Breaking
29 Jan 2026, Thu

പിടിച്ചടക്കാനെത്തുന്ന ട്രംപിനെ എങ്ങനെ പ്രതിരോധിക്കും; എന്താണ് ഗ്രീൻലൻഡിന്റെ സൈനികക്കരുത്ത്?

ഗ്രീൻലൻഡ് പിടിച്ചടക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾ യൂറോപ്പിലെമ്പാടും ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഒരു അധിനിവേശ ശ്രമമുണ്ടായാൽ ഗ്രീൻലൻഡ് എങ്ങനെ പ്രതിരോധിക്കും? എന്താണ് ഗ്രീൻലൻഡിന്റെ സൈനികക്കരുത്ത്?

ഗ്രീൻലൻഡിനു സ്വന്തമായി സൈന്യം ഇല്ല. ഡെൻമാർക്കിനു കീഴിലുള്ള സ്വയംഭരണ പ്രവിശ്യയാണു ഗ്രീൻലൻഡ്. അതിനാൽ തന്നെ ഡെൻമാർക്ക് സൈന്യത്തിനാണു ഗ്രീൻലൻഡിന്റെ പ്രതിരോധച്ചുമതല. ഡാനിഷ് സൈന്യത്തിന്റെ ജോയിന്റ് ആർട്ടിക് കമാൻഡാണ് ഇതു നിർവഹിക്കുന്നത്.

ട്രംപിന്റെ ‘എയർഫോഴ്സ് വണ്‍’ പറന്നുപൊങ്ങിയിട്ട് തിരിച്ചിറങ്ങി;’പറക്കും വൈറ്റ് ഹൗസിന്’ എന്താണ് സംഭവിച്ചത്?

ഡെൻമാർക്കിനു കീഴിലുള്ള ആർട്ടിക് മേഖലയിലെ സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഏകീകൃത ഓപ്പറേഷനൽ കമാൻഡാണ് ജോയിന്റ് ആർട്ടിക് കമാൻഡ്.

ബാങ്ക് ബുദ്ധിമുട്ടിച്ചോ, പരാതി എങ്ങനെ നൽകാം? നഷ്ടപരിഹാരം ഇനി വൻ തുക; സഹകരണ ബാങ്കും പരിധിയിൽ; ‘കോപ്പി’ സ്വീകരിക്കില്ല

എൽഡിഎഫ് ടാഗ്‌ലൈൻ കോപ്പിയടിയോ? പുതിയത് വരും, ‘കടക്ക് പുറത്ത്’ ഉറപ്പിക്കാതെ യുഡിഎഫ്; ബിജെപിയുടെ പരസ്യവാചകം മോദിയോട് ‘പറഞ്ഞത്’ മൻമോഹൻ

കീഴടങ്ങുന്ന മാവോയിസ്റ്റ്; പ്രതിജ്ഞ ചൊല്ലുന്ന സിപിഎം; ഇടതുവഴിയിലെ ഇരുട്ട് – വായിക്കാം ‘ഇന്ത്യാ ഫയൽ’

MORE PREMIUM STORIES

ഡാനിഷ് പ്രതിരോധ സേനയുടെ ഈ സുപ്രധാന ഘടകം, ഡാനിഷ് ഭാഷയിൽ ‘ആർക്ടിസ്ക് കമാൻഡോ’ എന്നറിയപ്പെടുന്നു. 2012 ഒക്ടോബർ 31-ന് സ്ഥാപിതമായ ഈ കമാൻഡ്, മുൻപുണ്ടായിരുന്ന ഐലൻഡ് കമാൻഡ് ഗ്രീൻലൻഡ്, ഐലൻഡ് കമാൻഡ് ഫറോസ് എന്നിവയെ ലയിപ്പിച്ചാണ് രൂപീകരിച്ചത്.

2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഭരണച്ചെലവ് കുറയ്ക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഈ ലയനം സഹായിച്ചു. ഡാനിഷ് കര, നാവിക, വ്യോമ, പ്രത്യേക സേനാംഗങ്ങളും സിവിലിയൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏകദേശം 130 പേർ ഈ സംയുക്ത സേനാവിഭാഗത്തിലുണ്ട്.

