Breaking
23 Mar 2026, Mon

നരകാഗ്നി വിതച്ച ഹെൽബേണറുകൾ;ലോകമെമ്പാടുമുള്ള ഭീകരവാദ ശൈലികളുടെ പ്രചോദനം

ലോകമെമ്പാടും ഭീകരർ പല തവണ ഉപയോഗിച്ചിട്ടുള്ളതാണ് കാർബോംബുകൾ. ജനനിബിഢമായ പ്രദേശങ്ങളിൽ ഇവ ഉപയോഗിച്ച് സ്ഫോടനം നടത്തി അനേകം പേർ കൊല്ലപ്പെട്ട സംഭവങ്ങൾ മുൻപേയുണ്ട്. കാറിലും മറ്റു വാഹനങ്ങളിലുമൊക്കെ സ്ഫോടകവസ്തുക്കൾ നിറച്ച് സ്ഫോടനമുണ്ടാക്കി നാശനഷ്ടങ്ങളുണ്ടാക്കുന്ന ഭീകരവാദശൈലിയുടെ പ്രചോദനം ഒരുപക്ഷേ പണ്ടുകാലത്തെ ഹെൽബേണറുകൾ എന്ന കപ്പലുകളിൽനിന്നാകുമെന്നു വിദഗ്ധർ പറയുന്നു.

ആവണക്കിൻ കുരുവിലെ മഹാവിഷം,ഹൈപ്രൊഫൈൽ കൊലപാതകങ്ങളിൽ പ്രതിസ്ഥാനത്ത്… എന്താണ് നിശ്ശബ്ദ കൊലയാളി റൈസിൻ?

പുരാതനകാലം മുൻപേ അഗ്നിക്കപ്പലുകൾ ഉണ്ടായിരുന്നു.എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ നിറച്ച്, മനഃപൂർവം തീ കൊളുത്തി, ശത്രുക്കളുടെ കപ്പൽക്കൂട്ടത്തിലേക്ക് ഒഴുക്കിവിടുന്നവയായിരുന്നു ഇവ. കപ്പലുകൾ മരം കൊണ്ട് നിർമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, അഗ്നിക്കപ്പലുകൾ അപകടകാരികളായ ആയുധങ്ങളായിരുന്നു. ഈ ആയുധം പുരാതന കാലത്ത് ഉപയോഗിച്ചതിന്റെ ഉദാഹരണം ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡസ് എഴുതിയ ‘പെലോപ്പൊനേഷ്യൻ യുദ്ധം’ എന്ന ഗ്രന്ഥത്തിൽ കാണാം.

ഏതൻസിന്റെ കപ്പൽക്കൂട്ടത്തിന് തീയിടാനുള്ള ശ്രമത്തിൽ, സിറാക്കൂസുകാർ ഒരു പഴയ വ്യാപാരക്കപ്പലിൽ ഉണങ്ങിയ ചില്ലകളും പൈൻ മരത്തടികളും നിറച്ചു. കാറ്റ് അനുകൂലമായപ്പോൾ അതിന് തീ കൊളുത്തി ഏതൻസുകാരുടെ നേർക്ക് ഒഴുക്കിവിട്ടു. എന്നാൽ ഏതൻസുകാർ, തീ അണയ്ക്കാനും അഗ്നിക്കപ്പലിനെ അകറ്റി നിർത്താനും പ്രതിവിധികൾ ആവിഷ്കരിക്കുകയും അങ്ങനെ അപകടം ഒഴിവാക്കുകയും ചെയ്തു.

ഹെൽബേണറുകളുടെ ലക്ഷ്യം

ഈ തീക്കപ്പലുകളുടെ ചുവടുപിടിച്ചാണ് എഡി 16-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഹെൽബേണറുകൾ വികസിപ്പിച്ചെടുത്തത്.ശത്രുക്കപ്പലുകൾക്ക് തീയിടുക എന്നതായിരുന്നു ഒരു സാധാരണ അഗ്നിക്കപ്പലിന്റെ ലക്ഷ്യമെങ്കിൽ, അവയെ സ്ഫോടനത്തിലൂടെ തകർത്തു തരിപ്പണമാക്കാനാണ് ഹെൽബേണറുകൾ നിർമിച്ചത്. എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾക്ക് പകരം, ഈ അഗ്നിക്കപ്പലുകളിൽ സ്ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്. ഇത് അവയെ കൂടുതൽ മാരകമാക്കി.

ആന്റ്‌വെർപ്പ് ഉപരോധത്തിലും ഗ്രാവ്‌ലൈൻസ് യുദ്ധത്തിലും ഹെൽബേണറുകൾ ഉപയോഗിച്ചു.

