Breaking
6 Feb 2026, Fri

പരിസ്ഥിതി പ്രതികരണത്തിന് ‘അതിവേഗം’; 6 പുതിയ അത്യാധുനിക വാഹനങ്ങൾ രംഗത്തിറക്കി സൗദി അറേബ്യ

റിയാദ് ∙ അടിയന്തര പരിസ്ഥിതി പ്രശ്നങ്ങളോട് അതിവേഗം പ്രതികരിക്കുന്നതിനുള്ള കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി നാഷനൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് (NCEC) ആറ് അതിവേഗ പ്രതികരണ വാഹനങ്ങൾ (റാപിഡ് റെസ്പോൺസ് വെഹിക്കിൾസ്) സേവനത്തിനായി രംഗത്തിറക്കി. പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കുന്നതിനും ദോഷകരമായ വിഷവാതകങ്ങൾ ഉൾപ്പെടെയുള്ള വിവിധ മലിനീകരണ സ്രോതസ്സുകളോട് പ്രതികരിക്കുന്നതിനുമായി സജ്ജീകരിച്ച പ്രത്യേക വാഹനങ്ങളാണിവ.

റിയാദ് സീസൺ 2025ന് വർണാഭമായ തുടക്കം: നഗരം സാക്ഷ്യം വഹിച്ചത് കൗതുക വിസ്മയ കാഴ്ചകളുള്ള കലാസാംസ്കാരിക പരേഡിന്

‘ഹഫീത് റെയില്‍’: തുരങ്ക നിര്‍മാണം ആരംഭിച്ചു

വ്യാവസായിക പ്ലാന്റുകൾ, പവർ പ്ലാന്റുകൾ, മലിനമായ പ്രദേശങ്ങൾ, ഉയർന്ന വിഷാംശമുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയ അപകടകരമായ അന്തരീക്ഷങ്ങളിലെ വായു മലിനീകരണം ഉൾപ്പെടെയുള്ള സാധ്യതയുള്ള അപകടങ്ങളെ വളരെ വേഗം തിരിച്ചറിയുന്നതിനും പരിഹാര പ്രക്രിയകൾക്കും ഉപകാരപ്രദമായ അത്യാധുനിക സംവിധാനങ്ങളാണ് ഈ വാഹനങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

∙അത്യാധുനിക സാങ്കേതികവിദ്യ

മലിനീകരണവും അപകടകരമായ ഉദ്‌വമനവും അളക്കുന്നതിനുള്ള സംവിധാനങ്ങൾ, അപകടകരമായ രാസ സംഭവങ്ങളിൽ ഇടപെഴകാനുള്ള ശേഷി എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഈ വാഹനങ്ങളിൽ ക്രമീകരിച്ചിട്ടുള്ളത്. സംഘാംഗങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ പ്രശ്നബാധിത സ്ഥലത്ത് എത്താൻ കഴിയുന്ന വിധമാണ് വാഹനങ്ങളുടെ രൂപകൽപ്പന. ഇത് പൊതുജനാരോഗ്യത്തിലും പരിസ്ഥിതിയിലും ഉണ്ടാകാവുന്ന ആഘാതം ലഘൂകരിക്കാൻ സഹായിക്കും.

വായുവിന്റെ ഗുണനിലവാരത്തെയും സാധ്യതയുള്ള അപകടങ്ങളെയും കുറിച്ചുള്ള കൃത്യവും ഉടനടിയുള്ളതുമായ വിവരങ്ങൾ നൽകുന്ന മലിനീകരണ അളവിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളാണ് ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. റിയാദ്, വടക്കൻ അതിർത്തികൾ, മദീന, മക്ക, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ പ്രവർത്തനം നടത്തും.

കാർബൺ മോണോക്‌സൈഡ്, മീഥെയ്ൻ, പ്രൊപ്പെയ്ൻ, നൈട്രജൻ ഓക്സൈഡുകൾ, അമോണിയ തുടങ്ങിയ വിവിധതരം അപകടകരമായ വാതകങ്ങളെ നിരീക്ഷിക്കാനും അവയുടെ അളവ് കൃത്യമായി അളക്കാനും സാങ്കേതിക വിദഗ്ധർക്ക് കഴിയും. രാസ, ജൈവ അപകടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധമാണ് വാഹനത്തിലെ അടിയന്തര സാങ്കേതിക വിദഗ്ധർക്ക് പരിശീലനം നൽകിയിരിക്കുന്നത്. മൊബൈൽ പരിസ്ഥിതി നിരീക്ഷണ സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന ഈ വാഹനങ്ങളിൽ അതാത് സ്ഥലങ്ങളിലെ വാതക വിശകലനത്തിനും വായുവിന്റെ ഗുണനിലവാര വിലയിരുത്തലിനുമുള്ള സംയോജിത സംവിധാനങ്ങളുണ്ട്. രാജ്യത്തുടനീളമുള്ള പാരിസ്ഥിതിക സംഭവങ്ങളോട് വേഗത്തിലും വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രതികരിക്കാൻ ഇതുവഴി സാധ്യമാകും.

