Breaking
23 Mar 2026, Mon

‘പാഠപുസ്തകത്തിൽ ‘പണ്ഡിതർ’ ചേർക്കേണ്ടത് ശരിയായ ബാലസാഹിത്യം; യുട്യൂബ് കാണിച്ച് ‌കുട്ടികളെ ഊട്ടുന്നവർ നശിപ്പിക്കുന്നത് ചിന്താശേഷി’

കുട്ടികളെ മടിയിലിരുത്തി, പുരാണ കഥകളും പഞ്ചതന്ത്രം കഥകളും പറഞ്ഞു കൊടുത്തിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കഥ കേട്ടാൽ മാത്രം കുട്ടികൾ ചോറുണ്ണുമായിരുന്ന ഒരു കാലം. അന്ന് ഓരോ കുട്ടിക്കും കഥ പറഞ്ഞുകൊടുത്ത്, അവർപോലും അറിയാതെ കുഞ്ഞുരുളകൾ വായിൽ വച്ചുതന്ന അമ്മ, ഭക്ഷണത്തിനൊപ്പം കുഞ്ഞിനെ വായനയുടെ ലോകത്തേക്കുമാണ് എത്തിച്ചത്. ആ കുട്ടികളെല്ലാ പിന്നെയും കഥകൾക്കു വേണ്ടി വിശന്നുകൊണ്ടേയിരുന്നു. അവർക്കു വേണ്ടി നിറയെ ബാലസാഹിത്യ രചനകൾ വന്നു, അവരത് ആവേശത്തോടെ വായിച്ചു. ബാലമാസികകൾ വരുന്ന ദിവസത്തിനു വേണ്ടി കാത്തിരുന്ന എത്രയോ നല്ല ഓർമകൾ. പക്ഷേ ഇങ്ങനെ വളർന്ന തലമുറയിൽപ്പെട്ട പലരും ഇന്ന് ഒരു പരാതി പറയാറുണ്ട്, കുട്ടികൾ മൊബൈലിന് അഡിക്റ്റാണ്! എങ്ങനെ കുറയ്ക്കണം സ്ക്രീൻ ടൈം എന്നതാണ് അവരുടെ ഏറ്റവും വലിയ ആവലാതി. പക്ഷേ അപ്പോഴും കുട്ടികൾക്കു വേണ്ടിയുള്ള സാഹിത്യകൃതികളുടെ എണ്ണം മാത്രം കുറഞ്ഞില്ല. ഇന്നും അവരെ പുസ്തകത്താളുകളിലെ കഥകൾ മാടിവിളിച്ചുകൊണ്ടേയിരിക്കുന്നു. മൊബൈൽ സ്ക്രീനിന്റെ വെളിച്ചത്തിൽ കണ്ണുമഞ്ഞളിച്ചു പോയ ഒരു തലമുറ എന്തുകൊണ്ട് പുസ്തകങ്ങൾ വായിക്കണം? വായനയുടെ ലോകത്തേക്ക് കുട്ടികളെ കൊണ്ടുപോകേണ്ട ആവശ്യക എന്താണ്? അതിനു ബാലസാഹിത്യം എങ്ങനെ സഹായിക്കും? ഈ ശിശുദിനത്തിൽ മനോരമ ഓണ്‍ലൈൻ പ്രീമിയം സ്പെഷൽ അഭിമുഖത്തിൽ മനസ്സു തുറക്കുകയാണ് ബാലസാഹിത്യകാരനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാര ജേതാവുമായ കവി മടവൂർ സുരേന്ദ്രൻ.

English Summary:

Children’s Literature: The Key to Reducing Screen Time. Madavoor Surendran on Nurturing a Love for Reading in Kids. From Mobile Addiction to Books

Literature Premium

Literature News

Childhood Stories

Childrens Book

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *