Breaking
5 Feb 2026, Thu

പോര്‍വിമാനങ്ങളിലേറിയ സർവസൈന്യാധിപർ; സുഖോയ് യാത്രയും റഫാലിന്റെ കരുത്തും

ഭാരതത്തിന്റെ വ്യോമശക്തി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ, അതിന്റെ പരമോന്നത കമാൻഡർ എന്ന നിലയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പോർവിമാനങ്ങളിലുള്ള യാത്രകൾ നമ്മുടെ സൈനിക ശേഷിയുടെയും രാഷ്ട്രശക്തിയുടെയും പ്രതീകമായി മാറുകയാണ്.

എവിടെ മറഞ്ഞു സൈക്ലോപ്സ് കപ്പൽ? ബെർമുഡ ത്രികോണത്തിലെ പിടികിട്ടാരഹസ്യം

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ന് രാവിലെയാണ് ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളത്തിൽ നിന്ന് രാഷ്ട്രപതിയുമായി റഫാൽ പറന്നുയർന്നത്. രാഷ്ട്പതി ദ്രൗപദി മുർമു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്.

സുഖോയ്-30 MKI: ആകാശത്തെ ‘കരുത്തൻ’

Image Source : X/@rashtrapatibhvn

2023 ഏപ്രിൽ 8-ന് അസമിലെ തേസ്പൂർ എയർഫോഴ്‌സ് സ്റ്റേഷനിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു സുഖോയ്-30 MKI പോർവിമാനത്തിൽ നടത്തിയ ആദ്യ പറക്കലോടെ, ഒരു യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമായി മാറി

ഇരട്ട സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റായ സുഖോയ്-30 എംകെഐയിലാണ് രാഷ്ട്രപതി സഞ്ചരിച്ചത്. വ്യോമസേനയുടെ ഒലിവ്-പച്ച നിറത്തിലുള്ള ആന്റി ഗ്രാവിറ്റി സ്യൂട്ടിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര.

“The sortie on Rafale is an unforgettable experience for me. This first flight on the potent Rafale aircraft has instilled in me a renewed sense of pride in the nation’s defence capabilities. I congratulate the Indian Air Force and the entire team of Air Force Station, Ambala for… pic.twitter.com/Ud3LX8uqBU
— President of India (@rashtrapatibhvn) October 29, 2025

ഇതിനുശേഷം തെസ്പുർ എയർഫോഴ്സ് സ്‌റ്റേഷൻ കമാൻഡർക്കും ജീവനക്കാർക്കുമൊപ്പം രാഷ്ട്രപതിയുടെ ഫോട്ടോ സെഷനുമുണ്ടായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ചുവടുമാറാൻ ആമസോൺ; ജീവനക്കാർക്ക് കനത്ത തിരിച്ചടി

മുൻഗാമികൾ: മുൻ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുൾ കലാം (2006), പ്രതിഭാ പാട്ടീൽ (2009) എന്നിവരും സുഖോയ്-30 MKI യിൽ സമാനമായ യാത്രകൾ നടത്തി രാജ്യത്തിന് പ്രചോദനമായിട്ടുണ്ട്.

ഇന്ത്യയുടെ പ്രതിരോധശേഷി കരയിലും കടലിലും ആകാശത്തും അതിരുകൾ വികസിപ്പിച്ചതിൽ അവർ അഭിമാനം രേഖപ്പെടുത്തി. ബ്രഹ്മപുത്ര താഴ്‌വരയിലൂടെ ഏകദേശം 30 മിനിറ്റോളം നീണ്ട യാത്ര, ഹിമാലയത്തിന്റെ കാഴ്ചകളോടൊപ്പം, തന്ത്രപ്രധാനമായ തേസ്പൂർ എയർഫോഴ്‌സ് സ്റ്റേഷന്റെ പ്രാധാന്യവും വിളിച്ചോതുന്നു.

വിമാനത്തിന്റെ സവിശേഷത: റഷ്യൻ സുഖോയ് ഡിസൈൻ ബ്യൂറോയുമായി ചേർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ചെടുത്ത സുഖോയ്-30 MKI, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള, ഇരട്ട എഞ്ചിൻ, മൾട്ടി-റോൾ, ദീർഘദൂര പോർവിമാനമാണ്.

രാഷ്ട്രപതി ഇന്നു നടത്തിയ യാത്ര, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും പുതിയതും ആധുനികവുമായ പോർവിമാനമായ റഫാൽ ജെറ്റുകളുടെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്കും ആക്കം കൂട്ടുന്നു. ഫ്രഞ്ച് വ്യോമയാന ഭീമനായ ദസോ ഏവിയേഷൻ നിർമ്മിച്ച റഫാൽ ജെറ്റുകൾ 2020 സെപ്റ്റംബറിൽ അംബാലയിൽ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.

ടെക് ലോകത്തെ ഞെട്ടിച്ച് ഗൂഗിളിന്റെ ‘വില്ലോ’ ചിപ്: ക്വാണ്ടം കംപ്യൂട്ടിങിൽ ചരിത്രനേട്ടം! സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം

4.5-ാം തലമുറയിൽപ്പെട്ട റഫാൽ, സമാനതകളില്ലാത്ത ആയുധ സംവിധാനങ്ങളും സെൻസറുകളും മൾട്ടി-റോൾ കഴിവുകളുമുള്ള ഒരു യുദ്ധവിമാനമാണ്. ഇത് ഇന്ത്യൻ വ്യോമസേനയുടെ പോരാട്ട ശേഷിക്ക് വലിയ മുതൽക്കൂട്ടാണ്.

രാജ്യത്തിന്റെ പ്രഥമ പൗര നേരിട്ട് യുദ്ധവിമാനങ്ങളിൽ പറക്കുന്നത് വെറുമൊരു ഔദ്യോഗിക ചടങ്ങ് മാത്രമല്ല. അത് നമ്മുടെ പ്രതിരോധ സജ്ജീകരണത്തിലുള്ള അചഞ്ചലമായ വിശ്വാസം ഉറപ്പിക്കുന്നു. സൈനികർക്ക് പ്രചോദനം നൽകുന്നു. കൂടാതെ, ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ സൈനിക ശേഷിയുടെയും ആത്മവിശ്വാസത്തിന്റെയും ശക്തമായ സന്ദേശം നൽകുന്നു.ഈ ആകാശ യാത്രകൾ, പ്രതിരോധ രംഗത്ത് രാജ്യം കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ തിളക്കമാർന്ന ഏടുകളാണ്.

Disclaimer : ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/@rashtrapatibhvn എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്ന് നിന്ന് എടുത്തിട്ടുളളതാണ്.

Draupadi Murmu

Defence Sector

Air Defence System

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *