Breaking
2 Feb 2026, Mon

തദ്ദേശ തിരഞ്ഞെടുപ്പ്: ലഹരി വിൽപന തടയാൻ എക്‌സൈസിന്റെ കൺട്രോൾ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും

കോഴിക്കോട് ∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ, ലഹരിമരുന്ന് വിതരണവും വിപണനവും തടയാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രി പട്രോളിങ് കാര്യക്ഷമമാക്കാനും പരാതികളിൽ ഉടൻ നടപടിയെടുക്കാനുമായി എക്‌സൈസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും ആരംഭിച്ചു. പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിലും എക്‌സൈസ് ഓഫിസുകളിലും ഓഫിസ് മേധാവികളുടെ മൊബൈൽ നമ്പറിലും പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിലുള്ള ലഹരി വിതരണം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും.

ടോൾ ഫ്രീ നമ്പർ: 155358. ഫോൺ നമ്പറുകൾ: ഡിവിഷനൽ എക്‌സൈസ് കൺട്രോൾ റൂം -0495 2372927, ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, കോഴിക്കോട്: 0495 2372927, 9447178063, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ, കോഴിക്കോട്: 0495 2375706, 9496002871, വിവിധ എക്‌സൈസ് സർക്കിൾ ഓഫിസുകൾ -കോഴിക്കോട്: 0495 2376762, 9400069677, പേരാമ്പ്ര -0496 2610410, 9400069679, വടകര -0496 2515082, 9400069680, താമരശ്ശേരി -0495 2214460, 9446961496, വിവിധ എക്‌സൈസ് റേഞ്ച് ഓഫിസുകൾ: ഫറോക്ക് -0495 2422200, 9400069683, കോഴിക്കോട് -0495 2722991, 9400069682, കുന്ദമംഗലം 0495 2802766, 9400069684, താമരശ്ശേരി -0495 2224430, 9400069685, ചേളന്നൂർ -0495 2855888, 9400069686, കൊയിലാണ്ടി -0496 2624101, 9400069687, ബാലുശ്ശേരി -0496 2650850, 9400069688, വടകര -0496 2516715, 9400069689, നാദാപുരം -0496 2556100, 9400069690, എക്‌സൈസ് ചെക്ക്‌ പോസ്റ്റ്, അഴിയൂർ 0496 2202788, 9400069692.

By admin

Leave a Reply

Your email address will not be published. Required fields are marked *