Breaking
5 Feb 2026, Thu

പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

പോർവിമാനങ്ങളും ടാങ്കുകളുമായി എത്തിയ കരുത്തുറ്റ സൈന്യത്തിനെതിരെ ടൊയോട്ട പിക്കപ്പുകളുടെ കരുത്തിൽ ഒരു ചെറുരാജ്യത്തിന്റെ വിജയഗാഥ; ലോക സൈനിക ചരിത്രത്തിൽതന്നെ വേറിട്ട അധ്യായമായി രേഖപ്പെടുത്തിയ ചാഡ് – ലിബിയ യുദ്ധം. ഭൂമിക്കു വേണ്ടിയുള്ള തർക്കത്തിനപ്പുറം ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, ഗറില തന്ത്രങ്ങളുടെ അദ്ഭുതകരമായ വിജയം, സൈനിക ചരിത്രത്തിലെ വിപ്ലവകരമായ വഴിത്തിരിവ് എന്നീ നിലകളിലാണ് ആ ‘ടൊയോട്ട യുദ്ധം’ ഓർമിക്കപ്പെടുന്നത്. ഫ്രഞ്ച് കോളനിയായിരുന്ന മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡ് 1960ലാണ് സ്വതന്ത്രമായത്. എന്നാൽ ആഭ്യന്തര കലഹങ്ങളും ദാരിദ്ര്യവും രാജ്യത്തിന്റെ വളർച്ചയ്ക്ക് വിഘാതമായി. 1963ൽ രാഷ്ട്രീയ പാർട്ടികളെ നിരോധിച്ചതോടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾ വൈകാതെ പൂർണതോതിലുള്ള ഗറില യുദ്ധമായി പരിണമിച്ചു. ഫ്രഞ്ച് സേനയുടെ ഇടപെടലിൽ ഏതാനും മേഖലകളിലെ സംഘർഷം അടിച്ചമർത്താനായി. അതിനിടെ, ധാതുക്കൾ, യുറേനിയം എന്നിവയാൽ സംപുഷ്ടമായ ചാഡിന്റെ വടക്കൻ പ്രദേശങ്ങൾ (ഔസൂ മുനമ്പ്) പിടിച്ചടക്കാൻ 1969ൽ ലിബിയയിൽ അധികാരത്തിലെത്തിയ മുഅമ്മർ ഗദ്ദാഫി ശ്രമം ആരംഭിച്ചു. ചാഡിലെ വിമതസേനയായ

By admin

Leave a Reply

Your email address will not be published. Required fields are marked *