ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനമായ മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) സുപ്രധാന പ്രഖ്യാപനവുമായി ജിയോ പ്ലാറ്റ്ഫോംസ്. കേവലം കണക്റ്റിവിറ്റി നൽകുന്നതിൽ നിന്ന് മാറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോയുടെ ചുവടുമാറ്റമാണ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ വ്യക്തമാക്കിയത്. ഡാറ്റ കൈമാറുന്ന ശൃംഖലകളിൽ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവർഹൗസുകളായി ടെലികോം കമ്പനികൾ മാറുന്ന ഒരു ‘യുഗമാറ്റത്തിനാണ്’ ആഗോള ടെലികോം മേഖല സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ എം4 ചിപ്പുമായി ഐപാഡ് എയർ വിപണിയിൽ; മാജിക് കീബോർഡ്, ആപ്പിൾ പെൻസിൽ പ്രോ സപ്പോർട്ട് എന്നിവ പ്രത്യേകതകൾ
ടെലികോം മേഖലയിലെ മൂന്നാം പരിണാമം
ഈ മാറ്റം കേവലമൊരു സാങ്കേതിക അപ്ഗ്രേഡ് മാത്രമല്ല, മറിച്ച് ടെലികോം കമ്പനികൾ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കൾക്ക് എങ്ങനെ മൂല്യം നൽകുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്. ടെലികോം വ്യവസായം ഇപ്പോൾ അതിന്റെ മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്:
ഒന്നാം ഘട്ടം: വോയ്സ് കോളുകൾ വഴി, സംസാരത്തിന്റെ ദൈർഘ്യം വരുമാന മാർഗ്ഗമായിരുന്ന കാലം.
രണ്ടാം ഘട്ടം: ഇന്റർനെറ്റ് ഡാറ്റാ ബൈറ്റുകളുടെ (Data bytes) കാലം.
ADVERTISEMENT
മൂന്നാം ഘട്ടം: എഐ ടോക്കണുകളുടെ (AI Tokens) കാലം.
എഐ മാതൃകകൾ വിവരങ്ങൾ വിശകലനം ചെയ്യാനും ഭാഷ കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന അടിസ്ഥാന യൂണിറ്റുകളെയാണ് ‘ടോക്കണുകൾ’ എന്ന് വിളിക്കുന്നത്. ഭാവിയിൽ എഐ പ്രോസസ്സിംഗിനും കമ്പ്യൂട്ടിംഗിനും ആവശ്യമായ ഈ ടോക്കണുകളാകും
‘വ്യൂസിനും പണത്തിനും’ വേണ്ടി ഇത്തരം വിഡിയോകളിട്ടാൽ അക്കൗണ്ട് പോയേക്കാം: നടപടിയുമായി സോഷ്യൽമീഡിയകൾ
സേവനങ്ങളുടെ പുതിയ അളവുകോൽ. കണക്റ്റിവിറ്റി എന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം, നെറ്റ്വർക്കിനുള്ളിൽ തന്നെ അതിവേഗത്തിലുള്ള എഐ പ്രോസസ്സിംഗ് സാധ്യമാക്കുക എന്നതാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലക്ഷ്യം ‘പ്രൈസിങ് ഡിസ്റപ്ഷൻ’
ഇന്ത്യൻ വിപണിയിൽ വോയ്സ് കോളുകൾ പൂർണ്ണമായും സൗജന്യമാക്കിയും, ഒരു ജിബി ഡാറ്റയ്ക്ക് ഒൻപത് സെന്റ് എന്ന ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്ക് നിശ്ചയിച്ചും വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ജിയോയുടേത്. ഇതേ വിപ്ലവം എഐ മേഖലയിലും കൊണ്ടുവരാനാണ് കമ്പനി വിഭാവനം ചെയ്യുന്നത്.
ADVERTISEMENT
എഐ പ്രോസസ്സിംഗിന് വലിയ തോതിൽ വൈദ്യുതിയും കംപ്യൂട്ടിങ് ശേഷിയും ആവശ്യമാണ്. അതിനാൽ, ‘ഡോളർ പെർ ടോക്കൺ പെർ വാട്ട്’ (Dollar per token per watt) എന്ന പുതിയ മാനദണ്ഡത്തിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കുക എന്നതാണ് ജിയോയുടെ തന്ത്രം.
ഇന്ത്യയാകും ലോകത്തിന്റെ എഐ ‘ബാക്ക് ഓഫീസ്’
ജിയോ സ്വന്തമായി ഒരു ‘ഇന്റലിജൻസ് ഗ്രിഡ്’ വികസിപ്പിക്കുകയാണെന്ന് മാത്യു ഉമ്മൻ വ്യക്തമാക്കി. ആഗോളതലത്തിൽ ഈ വർഷം ഏകദേശം 3 ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് എഐ മേഖലയിൽ പ്രതീക്ഷിക്കുന്നത്. ഈ വലിയ നിക്ഷേപത്തിന്റെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ ലക്ഷ്യം.
ഐഫോൺ പ്രേമികൾക്ക് ലോട്ടറി; പകുതി വിലയിൽ എ19 ചിപ്പുള്ള പുത്തൻ ഐഫോൺ 17ഇ ഇന്ത്യയിലെത്തി!
നെറ്റ്വർക്കുകൾ കേവലം ഇന്റർനെറ്റ് നൽകുന്ന പ്ലാറ്റ്ഫോമുകൾ അല്ലാതെ, ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള ഉപകരണങ്ങളുടെ അടിസ്ഥാന പാളിയായി മാറുകയാണ്. ലോകത്തിന്റെ എഐ ‘ബാക്ക് ഓഫീസ്’ ആയി ഇന്ത്യയെ മാറ്റാൻ ഈ നീക്കം സഹായിക്കും.
ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതത്തെ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്ന ഈ മാറ്റം, ആഗോള ടെലികോം വിപണിയിൽ ഇന്ത്യയുടെ മേധാവിത്വം ഒരിക്കൽ കൂടി ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ADVERTISEMENT

