കോഴിക്കോട് എൻഐടിയിൽ സമ്മർ ഇന്റേൺഷിപ്
കോഴിക്കോട് എൻഐടിയിൽ സമ്മർ ഇന്റേൺഷിപ്പിന് 23 ന് ഉച്ചയ്ക്ക് 2 വരെ അപേക്ഷിക്കാം. placement.nitc.ac.in/sip
ബെംഗളൂരു നാഷനൽ ലോ സ്കൂൾ
ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയിൽ ബിഎ (ഓണേഴ്സ്), 3 വർഷ എൽഎൽബി, 2 വർഷ മാസ്‌റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി, പിഎച്ച്ഡി പ്രോഗ്രാമുകൾക്കായുള്ള പ്രവേശനപരീക്ഷയ്ക്ക് റജിസ്ട്രേഷൻ 23 വരെ. nlsatadmissions.nls.ac.in
ഡോഗ് ട്രെയ്നിങ്
കാലിക്കറ്റ് സർവകലാശാല തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിക്കുന്ന പ്രഫഷനൽ ഡോഗ് ട്രെയ്നിങ് ആൻഡ് കനൈൻ ഫൊറൻസിക് 3 മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് 23ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. admission.uoc.ac.in
ദേശീയ ഡെന്റൽ കമ്മിഷനായി; 3 സ്വയംഭരണ സംവിധാനങ്ങളും
Education News
ജാമിയ മിലിയ പ്രവേശനപരീക്ഷ
ഡൽഹി ജാമിയ മിലിയ ഇസ്‍ലാമിയ കേന്ദ്ര സർവകലാശാല യുജി, പിജി പ്രോഗ്രാമുകളിലേക്കു നേരിട്ടു നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് 25 വരെ അപേക്ഷിക്കാം. admission.jmi.ac.in
എൻസിഎച്ച്എം ജെഇഇ
ബിഎസ്‌സി- ഹോസ്‌പിറ്റാലിറ്റി & ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ എൻസിഎച്ച്എം ജെഇഇക്ക് അപേക്ഷ 25നു വൈകിട്ട് 5 വരെ. exams.nta.nic.in/nchm-jee
ഐഐടി പാലക്കാട്: സമ്മർ ഇന്റേൺഷിപ്
ഐഐടി പാലക്കാടിന്റെ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിന് റജിസ്ട്രേഷൻ 25 വരെ. sun.iitpkd.ac.in
കുസാറ്റ് ക്യാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) യുജി, പിജി പ്രോഗ്രാമുകളുടെ കോമൺ അഡ്മിഷൻ ടെസ്റ്റിനു റജിസ്ട്രേഷൻ 25 വരെ. admissions.cusat.ac.in
What you should read next
ഡോഗ് ട്രെയ്നിങ് ആൻഡ് കനൈൻ ഫൊറൻസിക് കോഴ്സ് ; അറിയാം പ്രധാന വിദ്യാഭ്യാസ വാർത്തകൾ
Education News
എഫ്എസ്എസ്എഐ: ഇന്റേൺഷിപ്
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ(എഫ്എസ്എസ്എഐ) 2–6 മാസത്തെ ഇന്റേൺഷിപ്പിന് ബിരുദ, പിജി വിദ്യാർഥികൾക്ക് 27 വരെ അപേക്ഷിക്കാം. ന്യൂഡൽഹി ആസ്ഥാനത്തും റീജനൽ ഓഫിസുകളിലും (മുംബൈ, ഗാസിയാബാദ്, ചെന്നൈ), നാഷനൽ ഫുഡ് ലബോറട്ടറികളിലുമാണ് (ഗാസിയാബാദ്, കൊൽക്കത്ത, ചെന്നൈ) അവസരം. സ്റ്റൈപൻഡ് ആകെ 10,000 രൂപ. fssai.gov.in/internship@fssai.php
ഐഎംഎംടിയിൽ സമ്മർ ഇന്റേൺഷിപ്
ഭുവനേശ്വറിലെ സിഎസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ സമ്മർ ഇന്റേൺഷിപ്പിന് ബിടെക് / ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംടെക് / എംഎസ്‌സി / എംഎസ് / എംസിഎ / എംടെക് വിദ്യാർഥികൾക്ക് 28 വരെ അപേക്ഷ നൽകാം. കാലയളവ് എട്ടാഴ്ച. എൻജിനീയറിങ് സയൻസിൽ സിറാമിക്സ്, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, മെറ്റീരിയൽസ്, മെക്കാനിക്കൽ, മെറ്റലർജി, മിനറൽസ് മേഖലകളും ജനറൽ സയൻസ് വിഷയങ്ങളിൽ കെമിസ്ട്രി, എൻവയൺമെന്റ്, ജിയോളജി, ലൈഫ് സയൻസ്, ഫിസിക്സ് വിഷയങ്ങളുമാണു പരിശീലന പദ്ധതിയിലുൾപ്പെടുന്നത്. immt.res.in
