Breaking
24 Mar 2026, Tue

ദുബായിലെ സ്മാർട് നിരീക്ഷണത്തിൽ പിടിയിലായത് 4.28 ലക്ഷം നിയമലംഘനങ്ങൾ

ദുബായ് ∙ നഗരത്തിലെ ടാക്സി, ആഡംബര വാഹന ഗതാഗത മേഖലകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഏർപ്പെടുത്തിയ സ്മാർട് നിരീക്ഷണ സംവിധാനം വഴി ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 4,28,349 കേസുകൾ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. നവംബർ 13നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്.

‘അനുമതി മുഖ്യം’: ‘ജെയ്‌വാക്കിങ്ങിൽ’ നിയമം കടുപ്പിച്ച് ദുബായ്; യുഎഇയിലൂടെ നടക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയണം

പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ ആധി; ‘ടിക്കറ്റ് ഷോക്ക്’ യുഎഇ ദേശീയ ദിന അവധിക്കോ ക്രിസ്മസ്-പുതുവത്സരത്തിനോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം, നിയമങ്ങൾക്കും ചട്ടങ്ങൾക്കുമെതിരായ 29,886 ലംഘനങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിച്ചു. റജിസ്റ്റർ ചെയ്ത കേസുകളിൽ 3,127 എണ്ണം അമിതവേഗവും 652 എണ്ണം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതും 4,251 എണ്ണം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമാണ്.

ടാക്സികൾ, ആഡംബര വാഹനങ്ങൾ, ബസ് ലെയ്‌നുകൾ, ഇ-ഹെയ്‌ലിങ് കമ്പനികൾ തുടങ്ങിയ വിവിധ ഗതാഗത സംവിധാനങ്ങളിൽ നിരീക്ഷണ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി നിരീക്ഷണ സംവിധാനങ്ങളുടെ നിലവിലെ മാനേജ്‌മെന്റ്, പ്രവർത്തനം, വികസനം എന്നിവയുടെ ഉത്തരവാദിത്തവും ഈ കേന്ദ്രത്തിനാണ്. സ്മാർട് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിക്കാനും ആർടിഎ ലക്ഷ്യമിടുന്നു. കൂടാതെ, നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും പാലിക്കൽ ഉറപ്പാക്കുന്നതിനുമായി കണ്ടെത്തിയ പാളിച്ചകളും ലംഘനങ്ങളും വിശകലനം ചെയ്യുകയും തിരുത്തൽ നടപടികൾ വികസിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയിലെ റഗുലേറ്ററി പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനായി ആഭ്യന്തര, ബാഹ്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ വിവരങ്ങളും ഡാറ്റയും കേന്ദ്രം നൽകുന്നു.

English Summary:

Dubai RTA’s smart surveillance system has registered a high number of traffic violations. The system uses AI to identify violations like speeding and mobile phone use while driving to enhance road safety. RTA aims to reduce violations and ensure compliance through smart technologies.

United Arab Emirates

Road Safety

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *