എറണാകുളം∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 30ന് വൈകിട്ട് 4 മണിക്ക് സംഘടിപ്പിച്ച ‘കുടുംബസംഗമം 2026’ൽ മുഖ്യാതിഥിയായി പ്രശസ്ത സിനിമ സംവിധായകൻ ആഷിഖ് അബു പങ്കെടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽ കുമാർ.ആർ അധ്യക്ഷനായ ചടങ്ങ് മഹാരാജാസ് മലയാളം വിഭാഗം മേധാവി ഡോ. സുമി ജോയ് ഒലിയപ്പുറം ഉദ്ഘാടനം ചെയ്തു. യുദ്ധത്തിനെതിരെ ആദ്യം പ്രതികരിക്കുന്ന സംസ്ഥാനമായ കേരളം എന്നും വ്യത്യസ്തമാണ് എന്ന് ഡോ. സുമി പറഞ്ഞു. പരിപാടിയുടെ മുഖ്യപ്രഭാഷണം നിർവഹിച്ചത് ആഷിഖ് അബുവാണ്. പുരോഗമന ചിന്തയുള്ളവരുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആഷിഖ് അബു അഭിപ്രായപ്പെട്ടു. ആഷിഖ് അബുവും ജീവനക്കാരുമായി ചോദ്യോത്തര വേളയും നടത്തി. കുസാറ്റ് ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സംഘടന സെക്രട്ടറി ജിതിൻ.ടി.പി, എഫ്എസ്ഇടിഒ ജില്ലാ ജോയിന്റ് സെക്രട്ടറി ശിവദാസ്.പി.എം, ആതിര ചെല്ലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tech News

