Breaking
5 Feb 2026, Thu

ചൊവ്വാ ദൗത്യ മുന്നൊരുക്കം ഗുജറാത്ത് ഗ്രാമത്തിലും ആരംഭിച്ചേക്കും; ഗ്രഹ സമാനതകള്‍ തിരിച്ചറിഞ്ഞ് ഇസ്രോ

മനുഷ്യരെ ഗ്രഹാന്തര യാത്രകൾ നടത്താനും മറ്റുള്ള ഗ്രഹങ്ങളിൽ താമസമുറപ്പിക്കാനും ശ്രമിക്കുന്നത് സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കും അമേരിക്കയും മാത്രമല്ല. അത്തരം സാധ്യതകള്‍ ആരായാനുള്ള ശ്രമം ഇന്ത്യയിലും ആരംഭിച്ചുകഴിഞ്ഞു. ചൊവ്വയിലെ വാസയോഗ്യമല്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പഠിക്കുക എന്നത് അതിന്റെ ഭാഗമാണ്.

‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നപ്പോൾ ആട്ടിയോടിച്ചു, ഇന്ന് പൊലീസ് അകമ്പടി; മുഖ്യമന്ത്രിക്കൊപ്പം സദ്യ’

Latest News

ഇന്ത്യന്‍ സ്‌പേസ് റീസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഇസ്രോ) മംഗള്‍യാന്‍-2 ദൗത്യം ചൊവ്വായെ ലക്ഷ്യമാക്കി കുതിക്കുന്നതിനു മുമ്പ് ചൊവ്വായില്‍ പ്രതീക്ഷിക്കുന്ന കഠിനമായ സാഹചര്യങ്ങള്‍ ഉള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. അതിനായി പരിഗണിക്കുന്ന ഇടങ്ങളില്‍ ഗുജറാത്തിലെ ഒരു ഉള്‍ഗ്രാമവും പെടും.

പരീക്ഷണത്തിന് പരിഗണിക്കുന്നത് കച്ച് മേഖല

ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജ് പട്ടണത്തില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ പടിഞ്ഞാറായി കിടക്കുന്ന മതനോമത് (Matanomadh) പ്രദേശമാണ് ഇസ്രോ പരീക്ഷണത്തിനായി പരിഗണിക്കുന്ന ഒരു പ്രദേശമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാഠിന്യമേറിയ സാഹചര്യങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നത്. ഏകദേശം 26,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന റാൻ ഓഫ് കച്ച് (Rann of Kutch) ഉപ്പു മരുഭുമിയും, ഉപ്പു നിറഞ്ഞ ചതുപ്പു പാടവും കച്ച് മേഖലയിലാണ്.

മതനോമതലെ താമസക്കാര്‍ക്ക് ജീവിതം ഒരു തരത്തിലും എളുപ്പമല്ല. മുള്ളുള്ള കുറ്റിച്ചെടികള്‍ നിറഞ്ഞ, വന്‍തോതില്‍ ജനവാസത്തിനോ, കൃഷിക്കോ അനുയോജല്ലാത്ത, കാഠിന്യമേറിയ ഭൂപ്രകൃതിയാണ് പ്രശ്‌നം. എന്നാലിപ്പോള്‍ ആ പ്രദേശമാണ് ചൊവ്വാ ദൗത്യ പരീക്ഷണങ്ങള്‍ക്ക് അനുയോജ്യമായ ഇടങ്ങളിലൊന്നായി ഇസ്രോ കണ്ടെത്തിയിരിക്കുന്നത്.