ഇറ്റലിയിൽ ജനിച്ച, ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ താമസിച്ച ജിയാനിബെല്ലിയാണ് ഹെൽബേണർ കണ്ടുപിടിച്ചത്. സ്പെയിൻ ആന്റ്‌വെർപ്പ് ഉപരോധിച്ചപ്പോൾ അവരെ തടയാനായിരുന്നു ഹെൽബേണറുകൾ നിർമിച്ചത്.നഗരത്തിലെ ജനങ്ങളെ പട്ടിണിക്കിട്ട് കീഴടക്കുക എന്ന ലക്ഷ്യത്തോടെ സ്പെയ്ൻകാർ ഷെൽഡ് നദിക്ക് കുറുകെ കപ്പലുകൾ കൊണ്ട് ഒരു പാലം നിർമിച്ചിരുന്നു. ഈ പാലം തകർക്കാനാണ് ജിയാനിബെല്ലി ലക്ഷ്യമിട്ടത്. ഈ ദൗത്യത്തിനായി ‘ഫോർച്യൂൺ’ എന്നും ‘ഹോപ്’ എന്നും പേരുള്ള രണ്ട് കപ്പലുകൾ ഒരുക്കി.

ഓരോ കപ്പലിന്റെയും ഉള്ളറയിൽ ഒരു ‘ഗർത്തം’ ഉണ്ടാക്കി അതിലാണ് വെടിമരുന്ന് സ്ഥാപിച്ചത്. ഈ ‘ഗർത്ത’ത്തിന് മുകളിൽ മാർബിൾ പാളികൾ കൊണ്ട് നിർമിച്ച പൊള്ളയായ ഒരു കോൺ സ്ഥാപിച്ചു. ഇതിനുള്ളിൽ “തിരികല്ലുകൾ, പീരങ്കിയുണ്ടകൾ, മാർബിൾ കട്ടകൾ, ചെയിൻ ഷോട്ടുകൾ, ഇരുമ്പ് കൊളുത്തുകൾ എന്നിവയും അപകടകരമായ മറ്റു വസ്തുക്കളും നിറച്ചു.

ഡൽഹി സ്ഫോടനത്തിലെ വില്ലൻ ‘ആൻഫോ’യാണെന്നും സംശയങ്ങള്‍; കുറഞ്ഞ സമയത്തിനുള്ളിൽ വൻ നാശം, എന്താണ് ഈ അപകടകാരി?

ജിയാനിബെല്ലിയുടെ ഹെൽബേണറുകൾ സ്പെയിൻകാരെ അപ്രതീക്ഷിതമായി ആക്രമിച്ച് ഞെട്ടിച്ചു. ‘ഫോർച്യൂൺ’ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല; കല്ലൂ എന്ന സ്ഥലത്തിനടുത്ത് അത് ഉറച്ചുപോയി.

ഒരു ചെറിയ, ഭാഗികമായ സ്ഫോടനം മാത്രം സംഭവിക്കുകയും ചെയ്തു. എന്നാൽ, ‘ഹോപ്പ്’ ലക്ഷ്യത്തിലെത്തുകയും പദ്ധതിയിട്ടതുപോലെ പൊട്ടിത്തെറിക്കുകയും ചെയ്തു. ജിയാനിബെല്ലിയുടെ ഹെൽബേണറുകൾക്ക് സ്പാനിഷ് ഉപരോധം തകർക്കാൻ കഴിഞ്ഞില്ലെങ്കിലും, അത് വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു; പാലത്തിന്റെ ഒരു വലിയ ഭാഗം തകർക്കുകയും അനേകം സൈനികരെ കൊല്ലുകയും ചെയ്തു.

ആന്റ്‌വെർപ്പ് ഉപരോധത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം നടന്ന ഗ്രാവ്‌ലൈൻസ് യുദ്ധത്തിലും ഹെൽബേണറുകൾ ഉപയോഗിച്ചതായി പറയപ്പെടുന്നു. പ്രശസ്തമായ സ്പാനിഷ് അർമാഡ കാലേയിൽ നങ്കൂരമിട്ടിരുന്നപ്പോൾ, സ്പെയ്ൻകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഇംഗ്ലിഷുകാർ എട്ട് അഗ്നിക്കപ്പലുകൾ അയച്ചു. ഈ കപ്പലുകൾ ആന്റ്‌വെർപ്പിൽ ഉപയോഗിച്ച ഹെൽബേണറുകളെപ്പോലുള്ളവയായി

English Summary:

Car bombs are a tactic used by terrorists worldwide, often in densely populated areas. These attacks, involving explosives-laden vehicles, may be inspired by the ancient naval tactic of using fire ships called Helburners. These fire ships were loaded with explosives and detonated, causing massive damage to enemy vessels, much like modern car bombs target civilian populations and infrastructure.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *