Breaking
23 Mar 2026, Mon

ടെക് ട്രീ, ടെക് ക്രിബ്: ശ്രദ്ധേയമായി ഡോൺബോസ്കോയിലെ പുൽക്കൂട്

ബത്തേരി∙ ഓട്ടമൊബീൽ ലാബിലെ വാഹന സ്പെയർ പാർട്സും വിവിധ മെക്കാനിക്കൽ ഉപകരണങ്ങളും ഇലക്ട്രിക്കൽ, പ്ലമിങ് സാമഗ്രികളും ഉപയോഗിച്ച് ബത്തേരി ഡോൺബോസ്കോ കോളജിൽ ഒരുക്കിയ ക്രിസ്മസ് ട്രീയും പുൽക്കൂടും ശ്രദ്ധേയമായി. കോളജിലെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ടെക് ട്രീ, ടെക് ക്രിബ് എന്നു പേരിട്ട ഈ വേറിട്ട പുൽക്കൂട് സ്ഥാപിച്ചിട്ടുള്ളത്.

കലയും ആത്മീയതയും സാങ്കേതികത്വവും ലയിപ്പിച്ചാണ് പുൽക്കൂട് തയാറാക്കിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ഫാ. ഡൊമനിക് എസ്ഡിബി പറ​ഞ്ഞു. അധ്യാപകരും വിദ്യാർഥികളും കൈ കോർത്താണ് പുൽക്കൂടിന്റെ നിർമാണം പൂർത്തിയാക്കിയത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പൽചക്രങ്ങൾ വിന്യസിച്ചാണ് ക്രിസ്മസ് ട്രീ രൂപകൽപന ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *