Breaking
5 Feb 2026, Thu

പോസ്‌റ്റ്–ബേസിക് സ്‌പെഷൽറ്റി നഴ്‌സിങ് ഡിപ്ലോമ: അപേക്ഷ 8 വരെ

നഴ്‌സുമാരുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനുള്ള പോസ്‌റ്റ്–ബേസിക് സ്‌പെഷൽറ്റി നഴ്‌സിങ് ഡിപ്ലോമ കോഴ്‌സ് 2025–26 പ്രവേശനത്തിന് സെപ്റ്റംബർ 8വരെ ഓൺലൈനായി അപേക്ഷിക്കാം. സിലക്‌ഷന്റെ ചുമതല കേരളസർക്കാർ സ്ഥാപനമായ എൽബിഎസ് സെന്ററിന്. LBS Centre for Science & Technology, Nandavanam, Palayam, Thiruvananthapuram – 695033; ഫോൺ: 0471–2560361, director.lbs.@kerala.gov.in; വെബ് : www.lbscentre.kerala.gov.in &https://lbscentre.in. കോഴ്‌സ് ദൈർഘ്യം 12 മാസം. 7000 രൂപ പ്രതിമാസ സ്റ്റൈപ‌ൻഡ് ലഭിക്കും.

പ്രിൻസിപ്പൽമാർക്ക് ക്ലറിക്കൽ ജോലി: വിവാദ പരാമർശം ഒഴിവാക്കി ഉത്തരവ് ഇറങ്ങി

Education News

ഇന്ത്യൻ നഴ്സിങ് കൗൺസിലും സംസ്ഥാന കൗൺസിലും അംഗീകരിച്ച ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, ജിഎൻഎം ഇവയിലൊന്ന് 50% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികമായെടുത്ത് പ്ലസ്ടു / തുല്യപരീക്ഷ ജയിച്ചിരിക്കുകയും വേണം. 2025 ഓഗസ്റ്റ് 18ന് 45 വയസ്സ് കവിയരുത്.

ആദ്യ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ശമ്പളത്തിന് പുറമേ 15,000 രൂപ വരെ: സർക്കാർ പദ്ധതി തുടങ്ങി

Education News

സർവീസ് ക്വോട്ടയ്‌ക്ക് 49 വരെയാകാം. ആകെ 55 സീറ്റ്. തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ ക്രിട്ടിക്കൽ കെയർ, എമർജൻസി ആൻഡ് ഡിസാസ്‌റ്റർ, നിയോ നേറ്റൽ, നഴ്‌സ് മിഡ്‌വൈഫറി പ്രാക്‌ടീഷനർ ശാഖകളിൽ 10 സീറ്റ് വീതവും കണ്ണൂർ ഗവ. നഴ്സിങ് കോളജിൽ കാർഡിയോ തൊറാസിക് ശാഖയിൽ 15 സീറ്റുമുണ്ട്.

സർവീസ് ക്വോട്ടയും 5% ഭിന്നശേഷി സംവരണവും കഴിച്ചുള്ള സീറ്റുകളിൽ സാമുദായിക സംവരണക്രമം പാലിക്കും. 150,60 രൂപ വാർഷികഫീ നൽകണം; നിരതദ്രവ്യം 2,320രൂപയും.

പൊതുവായ ഒരൊറ്റ അപേക്ഷ മതി. അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗക്കാർക്ക് 500 രൂപ. ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖയിൽ ചലാൻ വഴിയോ പണമടയ്ക്കാം. ഇതിനുള്ള നിർദേശങ്ങൾ സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. സർവീസ് ക്വോട്ടക്കാരുടെ അപേക്ഷയ്ക്കു വിശേഷരീതിയാണ്. ഡപ്യൂട്ടേഷൻ സൗകര്യമില്ല. ഇവർക്കു ജനറൽ മെറിറ്റിലേക്കും അപേക്ഷിക്കാം.

100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള 90 മിനിറ്റ് എൻട്രൻസ് പരീക്ഷ തിരുവനന്തപുരത്തു നടത്തും. തീയതി പിന്നീടറിയിക്കും. സർവീസ് അപേക്ഷകരും ടെസ്റ്റെഴുതണം, മൊത്തം 300 മാർക്കിൽ 40% നേടുന്നവരെ നഴ്സിങ് സ്കിൽ ടെസ്റ്റിനു ക്ഷണിക്കും.

മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: പ്രധാന വിദ്യാഭ്യാസ വാർത്തകൾ

Education News

പട്ടികവിഭാഗക്കാർക്ക‌് 35% മാർക്കു മതി. എൻട്രൻസ് സ്കോർ നോക്കിയാണു സിലക്‌ഷൻ. പക്ഷേ സ്കിൽ ടെസ്റ്റ് ജയിച്ചിരിക്കണം. സർവീസ്ക്വോട്ടക്കാരുടെ റാങ്കിങ്ങിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലെ സർവീസ് സീനിയോറിറ്റിയാണു പരിഗണിക്കുക.

ഇവർ എൻട്രൻസ്/സ്കിൽ ടെസ്റ്റുകളിൽ യോഗ്യത നേടിയിരിക്കണം. കോളജും കോഴ്സും ഓൺലൈനായി അലോട്ട് ചെയ്യാൻ പിന്നീട് ഓപ്ഷൻ ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *