭിക്കൂ എന്നാണ് ചോദ്യമെങ്കില്‍ ‘അല്ല’ എന്നാണ് ഉത്തരം. പ്രോഗ്രാമില്‍ ചേര്‍ന്നവര്‍ 9 തവണ അടച്ചു കഴിഞ്ഞെങ്കില്‍ അടുത്ത തലമുറയിലെ ഫോണ്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് സ്വന്തമാക്കാം. പഴയ ഫോണ്‍ തിരിച്ചു നല്‍കിയാല്‍ മാത്രം മതിയാകും. ഇതില്‍ താത്പര്യമുള്ളവര്‍ നോ-കോസ്റ്റ് തവണ വ്യവസ്ഥകള്‍ 2 വര്‍ഷത്തേക്കായിരിക്കും അംഗീകരിക്കേണ്ടതായി വരിക.

ആഘോഷത്തിന് ഒരുങ്ങി കരയും കടലും; പുതുവർഷ വരവേൽപ്പിന് വെടിക്കെട്ടുമായി ഷാർജ

പദ്ധതിയില്‍ ചേരുമ്പോള്‍ കിട്ടുന്ന പിക്‌സല്‍ മോഡല്‍ തിരിച്ചുവാങ്ങി പുതിയത് നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പും ഗൂഗിള്‍ നല്‍കുന്നു. (തിരിച്ചു നല്‍കുന്ന ഫോണ്‍ ഓണ്‍ ആക്കാന്‍ സാധിച്ചിരിക്കണം, ചില ഫങ്ഷന്‍ ടെസ്റ്റുകളും ഉണ്ട്.) പ്രീമിയം ഫോണുകള്‍ കൂടുതല്‍ ആളുകളുടെ കൈകളിലെത്താനാണ് ഗൂഗിള്‍ പിക്‌സല്‍ അപ്‌ഗ്രേഡ് പ്രോഗ്രാം എന്ന് കമ്പനി പറയുന്നു.

15 മാസത്തിനുള്ളില്‍ അപ്‌ഗ്രേഡ് നടത്തിയിരിക്കണം

ഇന്ത്യയില്‍ ഇതാദ്യമായാണ് ഗൂഗിള്‍ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്. എട്ടു മാസത്തെ തവണ അടവ് പൂര്‍ത്തിയാക്കുന്ന ആര്‍ക്കും, പദ്ധതിയില്‍ ചേര്‍ന്ന ആര്‍ക്കും പുതിയ മോഡല്‍ വാങ്ങാമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇങ്ങനെ അപ്‌ഗ്രേഡ് ചെയ്യേണ്ടവര്‍ 15 മാസത്തിനുള്ളില്‍ അത് ചെയ്തിരിക്കണമെന്നും പറയുന്നു.

പദ്ധതി വഴി സ്വന്തമാക്കാവുന്നപിക്‌സല്‍ മോഡലുകള്‍

പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് മോഡലുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പിക്‌സല്‍ അപ്‌ഗ്രേഡ് പ്രോഗ്രാം വഴി വാങ്ങാന്‍ സാധിക്കുന്നത്.

ഫ്രീയായി ലഭിക്കുന്ന ഗൂഗിള്‍ സര്‍വിസുകള്‍

പുതിയതായി ഗൂഗിള്‍ പിക്‌സല്‍ അപ്‌ഗ്രേഡ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ട്രയലായി ചില ഗൂഗിള്‍ സര്‍വിസുകളും ഓഫര്‍ ചെയ്യുന്നു. പിക്‌സല്‍ 10 പ്രോ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 1 വര്‍ഷത്തേക്ക് ഗൂഗിള്‍ എഐ പ്രോ വരിസംഖ്യ നല്‍കാതെ ലഭിക്കും. ആറു മാസത്തേക്ക് ഫിറ്റ്ബിറ്റ് പ്രീമിയവും ലഭിക്കും. മൂന്നു മാസത്തേക്കാണ് യൂട്യൂബ് പ്രീമിയം ലഭിക്കുക. പികിസല്‍ 10 ആണ് വാങ്ങുന്നതെങ്കില്‍ 6 മാസത്തേക്ക് ഗൂഗിള്‍ വണ്‍ പ്രീമിയം (2ടിബി) ലഭിക്കും. പിക്‌സല്‍ 10 പ്രോ വാങ്ങുന്നവര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്ന യൂട്യൂബ്, ഫിറ്റ്ബിറ്റ് പ്രീമിയം ട്രയല്‍സും ലഭിക്കും.

