Breaking
5 Feb 2026, Thu

‘പോറ്റിയേ’ മാറ്റുമോ മെറ്റ, സർക്കാർ ആവശ്യപ്പെട്ടാൽ ഉള്ളടക്കം നീക്കുമോ?, സാധാരണ സാഹചര്യം ഇങ്ങനെ

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ് എന്നിവയിൽ പ്രസിദ്ധീകരിക്കുന്ന ഒരു പോസ്റ്റ് സർക്കാർ ആവശ്യപ്പെട്ടാൽ ഉടൻ നീക്കം ചെയ്യപ്പെടുമോ?ഈ ചോദ്യത്തിന് പൊതുവെ കേൾക്കുന്ന മറുപടി “സർക്കാർ പറഞ്ഞാൽ എല്ലാം ഡിലീറ്റ് ചെയ്യും” എന്നതാണ്. എന്നാൽ യാഥാർത്ഥ്യം അത്ര ലളിതമല്ല.

ഒറ്റവാക്കിൽ ‘അതെ’ എന്നോ ‘അല്ല’ എന്നോ ഉത്തരം പറയാൻ കഴിയില്ല. കാരണം ഇത് മെറ്റയുടെ ഇന്റേണൽ പോളിസിയും അതാത് രാജ്യത്തെ നിയമങ്ങളും അനുസരിച്ചാണിരിക്കുന്നത്.

മറക്കാന്‍ ശ്രമിച്ചിട്ടും ഇൻസ്റ്റാഗ്രാമിൽ ആ റീലുകൾ തന്നെ വരുന്നു, എങ്ങനെ ഒഴിവാക്കാം

മെറ്റ കണ്ടന്റ് നീക്കം ചെയ്യുന്നതിൽ പിന്തുടരുന്നത് കൃത്യമായ നയങ്ങളും നിയമപരമായ പരിശോധനാ നടപടികളുമാണ്. അതിനാൽ, സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമെന്ന കാരണത്താൽ ഒരു പോസ്റ്റ് സ്വമേധയാ നീക്കം ചെയ്യപ്പെടണമെന്നില്ല.

സർക്കാരോ കോടതിയോ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം കണ്ണുമടച്ച് ഒരു പോസ്റ്റ് നീക്കം ചെയ്യുന്ന രീതിയല്ല മെറ്റയുടേത്. ഇതിന് കൃത്യമായ ഒരു പരിശോധനാ രീതിയും മാനദണ്ഡങ്ങളുമുണ്ട്. മെറ്റയുടെ പോളിസി പ്രധാനമായും രണ്ട് തലങ്ങളിലായാണ് പ്രവർത്തിക്കുന്നത്:

കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് ലംഘനം

സർക്കാർ ചൂണ്ടിക്കാണിക്കുന്ന കണ്ടന്റ് മെറ്റയുടെ സ്വന്തം നിയമങ്ങളായ ‘കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സിന്’ വിരുദ്ധമാണോ എന്ന് അവർ ആദ്യം പരിശോധിക്കും.വിദ്വേഷ പ്രസംഗം, അക്രമത്തിന് ആഹ്വാനം ചെയ്യൽ, നഗ്നത, വ്യാജവാർത്തകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ, അത് ഏത് രാജ്യത്തെ സർക്കാർ പറഞ്ഞാലും ഇല്ലെങ്കിലും, മെറ്റ ആ കണ്ടന്റ് ആഗോളതലത്തിൽനീക്കം ചെയ്യും.

പ്രാദേശിക നിയമ ലംഘനം

ഒരു കണ്ടന്റ് മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് ലംഘിക്കുന്നില്ല, എന്നാൽ ഇന്ത്യയിലെ നിയമപ്രകാരം അത് തെറ്റാണ്

എങ്കിൽ എന്ത് സംഭവിക്കും?

ഉദാഹരണത്തിന്, ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുന്നതോ, കോടതി അലക്ഷ്യമോ ആയ കാര്യങ്ങൾ.ഇത്തരം സാഹചര്യത്തിൽ, സർക്കാർ നൽകുന്ന ലീഗൽ നോട്ടീസ് സാധുവാണെങ്കിൽ, മെറ്റ ആ കണ്ടന്റ് ഇന്ത്യയിൽ മാത്രം കാണാൻ സാധിക്കാത്ത രീതിയിൽ നിയന്ത്രിക്കും.മറ്റ് രാജ്യങ്ങളിലുള്ളവർക്ക് ആ പോസ്റ്റ് തുടർന്നും കാണാൻ സാധിക്കും. ഇതിനെയാണ് ജിയോ ബ്ലോക്കിങ് എന്ന് പറയുന്നത്.