എംജിയിൽ ഓൺലൈൻ ഡിഗ്രി, പിജി
എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ ബിരുദ, പിജി പ്രോഗ്രാമുകളിലേക്ക് 28 വരെ അപേക്ഷിക്കാം. എംബിഎ, എംകോം, എംഎ ഇംഗ്ലിഷ്, ബികോം, ബിബിഎ, ബിഎ പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമുകളാണുള്ളത്. cdoe.mgu.ac.in
ADVERTISEMENT
വിജ്ഞാൻ വിദുഷി മാത്‌സ്
വിദ്യാർഥിനികൾക്ക് ടിഐഎഫ്ആറിന്റെ ‘വിജ്ഞാൻ വിദുഷി’ ഗണിത സമ്മർ സ്കൂളിലേക്ക് അപേക്ഷ 29 വരെ. mathweb.tifr.res.in/webpages/vv/2026.
ശ്രീചിത്രയിൽ എംപിഎച്ച്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ
Education News
കോഴിക്കോട് എൻഐടിയിൽ എംബിഎ
കോഴിക്കോട് എൻഐടിയിലെ ഫുൾ-ടൈം എംബിഎ പ്രോഗ്രാമിന് 30 വരെ റജിസ്റ്റർ ചെയ്യാം. റഗുലർ-ക്യാറ്റ്, ഇൻഡസ്ട്രി, സെൽഫ് സ്പോൺസേഡ് വിഭാഗങ്ങളിലാണ് പ്രവേശനം. nitc.ac.in
എംഎസ്‌സി ഡിജിറ്റൽ ഹ്യുമാനിറ്റീസ്
ഐഐടി ജോധ്പുരിൽ എംഎസ്‌സി ഡിജിറ്റൽ ഹ്യുമാനിറ്റീസ് പ്രോഗ്രാമിലേക്ക് 30 വരെ അപേക്ഷിക്കാം. കല, മാനവിക, സാമൂഹിക, അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ കംപ്യൂട്ടേഷനൽ സാങ്കേതികവിദ്യകളുടെ സാധ്യതകൾ കണ്ടെത്താൻ സഹായിക്കുന്ന പ്രോഗ്രാമാണ്. ലൈബ്രറികളിലും ആർക്കൈവുകളിലും മറ്റും കംപ്യൂട്ടേഷനൽ രീതികൾ പ്രയോജനപ്പെടുത്താൻ പരിശീലനം ലഭിക്കും. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 60% മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. iitj.ac.in/dh
ഐഐപിഇയിൽ സമ്മർ ഇന്റേൺഷിപ്
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള വിശാഖപട്ടണത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജിയിൽ (ഐഐപിഇ) എട്ടാഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷ 30 വരെ. ബിഇ /ബിടെക്, എംഎസ്‌സി/എംഎസ്/എംടെക് പ്രീ-ഫൈനൽ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ബയോസയൻസസ്/ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/ കെമിക്കൽ എൻജിനീയറിങ്/ കെമിസ്ട്രി/കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/എർത്ത് സയൻസസ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/മാത്‌സ്/മെക്കാനിക്കൽ /പെട്രോളിയം എൻജിനീയറിങ് വിഷയങ്ങളിലാണ് അവസരം. സ്റ്റൈപൻഡ് ആകെ 10,000 രൂപ. iipe.ac.in/sip
സിഎംസി വെല്ലൂർ
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ 30 വരെ. admissions.cmcvellore.ac.in
പോണ്ടിച്ചേരി സർവകലാശാല
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യുജി, പിജി പ്രോഗ്രാമുകൾക്ക് 30 വരെ അപേക്ഷിക്കാം. dde.pondiuni.edu.in
നീറ്റ് എംഡിഎസ്
ഡെന്റൽ പിജി പഠനത്തിനുള്ള നീറ്റ് എംഡിഎസ് റജിസ്ട്രേഷൻ 30 വരെ. natboard.edu.in
ADVERTISEMENT

