Breaking
5 Feb 2026, Thu

പിതാമഹന്റെ പാരമ്പര്യം പേറുന്ന യുവരക്തം…. വിക്രാന്ത്: മുക്കാനായി എത്തിയ പാക്കിസ്ഥാൻ സൈന്യം!

ഇന്ന് നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായിശംഖുമുഖത്തെത്തിയിരിക്കുകയാണ് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ.3 വർഷം മുൻപ് കമ്മിഷൻ ചെയ്യപ്പെട്ടതാണ് ഈ കപ്പൽ. എന്നാൽ വിക്രാന്തെന്ന പേര് എത്രയോ കാലമായി ഇന്ത്യൻ പൊതുബോധത്തിലുണ്ട്. പുതിയ വിക്രാന്തിനും മുൻപേ ഒരു വിക്രാന്ത് ഇന്ത്യയ്ക്കുണ്ടായിരുന്നു. ആ കപ്പൽ പിതാമഹന്റെ പാരമ്പര്യം പേറുന്നതാണ് പുതിയ വിക്രാന്ത്.

പിഎം ശ്രീ പദ്ധതി: കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യസഭയിൽ

Latest News

പഴയവിക്രാന്തിന്റെ ജനനം ബ്രിട്ടിഷ് നേവിയിലായിരുന്നു. എച്ച്എംഎസ് ഹെർക്കുലീസ് എന്നു പേരുള്ള കപ്പൽ 1957ൽ ആണ് ഇന്ത്യ വാങ്ങിയത്. 1961ൽ നാവികസേനയിലേക്ക് കമ്മിഷൻ ചെയ്യപ്പെട്ടു. ഇന്ത്യയുടെ കൈവശമെത്തുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് ഇത്. ശക്തിയും ധൈര്യവും സമന്വയിക്കപ്പെട്ടത് എന്നർഥമുള്ള വിക്രാന്ത് എന്ന പേരാണ് കപ്പലിനു നൽകിയത്.

1965ൽ പാക്കിസ്ഥാനുമായി നടന്ന യുദ്ധത്തിൽ വിക്രാന്ത് കടലിലിറങ്ങിയിരുന്നില്ല. അറ്റകുറ്റപ്പണികൾക്കായി ഡോക്കിലായതാണു കാരണം. എന്നാൽ 1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിൽ ഇതായിരുന്നില്ല സ്ഥിതി. പൂർണമായും തകരാർ പരിഹരിച്ചിരുന്നില്ലെങ്കിലും കടൽയുദ്ധത്തിന് വിക്രാന്ത് സജീവമായി രംഗത്തിറങ്ങി.

View this post on Instagram

വിക്രാന്തിനെ മുക്കുക എന്ന ലക്ഷ്യവുമായി എത്തിയ പാക് ഗാസി

വിശാഖപട്ടണത്തു പോയി വിക്രാന്തിനെ മുക്കുക എന്ന ലക്ഷ്യവുമായി പാക്കിസ്ഥാന്റെ ഗാസി 1971 നവംബർ 14നു കറാച്ചിയിൽ നിന്നു യാത്ര തിരിച്ചു.എന്നാൽ പാക്കിസ്ഥാന്‌റെ ഈ നീക്കത്തെക്കുറിച്ച് നേരത്തെ സംശയിച്ച ഇന്ത്യൻ നേവി വിക്രാന്തിനെ സുരക്ഷിതമായി വിശാഖപട്ടണത്തു നിന്ന് ആൻഡമാൻ ദ്വീപുകളിലെ പോർട് എക്സ്റേ എന്ന രഹസ്യ സ്ഥലത്തേക്കു മാറ്റാൻ തീരുമാനിച്ചു.

ഗാസി യാത്രതിരിക്കുന്നതിനു തലേന്നു തന്നെ വിക്രാന്ത് വിശാഖപട്ടണം വിട്ട് ആൻഡമാനിലേക്കു യാത്രയായി. എന്നാൽ വിശാഖപട്ടണത്തേക്ക് വരുന്ന ഗാസിയെ ഇവിടെത്തന്നെ മുക്കണമെന്ന് ഇന്ത്യൻ നാവികസേന തീർച്ചപ്പെടുത്തിയിരുന്നു. അതിനായി ഒരു വലിയ തന്ത്രമൊരുങ്ങി.ഒടുവിൽ ഐഎൻഎസ് രാജ്പുത്ത് എന്ന കപ്പൽ ഗാസിയെ മുക്കി. നാവികസേനയ്ക്കു വലിയ അഭിമാനമായി ഈ വിജയം.

പിന്നീട് വിക്രാന്ത് അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലെ ചിറ്റഗോങ്, കോക്സ് ബസാർ മേഖലകളിൽ വലിയ ആക്രമണം നടത്തി. അവിടെയുണ്ടായിരുന്ന പാക്ക് കപ്പലുകളിൽ പലതിനെയും നശിപ്പിച്ചു. ഖുൽന,ചാങ്‌ല, മോങ്‌ല എന്ന നദീതുറമുഖങ്ങളും ആക്രമിക്കപ്പെട്ടു. വിക്രാന്തിൽ നിന്നു പറന്നുയർന്ന സീ ഹോക്ക് വിമാനങ്ങൾ ചിറ്റഗോങ്ങിലെ വിവിധ പാക്ക് ആർമി ബാരക്കുകളെ നശിപ്പിച്ചു.

പിഎം ശ്രീ പദ്ധതി: കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യസഭയിൽ

Latest News

ബംഗ്ലാ വിമോചന യുദ്ധസമയത്ത് ബംഗാൾ ഉൾക്കടലിൽ സമ്പൂർണമായ ആധിപത്യം നിലനിർത്താൻ വിക്രാന്ത് ഇന്ത്യൻ നാവികസേനയെ അനുവദിച്ചു. കിഴക്കൻ പാക്കിസ്ഥാനു മേൽ ഒരു നാവിക ഉപരോധം തന്നെ സേന ഒരുക്കി. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും യുദ്ധസാമഗ്രികളും കടൽവഴി കിഴക്കോട്ട് എത്തുന്നത് തടയാൻ ഇതുവഴി സാധിച്ചു. പിന്നെയും 26 വർഷം കൂടി സേനയിൽ തുടർന്ന വിക്രാന്ത് 1997ൽ ഡീകമ്മിഷൻ ചെയ്യപ്പെട്ടു. പിൽക്കാലത്ത് ഒരു മ്യൂസിയമായി മാറിയ വിക്രാന്ത് 2014ൽ സ്ക്രാപ് ചെയ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *