Breaking
6 Feb 2026, Fri

ജൈറ്റക്സ് ഗ്ലോബൽ 2025 സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ പ്രദർശനവും സ്റ്റാർട്ടപ്പ് ഇവന്റുമായ ജൈറ്റക്സ് ഗ്ലോബൽ 2025 യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. ഇന്ന് മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ്ക്സിന്റെ 45-ാമത് പതിപ്പ് റെക്കോർഡ് പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.

‘ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു, എങ്കിലും സന്തോഷം’: ലക്ഷങ്ങളുടെ സമ്മാന തിളക്കത്തിൽ മലയാളി ഉൾപ്പെടെ നാല് പ്രവാസികൾ: ആരാകും 55 കോടി രൂപയുടെ ഭാഗ്യവാൻ?

യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ; ‘അനുമതിയില്ലാത്ത നടപ്പ്’, പിന്നാലെ നടപടി

180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 6,500-ൽ പരം പ്രദർശകർ, 1,800 സ്റ്റാർട്ടപ്പുകൾ, 1,200 നിക്ഷേപകർ, വിവിധ രാജ്യങ്ങളുടെ സർക്കാർ പവലിയനുകൾ എന്നിവ ഈ സാങ്കേതിക മാമാങ്കത്തിൽ അണിനിരക്കുന്നുണ്ട്. സാങ്കേതിക രംഗത്തെ പുതിയ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിയാൻ ഷെയ്ഖ് മുഹമ്മദ് ജൈറ്റക്സിൽ ഏറെ സമയം ചെലവഴിച്ചു.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *