Breaking
3 Feb 2026, Tue

പ​രി​ഹാ​ര​മാ​കാ​തെ നെ​ല്ലി​യാ​മ്പ​തി​യി​ലെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം

നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി മേ​ഖ​ല​യി​ലെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് പു​തു​താ​യി നെ​ല്ലി​യാ​മ്പ​തി മേ​ഖ​ല​യി​ൽ മൂ​ന്നു മൊ​ബൈ​ൽ ട​വ​റു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ സ്ഥാ​പി​ച്ച​ത്.

കാ​ര​പ്പാ​റ, പോ​ത്തു​പാ​റ, ചെ​റു​നെ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ച്ച​ത്. നെ​ല്ലി​യാ​മ്പ​തി​യി​ൽ ഒ​രു​മി​ച്ച് യാ​ത്ര​ചെ​യ്യു​ന്ന ചി​ല​രു​ടെ ഫോ​ണു​ക​ളി​ൽ നെ​റ്റ്‌​വ​ർ​ക്ക് ല​ഭി​ക്കു​ക​യും ചി​ല​ർ​ക്ക് നെ​റ്റ്‌​വ​ർ​ക്ക് ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കാ​ര​പ്പാ​റ, പോ​ത്തു​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ ഫോ​ർ ജി ​സം​വി​ധാ​ന​മു​ള്ള മൊ​ബൈ​ലു​ക​ളി​ൽ മാ​ത്ര​മാ​ണ് നെ​റ്റ്‌​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഫൈ​ജി സം​വി​ധാ​ന​മു​ള്ള മൊ​ബൈ​ലു​ക​ളി​ൽ സി​ഗ്ന​ലു​ക​ൾ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നു. പ​ഴ​യ മോ​ഡ​ൽ മൊ​ബൈ​ലു​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ട​വ​റു​ക​ളി​ൽ​നി​ന്ന് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ള്ളൂ​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ​രാ​തി​ക​ളെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ശ്നം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പ​രി​ഹാ​ര​മാ​യി പു​തു​താ​യി സ്ഥാ​പി​ച്ച ട​വ​റു​ക​ളി​ലെ സോ​ഫ്റ്റ്‌​വെ​യ​ർ സം​വി​ധാ​നം ഉ​ട​ൻ അ​പ്ഗ്രേ​ഡ് ചെ​യ്യു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നെ​ല്ലി​യാ​മ്പ​തി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ബാ​ങ്ക്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​തി​നു പ​രി​ഹാ​ര​മാ​യാ​ണ് നെ​ല്ലി​യാ​മ്പ​തി മ​ല​മു​ക​ളി​ൽ​ര​ണ്ടും ചു​രം​പാ​ത​യി​ൽ ഒ​ന്നും പു​തി​യ മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ച്ച​ത്.

നെ​ല്ലി​യാ​മ്പ​തി ചു​രം​പാ​ത​യി​ലെ ഇ​ട​ത്താ​വ​ള​മാ​യ ചെ​റു​നെ​ല്ലി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച മൊ​ബൈ​ൽ ട​വ​റി​നു ചു​രം​പാ​ത​യി​ൽ ഉ​ട​നീ​ളം സി​ഗ്ന​ൽ ല​ഭ്യ​മാ​ക്കാ​ൻ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചു.

നെ​ല്ലി​യാ​മ്പ​തി ചു​രം​പാ​ത ന​വീ​ക​ര​ണം റോ​ഡ് പ​ണി ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി റോ​ഡി​ലെ കേ​ബി​ൾ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​റു​നെ​ല്ലി വ​രെ റോ​ഡ​രി​കി​ൽ പ്ര​ത്യേ​ക ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Mobile network problem i nattuvishasham local news

By admin

Leave a Reply

Your email address will not be published. Required fields are marked *