Breaking
5 Feb 2026, Thu

ജിദ്ദയില്‍ ഡൈവിങ്ങിനിടെ മുങ്ങല്‍ വിദഗ്ധൻ മരിച്ചു; ഒരാൾക്കായി തിരച്ചിൽ

ജിദ്ദ ∙ ജിദ്ദയിലെ അബ്ഹുര്‍ കടൽ തീരത്ത് ഡൈവിങ്ങിനിടെ സൗദി മുങ്ങല്‍ വിദഗ്ധര്‍ മുങ്ങിമരിച്ചു. തിരമാലയിൽ പെട്ട് ഒരാളെ കാണാതായി. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഡൈവര്‍ ഫഹദ് അറഫാത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന വിസാം മന്‍സൂര്‍ അല്‍സഹ്റാനിക്കായി തിരച്ചില്‍ തുടരുകയാണ്. ഒന്നിച്ചുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

ഒരു ലക്ഷത്തോളം രൂപ നഷ്ടം, മാനസിക പീഡനം: മുടങ്ങിയത് യുഎഇയിലേക്കുള്ള യാത്ര; വിമാന കമ്പനിക്കെതിരെ പരാതിയുമായി മലയാളി യുവതി

ജീവനെടുത്ത് കയർ! ഒമാനിൽ തിമിംഗലം തീരത്ത് അടിഞ്ഞു

കാണാതായ ആൾക്ക് വേണ്ടി രക്ഷാപ്രവര്‍ത്തകരും വൊളന്റിയര്‍ ഡൈവര്‍മാരും തിരച്ചിൽ തുടരുകയാണ്. സോണാര്‍ ഉപകരണങ്ങള്‍, ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പരിശോധന. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 30 ലധികം മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം അതിര്‍ത്തി സുരക്ഷാ സേനാ സംഘങ്ങളും തിരച്ചിലിൽ പങ്കെടുക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *