Breaking
21 Jun 2025, Sat

ട്രാ​യ് ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ വൈ​കും

ഡ​ൽ​ഹി: വ്യാ​ജ ഫോ​ണ്‍ കോ​ളു​ക​ളും മെ​സേ​ജു​ക​ളും ത​ട​യു​ന്ന​തി​ന് ടെ​ലി​കോം റെഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ വൈ​കും.

ന​വം​ബ​ർ ഒ​ന്നു​ മു​ത​ൽ ന​ട​പ്പി​ലാ​കു​മെ​ന്നായിരുന്നു മുൻപ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത് എന്നാൽ ന​യ​ത്തി​ൽ കൂ​ടു​ത​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അതുകൊണ്ട് സ​മ​യ​പ​രി​ധി നീ​ട്ടി​യ​തെ​ന്ന് ട്രാ​യ് ചെ​യ​ർ​മാ​ൻ അ​നി​ൽ കു​മാ​ർ ല​ഹോ​ട്ടി അറിയിച്ചു.

അ​നാ​വ​ശ്യ കോ​ളു​ക​ളും എ​സ്എം​എ​സു​ക​ളും ത​ട​യാ​ൻ ടെ​ലി​മാ​ർ​ക്ക​റ്റിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ട്രേ​സ് ചെ​യ്യാ​വു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന് ഓ​ഗ​സ്റ്റി​ലാ​ണ് ട്രാ​യ് ഉ​ത്ത​ര​വി​ട്ട​ത്.എ​ന്നാ​ൽ, പു​തി​യ ന​യ​ത്തി​ന്‍റെ അ​ന്തി​മ​രൂ​പം ജ​നു​വ​രി​യോ​ടെ പൂ​ർ​ത്തി​യാ​കു​മെ​​ന്ന് അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

Content retrieved from: https://malayalamexpress.in/archives/150497.

By admin

Leave a Reply

Your email address will not be published. Required fields are marked *