തയ്‌വാൻ ദ്വീപിനെ വളഞ്ഞ് വമ്പൻ സൈനിക അഭ്യാസപ്രകടനവുമായി ചൈന. ‘ജസ്റ്റിസ് മിഷൻ-2025’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം തയ്‌വാനിലെ വിഘടനവാദികൾക്കും വിദേശ ശക്തികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് ചൈനീസ് സൈന്യം അവകാശപ്പെടുന്നു. തയ്‌വാന് 11 ബില്യൺ ഡോളറിന്റെ (ഏകദേശം 92,000 കോടി രൂപ) ആയുധങ്ങൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
കര, നാവിക, വ്യോമ സേനകളുമായാണ് ചൈന ഈ അഭ്യാസം നടത്തുന്നത്. യഥാർഥ യുദ്ധസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട്, തയ്‌വാന്റെ പ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതും ദ്വീപിനെ ഉപരോധിക്കുന്നതും ലക്ഷ്യമിട്ടുള്ള പരിശീലനമാണ് നടക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം
പ്രധാന വിവരങ്ങൾ:
ദ്വീപിനെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന തരത്തിൽ നാവിക, വ്യോമ ഉപരോധങ്ങൾ സൃഷ്ടിക്കാനുള്ള ശേഷിയാണ് ചൈന പരീക്ഷിക്കുന്നതത്രെ. യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ദീർഘദൂര മിസൈലുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്.
This handout photograph taken and released on May 11, 2018 by Taiwan’s Defence Ministry shows a Republic of China (Taiwan) Air Force F-16 fighter aircraft (L) flying alongside a Chinese People’s Liberation Army Air Force (PLAAF) H-6K bombe / AFP PHOTO / TAIWAN DEFENCE MINISTRY
തയ്‌വാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന വിഘടനവാദികൾക്കും, പുറത്തുനിന്നുള്ള ഇടപെടലുകൾക്കും എതിരെ അനിവാര്യമായ നടപടിയാണ് ഇതെന്ന് പിഎൽഎ ഈസ്റ്റേൺ തിയറ്റർ കമാൻഡ് വക്താവ് പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ പാക്കേജുകളിലൊന്ന് തയ്‌വാന് നൽകിയതും, ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്‌ച്ചി (Sanae Takaichi) തായ്‌വാനു പിന്തുണ പ്രഖ്യാപിച്ചതും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.
(Representative image by Andy.LIU/ shutterstock)
ചൈനയുടെ നടപടിയെ തയ്‌വാൻ പ്രതിരോധ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ഇത് പ്രകോപനപരവും മേഖലയിലെ സമാധാനം തകർക്കുന്നതുമാണെന്ന് തയ്‌വാൻ ആരോപിച്ചു. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നത് ഒരു പ്രകോപനമല്ലെന്നും, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഉചിതമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും തയ്‌വാൻ വ്യക്തമാക്കി. ചൈനീസ് കപ്പലുകൾ തായ്‌വാൻ കടലിടുക്കിലെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി കോസ്റ്റ് ഗാർഡും അറിയിച്ചു.
തയ്‌വാനെ 2027-ഓടെ ആക്രമിച്ചു കീഴടക്കാനുള്ള ശേഷി കൈവരിക്കാനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ലക്ഷ്യമിടുന്നതെന്ന് നേരത്തെ യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തയ്‌വാൻ പ്രസിഡന്റ് രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ
ഏപ്രിൽ മാസത്തിന് ശേഷം തയ്‌വാനെ ലക്ഷ്യമാക്കി ചൈന നടത്തുന്ന ആദ്യത്തെ വലിയ സൈനിക നീക്കമാണിത്. അഭ്യാസപ്രകടനം എത്രനാൾ നീണ്ടുനിൽക്കുമെന്ന് ചൈന വ്യക്തമാക്കിയിട്ടില്ലെങ്കിലും, തയ്‌വാന്റെ തന്ത്രപ്രധാന മേഖലകൾക്ക് വളരെ അടുത്താണ് ഇത്തവണത്തെ സൈനിക വിന്യാസമെന്നത് ആശങ്ക വർധിപ്പിക്കുന്നു.