ഗ്രീൻലൻഡിന്റെ തലസ്ഥാനമായ നൂക്കിൽ ആസ്ഥാനമുള്ള കമാൻഡ്, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ്, ഫറോ ദ്വീപുകൾ എന്നിവയുൾപ്പെടെയുള്ള അതിവിശാലമായ പ്രദേശത്തിന് മേൽനോട്ടം വഹിക്കുന്നു. ഈ വിദൂര മേഖലകളിൽ ഡെൻമാർക്കിന്റെ പരമാധികാരം സംരക്ഷിക്കുക എന്നതാണ് സമാധാനകാലത്തെ മുഖ്യദൗത്യം.

ഇതിനായി രാജ്യത്തിന്റെ സമുദ്രാതിർത്തി, വ്യോമാതിർത്തി, കരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പട്രോളിങ് കപ്പലുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ഉപഗ്രഹ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തര നിരീക്ഷണം നടത്തുകയും അനധികൃത പ്രവർത്തനങ്ങൾ തടയുകയും സമുദ്ര നിയമങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ‘ബഹിരാകാശത്തെ പ്രിയപുത്രി’; ഇതിഹാസതുല്യമായ 27 വർഷങ്ങൾ, സുനിത വില്യംസ് വിരമിച്ചു

പ്രതിരോധത്തിനപ്പുറം, ആർട്ടിക്കിലെ കഠിനസാഹചര്യങ്ങളിൽ അനേകം സൈനികേതര ദൗത്യങ്ങളും കമാൻഡ് നിർവഹിക്കുന്നു. സമ്പന്നമായ മത്സ്യബന്ധന മേഖലയിലെ അനധികൃത മീൻപിടിത്തം തടയാനുള്ള പരിശോധനകൾ, പ്രതികൂല കാലാവസ്ഥയിലെ രക്ഷാപ്രവർത്തനങ്ങൾ, സമുദ്രമലിനീകരണം തടയൽ, ഹൈഡ്രോഗ്രാഫിക് സർവേകൾ, ശാസ്ത്രീയ ദൗത്യങ്ങൾക്കും സാധാരണക്കാരുടെ ആവശ്യങ്ങൾക്കും പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Representative Image Credit: Canva

മഞ്ഞുമൂടിയ സാഹചര്യങ്ങൾക്കായി പ്രത്യേകം നിർമിച്ച ‘ക്നുഡ് റാസ്മുസൻ’ ക്ലാസ് പട്രോളിങ് കപ്പലുകളാണ് ഈ സേന പ്രധാനമായും ഉപയോഗിക്കുന്നത്. യുഎസുമായി സഹകരിക്കുന്ന തൂലെ എയർ ബേസ്, സ്റ്റേഷൻ നോർഡ്, ഡെയ്ൻബോർഗ്, മെസ്റ്റേഴ്സ്വിഗ് തുടങ്ങി ഗ്രീൻലൻഡ് തീരങ്ങളിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളിൽ നിന്നാണ് കമാൻഡ് പ്രവർത്തിക്കുന്നത്.

സമീപ വർഷങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം പുതിയ കപ്പൽപ്പാതകൾ തുറക്കുകയും വിഭവസാധ്യതകൾ വർധിപ്പിക്കുകയും ചെയ്തതോടെ ആർട്ടിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം വർധിച്ചു. ഇതിന്റെ ഭാഗമായി, നാറ്റോ സഖ്യകക്ഷികളുമായി സഹകരിച്ച് ‘ഓപ്പറേഷൻ ആർട്ടിക് എൻഡ്യുറൻസ്’ പോലുള്ള സൈനികാഭ്യാസങ്ങൾ കമാൻഡ് വിപുലീകരിച്ചിട്ടുണ്ട്.

Greenland Island

Donald Trump

Defence Sector

Latest News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *