മൊബൈലിലെ അശ്ലീല വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ പൂട്ടിത്തുടങ്ങിയതോടെ സൈബർ മാഫിയ തങ്ങളുടെ താവളം മാറ്റിയിരിക്കുന്നു. ‘ഡയറക്ട് വിഡിയോ’ ഇല്ല, പകരം ലിങ്കുകൾ മാത്രം! ‘ടെറബോക്സ്’ (Terabox) പോലുള്ള എന്ന ക്ലൗഡ് സ്റ്റോറേജ് ആപ്പിന്റെ മറവിലാണ് ഇപ്പോൾ വമ്പൻ കച്ചവടം പൊടിപൊടിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ (Child Pornography) ഉൾപ്പെടെയുള്ളവ സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് വിൽക്കുന്ന ഈ പുതിയ രീതി സൈബർ പൊലീസിനെ പോലും വട്ടംകറക്കുകയാണ്.
തിരുവനന്തപുരത്തെ തിയേറ്റർ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; ‘അഡ്മിൻ123’ സംഭവത്തിലും പാഠം പഠിച്ചില്ല, ആരാണ് വില്ലൻ?
എന്താണ് ഈ ‘ടെറബോക്സ്’ തന്ത്രം? പണ്ട് ടെലിഗ്രാം ഗ്രൂപ്പുകളിൽ വിഡിയോകൾ നേരിട്ട് അപ്ലോഡ് ചെയ്യുമായിരുന്നു. എന്നാൽ, എഐ (സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം വീഡിയോകൾ തിരിച്ചറിയാനും ഗ്രൂപ്പുകൾ ഓട്ടോമാറ്റിക്കായി ബാൻ ചെയ്യാനും ടെലിഗ്രാം തുടങ്ങിയതോടെയാണ് തട്ടിപ്പുകാർ പുതിയ വഴി തേടിയത്. ഇവിടെയാണ് ‘ടെറബോക്സ്’ രക്ഷകനാകുന്നത്.
1024 GB വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്ന ആപ്പാണ് ടെറബോക്സ്. മാഫിയ സംഘം ചെയ്യുന്നത് ഇതാണ്: അശ്ലീല വീഡിയോകൾ ടെറബോക്സിൽ അപ്ലോഡ് ചെയ്യുന്നു. ശേഷം അതിന്റെ ലിങ്ക് മാത്രം ടെലിഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു. വിഡിയോ ഗ്രൂപ്പിൽ ഇല്ലാത്തതുകൊണ്ട് ടെലിഗ്രാമിന് ഇവരെ ബാൻ ചെയ്യാൻ കഴിയില്ല. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർ നേരെ ചെല്ലുന്നത് വിഡിയോകളുടെ ഒരു വലിയ ശേഖരത്തിലേക്കാണ്.
സൗജന്യമായി ഒന്നും കിട്ടില്ല. ടെലിഗ്രാമിലെ സാധാരണ ഗ്രൂപ്പുകളിൽ ചില ‘സാമ്പിൾ’ ലിങ്കുകൾ മാത്രം ഇടും. മുഴുവൻ ദൃശ്യങ്ങൾ വേണോ? ‘വിഐപി’ ഗ്രൂപ്പിൽ ചേരണം.
എൻട്രി ഫീ: 200 മുതൽ 1000 രൂപ വരെ.
രീതി: ഗൂഗിൾ പേ അല്ലെങ്കിൽ യുപിഐ വഴി പണമടച്ച സ്ക്രീൻഷോട്ട് അഡ്മിന് അയച്ചുകൊടുക്കണം.
വാഗ്ദാനം: ലൈഫ് ടൈം മെമ്പർഷിപ്പും, ‘ആരും കാണാത്ത’ ദൃശ്യങ്ങളും.
നടികളുടെയും ഇൻസ്റ്റാഗ്രാം താരങ്ങളുടെയും ഡീപ് ഫേക്ക് (Deepfake) വിഡിയോകൾ മുതൽ ഒളിക്യാമറ ദൃശ്യങ്ങൾ വരെ ഈ വിഐപി ഗ്രൂപ്പുകളിൽ ലേലം വിളിച്ചു വിൽക്കുന്നു.
കുട്ടികളെയും വെറുതെവിടുന്നില്ല; ലക്ഷ്യം നിയമത്തെ പറ്റിക്കൽ ഏറ്റവും ഞെട്ടിക്കുന്ന വിവരം ഇതാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ നേരിട്ട് അപ്ലോഡ് ചെയ്താൽ ഇൻറർനെറ്റിലെ സുരക്ഷാ സംവിധാനങ്ങൾ അത് നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്യും.
വില 39,900 രൂപ; കണ്ണുകാണിച്ചാൽ യുപിഐ പേമെനറ്, ഒപ്പം ദീപികയുടെ ശബ്ദവും; റേബാൻ മെറ്റ സ്മാർട്ട് ഗ്ലാസ് എത്തി
ഇത് മറികടക്കാനാണ് ക്ലൗഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. വീഡിയോകൾ സിപ്പ് (Zip) ഫയലുകളാക്കിയോ, പേര് മാറ്റിയോ ടെറബോക്സിൽ ഇടുന്നതോടെ സ്കാനിംഗിൽ നിന്ന് രക്ഷപ്പെടുന്നു. നിയമത്തിന്റെ കണ്ണിൽ പൊടിയിടാൻ ഇവർ കണ്ടെത്തിയ ഏറ്റവും വലിയ പഴുതാണിത്.
നിങ്ങളെ കാത്തിരിക്കുന്ന ചതി വെറുമൊരു അശ്ലീല വിഡിയോ കാണാനുള്ള കൗതുകത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർ അറിയുന്നില്ല, വലിയൊരു കെണിയിലാണ് വീഴുന്നതെന്ന്.
ഡാറ്റ മോഷണം: പല ലിങ്കുകളും തുറക്കാൻ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത് നിങ്ങളുടെ ഫോണിലെ കോൺടാക്റ്റും ഗാലറിയും ചോർത്താനുള്ള വഴിയാണ്.
ബ്ലാക്ക് മെയിലിങ്: നിരോധിത ഉള്ളടക്കങ്ങൾ (പ്രത്യേകിച്ച് കുട്ടികളുടെ ദൃശ്യങ്ങൾ) കാണുന്നവരുടെ ഐപി അഡ്രസ്സ് സൈബർ ഡോം ഉൾപ്പെടെയുള്ള ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ലിങ്ക് തുറന്നാൽ തന്നെ നിങ്ങൾ കുടുങ്ങിയേക്കാം.
അതേസമയം സൈബർ വിദഗ്ദർപറയുന്നത് “ടെലിഗ്രാം ലിങ്കുകൾ വഴിയുള്ള അശ്ലീല പ്രചാരണം കർശനമായി നിരീക്ഷിക്കുന്നുണ്ട്. പണം നൽകി ഗ്രൂപ്പിൽ ചേരുന്നവരും, ലിങ്കുകൾ ഷെയർ ചെയ്യുന്നവരും ഒരേപോലെ കുറ്റക്കാരാണ്. ടെറബോക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് മറഞ്ഞിരിക്കാമെന്ന് ആരും കരുതേണ്ട,”

