Breaking
17 Mar 2026, Tue

ജിഎസ്ടി നിരക്കുകൾ കുത്തനെ കുറച്ചു, ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ; പുതിയ ടിവികൾ അവതരിപ്പിച്ച് തോംസൺ

ഫ്രഞ്ച് കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ സ്മാർട് ടിവികൾ വൻ ഓഫർ വിലയ്ക്ക് വിൽക്കുന്നു. രാജ്യത്ത് ജിഎസ്ടി നിരക്കുകൾ കുത്തനെ കുറച്ചതോടെയാണ് സ്മാർട് ടിവികളുടെയും വില കുറച്ചത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ 50 ഇഞ്ച്, 55 ഇഞ്ച് ജിയോടെലി ഒഎസ് ക്യുഎല്‍ഇഡി സ്മാർട് ടിവികൾ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുമെന്ന് തോംസണ്‍ അറിയിച്ചു. പുതിയ 50 ഇഞ്ച് ക്യുഎൽഇഡി സ്മാർട് ടിവി 19,999 രൂപയ്ക്കും 55 ഇഞ്ച് ടിവി 25,999 രൂപയ്ക്കുമാണ് സെപ്റ്റംബർ 23 മുതൽ ഫ്ലിപ്കാർട്ടിൽ വിൽക്കുക.

പുഴുവിന്റെ ശരീരത്തിൽ കയറിപ്പറ്റുന്ന അപൂർവ ഫംഗസ്; കിലോയ്ക്ക് 20 ലക്ഷം വരെ വില

Environment News

ഇതിനുപുറമെ, 4,590 രൂപ മുതൽ തുടങ്ങുന്ന 7 കിലോഗ്രാം സെമി-ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും 1,199 രൂപ മുതൽ തുടങ്ങുന്ന സൗണ്ട്ബാറുകളും ഉൾപ്പെടെ തോംസണിന്റെ മുഴുവൻ ഉൽപന്നങ്ങൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. ജിഎസ്ടി കുറച്ചതോടെ സ്മാർട് ടിവികൾക്ക് 6000 രൂപ വരെ വില കുറയും. ഇതോടൊപ്പം ബാങ്ക് ഓഫറുകളും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

Image Credit: Thomson

തോംസൺ ലിനക്സ് സീരീസ് ടിവികൾക്കൊപ്പം ഈ പുതിയ ടിവികൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3 മാസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ആക്സിസ്, ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്ക് കുറഞ്ഞത് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവും കൂടെ ബാങ്ക് ഓഫറുകളും ലഭിക്കും.

∙പുതിയ സ്മാർട് ടിവിക്കും ഓഫർ

തോംസൺ‍ പുതിയതായി 50, 55 ഇഞ്ച് ക്യുഎൽഇഡി സ്മാർട് ടിവികളാണ് അവതരിപ്പിച്ചത്. ജിയോടെലി ഒഎസിൽ പ്രവർത്തിക്കുന്നതാണ് പുതിയ മോഡൽ ടിവി. ജിയോ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ സ്വന്തം സ്മാർട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോടെലി ഒഎസ് ഉപഭോക്താക്കൾക്ക് പുതിയ ദൃശ്യാനുഭവം നൽകുമെന്നാണ് കരുതുന്നത്.

∙പുതിയ തോംസൺ 50, 55 ക്യുഎൽഇഡി ടിവികളുടെ പ്രധാന ഫീച്ചറുകൾ

∙ക്യുഎൽഇഡി 4കെ ഡിസ്‌പ്ലേ: 1.1 ദശലക്ഷം കളറുകൾ, എച്ച്ഡിആർ10+, സിനിമാറ്റിക് അനുഭവത്തിനായി ആഴത്തിലുള്ള കോൺട്രാസ്റ്റ് എന്നിവ ടിവിക്ക് മികച്ച ദൃശ്യമികവ് നൽകുന്നു.

Image Credit: Thomson

∙ജിയോടെലി ഒഎസ് ഇന്റഗ്രേഷൻ: സ്മാർട്, വേഗമേറിയതും ഇന്ത്യൻ കണ്ടെന്റ് ഉപഭോഗത്തിനും ഉപയോക്തൃ മുൻഗണനകൾക്കു വേണ്ടിയും പ്രത്യേകം ഡിസൈൻ ചെയ്‌തിരിക്കുന്നതുമാണ് ഈ ഒഎസ്.

∙എഐ-പവർഡ് കണ്ടന്റ് ഗുരു: 10+ ഒടിടി ആപ്പുകളിൽ നിന്നുള്ള കണ്ടെന്റ് നിർദേശങ്ങൾ കൃത്യമായി ലഭിക്കുന്നു.

∙ഇന്ത്യൻ ഭാഷകളിൽ വോയ്‌സ് സേർച്ച്: ഹലോജിയോ അസിസ്റ്റന്റ് പത്തിലധികം ഇന്ത്യൻ ഭാഷകളിൽ വോയ്‌സ് കമാൻഡുകളെ പിന്തുണയ്ക്കുന്നു.

∙ആധുനിക ഡിസൈൻ: അലോയ് സഹിതമുള്ള സ്ലീക്ക്, ബെസൽ-ലെസ് ഡിസൈൻ ഒരു പ്രീമിയം ഹോം സജ്ജീകരണത്തെ സൂചിപ്പിക്കുന്നു.

∙സ്മാർട് കണക്റ്റിവിറ്റി: ഡ്യുവൽ-ബാൻഡ് വൈ-ഫൈ, വോയ്‌സ്-എനേബിൾഡ് റിമോട്ട്, എച്ച്ഡിഎംഐ/യുഎസ്ബി പോർട്ടുകൾ, സ്‌ക്രീൻ മിററിങ് സപ്പോർട്ട് ലഭ്യമാണ്.

പുഴുവിന്റെ ശരീരത്തിൽ കയറിപ്പറ്റുന്ന അപൂർവ ഫംഗസ്; കിലോയ്ക്ക് 20 ലക്ഷം വരെ വില

Environment News

ജിയോടെലി ഒഎസ് നൽകുന്ന പുതിയ 50, 55 ക്യുഎൽഇഡി സ്മാർട് ടിവികൾ പുറത്തിറക്കിയതോടെ അത്യാധുനിക സാങ്കേതികവിദ്യയും ആഴത്തിലുള്ള കണ്ടെന്റും ഒന്നിപ്പിച്ചതിലൂടെ കുറഞ്ഞ ചെലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം എന്റർടൈൻമെന്റ് അനുഭവം ലഭ്യമാക്കാനായെന്ന് തോംസണിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ലൈസൻസിയായ എസ്പിപിഎൽ സിഇഒ അവ്‌നീത് സിങ് മർവ പറഞ്ഞു. ഈ ബിഗ് ബില്യൺ ഡേയ്‌സിൽ ടിവികളിൽ മാത്രമല്ല വാഷിങ് മെഷീനുകളിലും സൗണ്ട്ബാറുകളിലും ഉൾപ്പെടെ വലിയ ഉത്സവ ഓഫർ അവതരിപ്പിക്കുന്നതിൽ തോംസൺ അഭിമാനിക്കുന്നു. മുഴുവൻ ജിഎസ്ടി ആനുകൂല്യങ്ങളും നേരിട്ട് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *