Breaking
5 Feb 2026, Thu

ദുബായിൽ ഇനി ‘സീംലെസ് ട്രാവൽ’; രാജ്യാന്തര യാത്രക്കാർക്ക് നേട്ടം, സ്വപ്നം പങ്കുവച്ച് നൂറ

ദുബായ് ∙ വിമാനത്താവളങ്ങളിലെ യാത്രാ നടപടികൾ എളുപ്പവും വേഗവുമാക്കുന്ന ‘സീംലെസ് ട്രാവൽ’ പദ്ധതി അവതരിപ്പിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ ദുബായ്). മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് ഫോറം 2025ൽ ആണ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.

വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്ന പ്രവാസികൾ ആശങ്കയിൽ; യാത്രക്കാരെ വലയ്ക്കുന്ന നിയമക്കുരുക്ക്

ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേൽ, മധ്യസ്ഥത തുടരുമെന്ന് ഖത്തർ; പിന്തുണച്ച് ഇന്ത്യയും യൂറോപ്പും, ഗൾഫ് നേതാക്കൾ ദോഹയിൽ

സർക്കാർ-സ്വകാര്യ മേഖലകളിലെ 40ൽ ഏറെ പ്രതിനിധികളും 80 രാജ്യാന്തര വിദഗ്ധരും പങ്കെടുത്തു. ദുബായ് എയർപോർട്ട് സെക്ടറിലെ ഫ്യൂച്ചർ ബോർഡേഴ്‌സ് ഡയറക്ടർ നൂറ സാലിം അൽ മസ്രൂയിയാണ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. ബയോമെട്രിക് സാങ്കേതികവിദ്യയും സ്മാർട് സംവിധാനങ്ങളും ഉപയോഗിച്ച് യാത്രക്കാർക്ക് എളുപ്പത്തിൽ യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് നൂറ സാലിം അൽ മസ്രൂയി പറഞ്ഞു. വേഗവും സുരക്ഷയും ഉറപ്പാക്കി ദുബായിലെ യാത്രാനുഭവത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

‘സീംലെസ് ട്രാവൽ’ പദ്ധതി ദുബായുടെ ആഗോള യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൽ ഒരു വഴിത്തിരിവാകുമെന്ന് എയർപോർട്ട് അഫയേഴ്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ശൻഖീതി പറഞ്ഞു. ജനങ്ങൾക്ക് കേന്ദ്രീകരിച്ച്, സൗകര്യപ്രദമായ സേവനങ്ങൾ നൽകാൻ ജിഡിആർഎഫ്എ ദുബായ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിൽ നടന്ന പിപിപി മീന ഫോറത്തിലെ സദസ്. ചിത്രം : ജിഡിആർഎഫ്എ ദുബായ്.

പ്രാദേശിക– രാജ്യാന്തര സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കാനും കൂടുതൽ സഹകരിക്കാനും ഇത്തരം വേദികൾ സഹായകമാകുമെന്ന് ജിഡിആർഎഫ്എ അറിയിച്ചു. ‘സ്മാർട് ഗവൺമെന്റ് സേവനങ്ങൾ’ വികസിപ്പിക്കുന്നതിലൂടെ, ദുബായിയെ സ്മാർട് ട്രാവലിന്റെയും നൂതന സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കി മാറ്റാൻ സാധിക്കും.

ദുബായിൽ നടന്ന പിപിപി മീന ഫോറത്തിലെ സദസ്. ചിത്രം : ജിഡിആർഎഫ്എ ദുബായ്.

By admin

Leave a Reply

Your email address will not be published. Required fields are marked *