Breaking
5 Feb 2026, Thu

നമ്മള്‍ എപ്പോള്‍ മുതലാണ് പാക്കിസ്ഥാനെ അനുസരിക്കാന്‍ തുടങ്ങിയത്?; ലോക്സഭയിൽ പ്രതിരോധമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി ∙ പാക്കിസ്ഥാൻ പറയുന്നത് കേട്ട് എന്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടക്കുന്ന ചർച്ചയിൽ രാജ്നാഥ് സിങ് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ ചോദ്യം.

‘അമേഠിയിൽ മത്സരിച്ചെങ്കിൽ പരാജയപ്പെടുത്തിയെനെ; രാഹുലിനെതിരെ സംസാരിക്കുന്നത് ഇനി എന്റെ ഉത്തരവാദിത്തമല്ല’

സൈനിക നടപടി നിര്‍ത്താന്‍ പാക്കിസ്ഥാൻ ഇന്ത്യയോട് യാചിച്ചുവെന്നാണ് രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞത്. ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിനാണ് നിർത്തിയെന്നും നമ്മള്‍ എപ്പോള്‍ മുതലാണ് പാക്കിസ്ഥാനെ അനുസരിക്കാന്‍ തുടങ്ങിയതെന്നും ആയിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.

‘സഖ്യത്തിന്റെ ഐക്യം തകർക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണം’: രാഹുലിന്റെ പ്രസംഗത്തിനെതിരെ സിപിഐയും

എല്ലാ സൈനിക, രാഷ്ട്രീയ ലക്ഷ്യങ്ങളും കൈവരിച്ചതിനു ശേഷം മാത്രമാണ് ഇന്ത്യ പിന്മാറിയതെന്ന് രാജ്നാഥ് സിങ് രാഹുലിനു മറുപടി നൽകി. നമ്മള്‍ ഭീകര താവളങ്ങള്‍ തകര്‍ത്തുവെന്നും പ്രതികാരം ചെയ്തുവെന്നും ആയിരുന്നു രാജ്നാഥ് സിങ്ങിന്റെ മറുപടി. നമുക്ക് ഒരു നഷ്ടവും സംഭവിച്ചില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

VIDEO | Leader of Opposition in Lok Sabha and Congress MP Rahul Gandhi (@RahulGandhi) intervened during Defence Minister Rajnath Singh’s (@rajnathsingh) address on Operation Sindoor in the Lok Sabha, speaking about the circumstances that led to the cessation of hostilities… pic.twitter.com/BclorSSGvR
— Press Trust of India (@PTI_News) July 28, 2025

By admin

Leave a Reply

Your email address will not be published. Required fields are marked *