ന്യൂയോർക്ക് ∙ കാനഡ, മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോൾ ‘ട്രിയോണ്ട’ (Trionda) അഡിഡാസ് പുറത്തിറക്കി. കമ്പനി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും നൂതനമായ പന്താണ് ട്രിയോണ്ടയെന്ന് അഡിഡാസ് അവകാശപ്പെടുന്നു.
ഒടുവിൽ മലയാളിയെ തേടി ഭാഗ്യത്തിന്റെ റിങ്; ഓസ്‌ട്രേലിയയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ യൂസഫലിക്ക് ക്ഷണം: 7 രാജ്യാന്തര വാർത്തകൾ
പ്രവാസികളുടെ നിത്യസ്വപ്നം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും കോടികളുടെ ഭാഗ്യം; ലക്ഷങ്ങൾ ‘കറക്കിയെടുത്ത്’ മലയാളി വനിത
പോർച്ചുഗീസ് ഭാഷയിലെ ‘മൂന്ന്’ (ട്രൈ – Tri), ‘തിരമാല’ (ഓണ്ട – Onda) എന്നീ അർഥങ്ങൾ ചേർന്നാണ് ട്രിയോണ്ട എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളോടുള്ള ആദരവാണ് പേരിന് പിന്നിലെ ഒരു ഘടകം.
പന്തിന്റെ രൂപകൽപ്പനയിൽ ആതിഥേയ രാജ്യങ്ങളുടെ സാംസ്കാരികവും ദേശീയവുമായ ചിഹ്നങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളാണ് പന്തിന്റെ പ്രധാന ആകർഷണം. ഈ നിറങ്ങൾ മധ്യഭാഗത്ത് ഒരു ത്രികോണ രൂപത്തിൽ യോജിക്കുന്നത് ടൂർണമെന്റിനായി ഒരുമിക്കുന്ന മൂന്ന് രാജ്യങ്ങളെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
Image Credit: Instagram/fifa
ഓരോ രാജ്യത്തിന്റെയും ഔദ്യോഗിക ചിഹ്നങ്ങൾ പാനലുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. യുഎസ്എ- നക്ഷത്രം, കാനഡ – മേപ്പിൾ ഇല, മെക്സിക്കോ – കഴുകൻ. ‘ട്രിയോണ്ട ഞങ്ങൾ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കാഴ്ചയിൽ ആകർഷകമായ ഫിഫ ലോകകപ്പ് പന്താണ്. ഏറ്റവും വലിയ വേദിക്ക് വേണ്ടി നിർമ്മിച്ച ഒരു കരകൗശല വസ്തുവാണിത’, അഡിഡാസ് ഫുട്ബോളിന്റെ ജനറൽ മാനേജർ സാം ഹാൻഡി അഭിപ്രായപ്പെട്ടു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം adidas, fifa എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്)

