Breaking
5 Feb 2026, Thu

തൊഴിലില്ലായ്മയിൽ വൻ വർധന വരുന്നു? 40 മേഖലകളിലെ ജോലി ആദ്യം പോകും; എഐ ഉപയോഗിച്ച് സമ്പന്നരുമാകാം; എന്തു പഠിക്കണം?

ആരാകും 2026ന്റെ ‘ഡ്രൈവിങ്’ സീറ്റിൽ! ലോകം ശക്തരായ നേതാക്കൾ ഭരിക്കും. ലോകകപ്പ് ഫുട്ബോളിലും ട്വന്റി20 ലോകകപ്പിലുമൊക്കെ പുതിയ ജേതാക്കൾ (ചിലപ്പോൾ പഴയവരും) വരും. ട്രംപ് ഇംപാക്ട് തുടരും! സ്വർണവും വെള്ളിയുമൊക്കെ തിളങ്ങും; ചിലപ്പോൾ മങ്ങും! ക്രൂഡ് ഓയിൽ വിപണി വലിയ തളർച്ചയില്ലാതെ തുടരും. ഹരിത ഇന്ധനങ്ങൾ വികസിക്കും. ഓഹരി വിപണിയിൽ പുതിയ കുതിപ്പുകളുണ്ടായേക്കാം. റഷ്യ– യുക്രെയ്ൻ യുദ്ധം ഒരുപക്ഷേ, അവസാനിച്ചേക്കാം. ലോകമങ്ങനെ പല വഴി മുന്നോട്ടു പോകുമ്പോഴും ആരു ഡ്രൈവ് ചെയ്യും, ഈ അതിവിശാല ലോക? ഉത്തരം ഒന്നേയുള്ളൂ. നിർമിത ബുദ്ധി അഥവാ എഐ എന്നു ചുരുക്കിവിളിക്കപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്! ഏതാനും വർഷം മുൻപു പിച്ചവച്ചു തുടങ്ങിയ എഐ അതിവേഗം വളർന്ന വർഷമായിരുന്നു 2025. അതിന്റെ പത്തിരട്ടി കുതിപ്പാകും 2026ൽ ഉണ്ടാവുക. എഐയുടെ സാങ്കേതിക വളർച്ച പക്ഷേ, പ്രതീക്ഷകൾ മാത്രമല്ല ലോകത്തിനു സമ്മാനിക്കുന്നത് ഒരു പിടി ആശങ്കകൾ കൂടിയാണ്. എഐയുടെ വിപ്ലവം പല വഴിക്കു പടരുമെങ്കിലും ആഗോളതലത്തിലെ ആദ്യ ആശങ്ക

By admin

Leave a Reply

Your email address will not be published. Required fields are marked *