Image Credit:X/ncecksa

∙സമയബന്ധിതമായ ഡാറ്റ, ദ്രുത തിരുത്തൽ നടപടി

തത്സമയ ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നതിലൂടെ, പാരിസ്ഥിതിക വെല്ലുവിളികൾ ഉണ്ടാകുമ്പോൾ അവ പരിഹരിക്കുന്നതിന് ദ്രുത തിരുത്തൽ നടപടി സാധ്യമാക്കുന്നുവെന്ന് എൻ‌സി‌ഇ‌സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മാധ്യമ വക്താവുമായ സാദ് അൽ മത്രഫി വിശദമാക്കി. അപകടകരമായ വാതകങ്ങൾ കണ്ടെത്തുന്ന ഉപകരണങ്ങളുടെയും സംരക്ഷണ സ്യൂട്ടുകളുടെയും ഉപയോഗം ഉൾപ്പെടെ ഈ വാഹനങ്ങൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുന്നതിന് എല്ലാ ജീവനക്കാർക്കും പ്രത്യേക പരിശീലനം ലഭിക്കുന്നു. ഇത് രാസ, ജൈവ, അപകടകരമായ മെറ്റീരിയൽ അടിയന്തരാവസ്ഥകളോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതായും അൽ മത്രാഫി കൂട്ടിച്ചേർത്തു.

∙പ്രധാന ഉപകരണങ്ങളും സംവിധാനങ്ങളും

ഈ പരിസ്ഥിതി പ്രതികരണ വാഹനങ്ങളിൽ 25ലധികം ഉപകരണങ്ങളും സംരക്ഷണ ഉപകരണങ്ങളും മറ്റ് ഇനം ഉപകരണങ്ങളും ഉണ്ടാവും. ഉപയോഗത്തിലില്ലാത്തപ്പോൾ കൊണ്ടുപോകാനും സൂക്ഷിക്കാനും എളുപ്പമാക്കുന്ന തരത്തിൽ മടക്കാവുന്ന ദൂരം അളക്കുന്ന ഉപകരണം, ചുറ്റുമുള്ള അന്തരീക്ഷത്തിൽ വിഷാംശം അല്ലെങ്കിൽ കത്തുന്ന വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപയോഗിക്കുന്ന അപകടകരമായ വാതകതോത് അളക്കുന്ന ഉപകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വസ്തുവുമായോ ഉപരിതലവുമായോ സമ്പർക്കം കൂടാതെ വിദൂരമായി താപനില അളക്കാൻ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉണ്ടായിരിക്കും.

രാസ, ജൈവ അല്ലെങ്കിൽ റേഡിയോളജിക്കൽ ഭീഷണികളടങ്ങിയ സാമ്പിളുകൾ ശേഖരിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സാമ്പിൾ ശേഖരണവും സംഭരണ ബാഗും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കൂടാതെ, വ്യാവസായിക പ്ലാന്റുകൾ, പവർ പ്ലാന്റുകൾ, മലിനമായ സ്ഥലങ്ങൾ തുടങ്ങിയ അപകടകരമായ അന്തരീക്ഷങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംരക്ഷണ സ്യൂട്ടുകളും നൽകും. അപകടകരമായ വസ്തുക്കളിൽ നിന്നുള്ള മലിനീകരണം ഒഴിവാക്കാൻ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഇത് അത്യാവശ്യമാണ്. വിഷ രാസവസ്തുക്കൾ, ജൈവ മാലിന്യങ്ങൾ, വൈറസുകൾ എന്നിവയിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനായി രാസ, ജൈവ അപകട പ്രതിരോധശേഷിയുള്ള സ്യൂട്ടും ഇതിലുണ്ട്.

വിഷ, രാസ വാതകങ്ങളിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകുന്ന ഫെയ്‌സ് മാസ്ക് ഫിൽട്ടറോട് കൂടിയ ആധുനിക ഫുൾ-ഫെയ്‌സ് മാസ്‌കുകൾ ജീവനക്കാർക്ക് വ്യക്തമായ കാഴ്ചയും സുരക്ഷിതവുമായ ഫിറ്റിങ്ങും ഉറപ്പാക്കുന്നു. എൻ‌സി‌ഇ‌സിയുടെ ഈ നൂതന ഇടപെടലുകൾ ആരോഗ്യകരവും കൂടുതൽ അഭിവൃദ്ധി പ്രാപിക്കുന്നതും ഹരിതാഭവുമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്. ഇത് വിഷൻ 2030ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമാണ്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ncecksa എന്നX അക്കൗണ്ടിൽ നിന്ന്

By admin

Leave a Reply

Your email address will not be published. Required fields are marked *