ആഘോഷത്തിന് ഒരുങ്ങി കരയും കടലും; പുതുവർഷ വരവേൽപ്പിന് വെടിക്കെട്ടുമായി ഷാർജ

വ്യവസ്ഥകള്‍ ഇങ്ങനെ

എംആര്‍പി 79,999 രൂപയുള്ള പിക്‌സല്‍ 10 ഫോണിന് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ അടവ് 3,333 രൂപയാണ്. എന്നാല്‍ പിക്‌സല്‍ 10 പ്രോ (എംആര്‍പി 1,09,999 രൂപ) വേണമെന്നുള്ളവര്‍ പ്രതിമാസം 4,583 രൂപയും, പിക്‌സല്‍ 10 പ്രോ എക്‌സല്‍ (എംആര്‍പി 1,24,999 രൂപ) ആണ് താത്പര്യമെങ്കില്‍ പ്രതിമാസം 5,208 രൂപയും അടയ്ക്കണം. പിക്‌സല്‍ ഫോള്‍ഡ് (എംആര്‍പി 1,72,999 രൂപ) തന്നെ വേണമെങ്കില്‍ 7,208 രൂപ പ്രതിമാസം അടയ്ക്കണം.

ക്യാഷിഫൈ 7000 രൂപ ബോണസ് നല്‍കുന്നു

ഗൂഗിള്‍ പിക്‌സല്‍ അപ്‌ഗ്രേഡ് പ്രോഗ്രാമിന് ഗൂഗിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ക്യാഷിഫൈ, നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 7000 രൂപ ബോണസ് നല്‍കുമെന്നും പറയുന്നു. പഴയ ഫോണിന്റെ മൂല്ല്യം 3,000-10,000 രൂപയാണങ്കില്‍ 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. മൂല്ല്യം 10,000 – 15,000 രൂപയാണെങ്കില്‍ 6,000 രൂപ എക്‌സ്‌ചേഞ്ച് വാല്യു ലഭിക്കും. ഫോണിന് 15,000 രൂപയിലേറെ മൂല്ല്യമുണ്ടെങ്കില്‍ 7,000 രൂപയും നല്‍കുമെന്നാണ് ക്യാഷിഫൈ പറയുന്നത്.

ചെയ്യേണ്ടത് ഇത്

പിക്‌സല്‍ 10 സീരിസില്‍ ഏതു മോഡലാണ് വേണ്ടത് എന്ന് ആദ്യം തീരുമാനിക്കുക. തുടര്‍ന്ന് തങ്ങള്‍ക്ക് അടുത്തുള്ള ഗൂഗിള്‍ പാര്‍ട്ണര്‍ സ്റ്റോറിലെത്തി 24-മാസ നോ-കോസ്റ്റ് ഇഎംഐ പ്ലാന്‍ തിരഞ്ഞെടുത്ത് ആ മോഡല്‍ വാങ്ങുക. അതിനുശേഷം, ക്യാഷിഫൈ വെബ്‌സൈറ്റില്‍ ഗൂഗിള്‍ പിക്‌സല്‍ അപ്‌ഗ്രേഡ് പ്രോഗ്രാമില്‍ ചേരുക. ഫോണ്‍ വാങ്ങി 1 മാസത്തിനുള്ളില്‍ പ്രോഗ്രാമില്‍ ചേര്‍ന്നിരിക്കണം എന്നും നിബന്ധനയുണ്ട്.

Trending Products

പുതിയ ഫോണ്‍ സ്വന്തമാക്കുമ്പോള്‍

ഗൂഗിള്‍ പിക്‌സല്‍ അപ്‌ഗ്രേഡ് പ്രോഗ്രാമില്‍ ചേര്‍ന്നവര്‍ പുതിയ പിക്‌സല്‍ ഫോണ്‍ വാങ്ങാന്‍ 8-15 മാസത്തിനുള്ളില്‍ എത്തുമ്പോള്‍, ക്യാഷിഫൈ ആയിരിക്കും പഴയ ലോണ്‍ ക്ലോസ് ചെയ്ത് പുതിയ ലോണ്‍ നല്‍കുക. ഇങ്ങനെ ക്ലോസ് ചെയ്യുന്നതിന് തുക ഈടാക്കില്ലെന്നും പറയുന്നു. പുതിയ ഫോണ്‍ കിട്ടിക്കഴിയുമ്പോള്‍ അതിന് പുതിയ 24-മാസ ഇഎംഐ പ്ലാന്‍ ആയിരിക്കും നിലവില്‍ വരിക. ഇത് ഇങ്ങനെ തുടര്‍ന്നു പോകാമെന്നാണ് ഇപ്പോള്‍ ഗൂഗിള്‍ പറയുന്നത്.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *