Breaking
5 Feb 2026, Thu

നൊമ്പരമായി തേജസ് അപകടത്തിൽ കൊല്ലപ്പെട്ട വിങ് കമാൻഡറിന്റെ അവസാന ദൃശ്യങ്ങൾ | Madhyamam

തേജസ് വിമാനത്തിന്റെ അഭ്യാസപ്രകടനത്തിനിടെ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്. എയർ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പ് എടുത്ത വിഡിയോയാണ് പുറത്ത് വന്നത്. പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദീപക് മിത്തൽ, ഇന്ത്യൻ അഡീഷണൽ സെക്രട്ടറി അസീം മഹാജൻ എന്നിവർക്കൊപ്പമുള്ള വിങ് കമാൻഡറിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേസമയം, അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വി​ങ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് ശ്യാ​ലിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മ​ൻ​ഷ് ശ്യാ​ലിന്‍റെ പിതാവ് അറിയുന്നത്.BHARAT SALUTES ITS BRAVE SONR.I.P. Wing Commander Namansh Syal. Soar to greater heights. Watch over your motherland like you’ve always done great son of Bharat Maa. pic.twitter.com/oBYSegdxXe— Rahul Shivshankar (@RShivshankar) November 21, 2025 ദു​ബൈ​ ആൽ മക്തൂം വിമാനത്താവളത്തിൽ നടന്ന വ്യോ​മ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 2.15ഓ​ടെ​യാണ് ഇ​ന്ത്യ​യു​ടെ തേ​ജ​സ് എം.​കെ -1 എ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണത്. വ്യോ​മ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ജെ​റ്റ് വി​മാ​നം നി​ല​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി തീ​ഗോ​ള​മാ​യി മാ​റു​കയയിരുന്നു. തേ​ജ​സ്സ് വി​മാ​നം വി​ക​സി​പ്പി​ച്ച് 24 വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം ​ത​വ​ണ​യാ​ണ് ത​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ജ​യ്സാ​ൽ​മീ​റി​ൽ​വെ​ച്ച് തേ​ജ​സിന്റെ ആ​ദ്യ അ​പ​ക​ടം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.India’s Braveheart Pilot of Tejas Fighter Jet Wing Commander Namansh Syal seen here in a video during Dubai Air Show with India’s MoS Defence Sanjay Seth, India’s Envoy to UAE Deepak Mittal and India’s Additional Secretary, Gulf in MEA Aseem Mahajan. 🙏 pic.twitter.com/SAFHACARpn— Aditya Raj Kaul (@AdityaRajKaul) November 21, 2025

By admin

Leave a Reply

Your email address will not be published. Required fields are marked *