സർക്കാർ അപേക്ഷകളോടുള്ള മെറ്റയുടെ നടപടിക്രമങ്ങൾ

സർക്കാർ ഒരു കണ്ടന്റ് മാറ്റാൻ ആവശ്യപ്പെടുമ്പോൾ മെറ്റ സ്വീകരിക്കുന്ന നടപടികൾ താഴെ പറയുന്നവയാണ്:നിയമപരമായ പരിശോധന: സർക്കാർ നൽകുന്ന അപേക്ഷ നിയമപരമായി നിലനിൽക്കുന്നതാണോ എന്നും, അത് കൃത്യമായ അധികാരികളിൽ നിന്നാണോ വന്നതെന്നും മെറ്റയുടെ ലീഗൽ ടീം പരിശോധിക്കും.

അപേക്ഷ നിരസിക്കൽ: അപേക്ഷയ്ക്ക് കൃത്യമായ നിയമസാധുതയില്ലെങ്കിലോ, അത് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മെറ്റയ്ക്ക് തോന്നിയാലോ അവർ സർക്കാരിന്റെ ആവശ്യം നിരസിക്കാറുണ്ട്.

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ

ഉപയോക്താവിനെ അറിയിക്കൽ: നിയമപരമായി തടസ്സമില്ലെങ്കിൽ, തങ്ങളുടെ കണ്ടന്റ് നീക്കം ചെയ്ത വിവരം മെറ്റ ആ അക്കൗണ്ട് ഉടമയെ അറിയിക്കും.

ഇന്ത്യയിൽ ഐടി ചട്ടങ്ങൾ പ്രകാരം, സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരമുണ്ട്:മെറ്റയുടെ തീരുമാനങ്ങൾക്കെതിരെ ഉപയോക്താക്കൾക്കും സർക്കാരിനും അപ്പീൽ നൽകാം.

ഇന്ത്യയുടെ പരമാധികാരം, സുരക്ഷ എന്നിവയെ ബാധിക്കുന്ന കാര്യങ്ങളിൽ സർക്കാർ നിർദ്ദേശം നൽകിയാൽ 36 മണിക്കൂറിനുള്ളിൽ നടപടിയെടുക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്.

കുമരകത്ത് ഒരു റോഡിൽ തറയോടുകൾ ഇളക്കിമാറ്റി, മറ്റൊരിടത്ത് തറയോട് പാകി

ലഭിക്കുന്ന സർക്കാർ അപേക്ഷകളെക്കുറിച്ചും, അതിൽ എത്രയെണ്ണം അംഗീകരിച്ചു എന്നും വ്യക്തമാക്കുന്ന ട്രാൻസ്പരൻസി റിപ്പോർട്ട് ആറുമാസത്തിലൊരിക്കൽ മെറ്റ പുറത്തുവിടാറുണ്ട്. ഇത് പ്രകാരം, ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ഭൂരിഭാഗം നിയമപരമായ അപേക്ഷകളിലും മെറ്റ നടപടി സ്വീകരിക്കാറുണ്ട് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സർക്കാർ ആവശ്യപ്പെട്ടാൽ മെറ്റ അത് പരിശോധിക്കും. അത് മെറ്റയുടെ നയങ്ങൾക്കോ, രാജ്യത്തെ നിയമങ്ങൾക്കോ വിരുദ്ധമാണെങ്കിൽ മാത്രം നടപടിയെടുക്കും. അല്ലാത്തപക്ഷം, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി അവർ ആവശ്യം നിരസിക്കുകയും ചെയ്യാം.

ഒറിജിനൽ ട്രാക്ക് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന് കാണിച്ച് ‘കോപ്പിറൈറ്റ് സ്‌ട്രൈക്ക്’ നൽകിയാൽ പാട്ട് നീക്കം ചെയ്യപ്പെട്ടേക്കാം.അതല്ലാതെ “ഇഷ്ടപ്പെട്ടില്ല” അല്ലെങ്കിൽ “വിമർശിച്ചു” എന്നത് നീക്കം ചെയ്യാനുള്ള കാരണമായി പ്ലാറ്റ്‌ഫോമുകൾ അംഗീകരിക്കാറില്ല.വ്യക്തിഹത്യയോ, അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഉണ്ടെങ്കിൽ, അത് അപകീർത്തികരമാണെന്ന് കാണിച്ച് കോടതിയെ സമീപിക്കാം.

കുമരകത്ത് ഒരു റോഡിൽ തറയോടുകൾ ഇളക്കിമാറ്റി, മറ്റൊരിടത്ത് തറയോട് പാകി

കോടതി ഉത്തരവ് ‌ ലഭിച്ചാൽ മെറ്റയ്ക്ക് ആ കണ്ടന്റ് ‌ബ്ലോക്ക് ചെയ്യേണ്ടി വരും. ലഹളയോ, മതസ്പർധയോ, അക്രമമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസിന് തെളിയിക്കാൻ കഴിയണം. എങ്കിൽ ഐടി ആക്ട് പ്രകാരം സർക്കാരിന് നോട്ടീസ് നൽകാം. എന്നാലും കേന്ദ്ര സർക്കാരുകൾക്കാണ് സാധാരണ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ അധികാരമുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *