ദുബായ് ∙ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ദുബായിന്റെ ഖ്യാതിക്ക് കരുത്തുപകരാൻ പുതിയ ഔദ്യോഗിക ഐഡന്റിറ്റിയുമായി ദുബായ് സിവിൽ ഡിഫൻസ്. നവീകരിച്ച ലോഗോയും സൈനിക മാതൃകയിലുള്ള പുതിയ യൂണിഫോമും ദുബായ് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുറത്തിറക്കി. ‘ജീവനും സ്വത്തിനും സംരക്ഷണം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സിവിൽ ഡിഫൻസിന്റെ ഈ മാറ്റം.
പുട്ടിന്റെ വസതിയിൽ 91 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമെന്ന് ആരോപണം; സമാധാന ചർച്ചകളിൽ പുനരാലോചന ആവശ്യമെന്ന് റഷ്യ
Europe News
പുതുവർഷത്തിൽ കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടി; ദുബായിൽ വാടക വർധിക്കും, ആശങ്ക
ദേശീയതയും കരുത്തും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ലോഗോയിലെ ചിഹ്നങ്ങൾ. ഏഴ് എമിറേറ്റുകളെയും നേതൃത്വത്തിന്റെ ഐക്യത്തെയും സൂചിപ്പിക്കുന്ന ഏഴ് നക്ഷത്രങ്ങൾ, കരുത്തിന്റെ പ്രതീകമായ ഫാൽക്കൺ, ദേശീയ പതാകയുള്ള പരിച എന്നിവ പുതിയ ലോഗോയുടെ ഭാഗമാണ്. ദേശീയ ചിഹ്നത്തോട് ചേർന്നുനിൽക്കുന്ന സ്വർണ്ണ നിറമാണ് ലോഗോയ്ക്ക് നൽകിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കൂടി അനുയോജ്യമായ വിധത്തിലാണ് ലോഗോയുടെ രൂപകൽപന.
Image Credit: WAM
ദുബായ് സിവിൽ ഡിഫൻസിന്റെ വികസനയാത്രയിലെ സുപ്രധാന ചുവടുവയ്പാണിതെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ എക്സ്പർട്ട് റാഷിദ് താനി അൽ മത്രൂഷി പറഞ്ഞു. സ്ഥാപനത്തിന്റെ മൂല്യങ്ങളും ദേശീയ സ്വത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ആധുനിക കാലത്തെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്ന് പുതിയ മാറ്റങ്ങൾ വ്യക്തമാക്കുന്നു. സുരക്ഷാ സംവിധാനങ്ങളിൽ സുസ്ഥിരമായ നവീകരണവും മികവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