മതനോമതില്‍ നിന്ന് 2016ല്‍ കിട്ടിയ ജാരോസൈറ്റ് (jarosite) ഖനിജം, അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററിലേ അടക്കം മൂന്ന് സ്ഥാപനങ്ങളിലെ ഗവേഷകര്‍ പരിശോധിക്കുകയും അതിന് ഏകദേശം 55 ദശലക്ഷം വര്‍ഷം വരുമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കേരളത്തിലെ വര്‍ക്കലയില്‍ നിന്നും ഇത് കിട്ടിയിട്ടുണ്ട്. എന്നാല്‍, ജനങ്ങള്‍ വന്നുപോകുന്ന ഇടമായതിനാല്‍, വര്‍ക്കല ബീച്ചിന് അടുത്തുള്ള പ്രദേശത്തേക്കാള്‍ പഠനത്തിന് ഉചിതം മനോമത് തന്നെയായിരിക്കുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

സമാന സാഹചര്യങ്ങൾ

ജാരോസൈറ്റ് പേലിയോസീന്‍ (Paleocene) ഘട്ടത്തില്‍ നിന്നുള്ളതാണെന്നാണ് കണ്ടെത്തല്‍. മഞ്ഞ നിറത്തിലുള്ള, ധാരാളമായി ഇരുമ്പുള്ള സള്‍ഫേറ്റ് മിനറല്‍ ആണ് ജാരോസൈറ്റ്. ഇത് ചൊവ്വായില്‍ നിന്നും ഏതാനും പതിറ്റാണ്ടു മുമ്പ് കിട്ടുണ്ട്. ജാരോസൈറ്റില്‍ നടത്തിയ ഡേറ്റിങ് പഠനം സൂചിപ്പിക്കുന്നത് ചൊവ്വായിലും ഭൂമിയിലും ഏകദേശം 55 ദശലക്ഷം വര്‍ഷം മുമ്പ് സമാനമായ സാഹചര്യങ്ങള്‍ നിലനിന്നിരിക്കാം എന്നാണ്.

കച്ച് ഗ്രാമത്തിലെ പാരിസ്ഥിതിക, രാസ സ്ഥിതി ചൊവ്വായിലേതിന് സമാനമായിരിക്കാം എന്ന് ഗവേഷകര്‍ കരുതുന്നത്. ചെമ്പന്‍ ഗ്രഹം എന്നും അറിയപ്പെടുന്ന ചൊവ്വായില്‍ ആരംഭിക്കാനിരിക്കുന്ന പഠനങ്ങളുടെ പ്രാരംഭഘട്ടം തുടങ്ങാനുള്ള ഉചിതമായ സ്ഥലം തന്നെയായരിക്കാം ഈ ഗ്രാമമെന്ന് ഗവേഷകര്‍ കരുതുന്നു. പ്രതലത്തിലെ മിനറലുകള്‍, ബയോകെമസിസ്ട്രി തുടങ്ങിയവ പഠനവിധേയമാക്കി തുടങ്ങാന്‍ നല്ല ഇടം.

‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നപ്പോൾ ആട്ടിയോടിച്ചു, ഇന്ന് പൊലീസ് അകമ്പടി; മുഖ്യമന്ത്രിക്കൊപ്പം സദ്യ’

Latest News

ചെമ്പന്‍ ഗ്രഹത്തില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന റോവറുകളും, യന്ത്രസാമഗ്രികളും ഒക്കെ പരീക്ഷിച്ചു നോക്കാന്‍ ഉചിതമായിരിക്കും മതനോമതിലെ സാഹചര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ജേണല്‍ ഓഫ് ദി ജിയളോജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഭൂമിയുടെ ഭൂഗര്‍ഭശാസ്ത്രപരമായ ഭൂതകാലവും ചൊവ്വയുടേതും തമ്മില്‍ ബന്ധിപ്പിക്കാമെന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ എഴുതുന്നു. ഭൂമിയടക്കമുള്ള ഗ്രഹങ്ങളില്‍ ജീവന്‍ എങ്ങനെ ഉത്ഭവിച്ചു എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയായ അസ്‌ട്രോബയോളജി പരീക്ഷണങ്ങള്‍ നടത്താനും ഉചിതമായ ഇടമാണ് കച്ചിലെ ഗ്രാമമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആദിത്യാ ധരായിയ (Aditya Dharaiya) പറയുന്നു.

പഠനങ്ങള്‍ക്ക് ഒരുപക്ഷെ ഇവിടമായിരിക്കാം കൂടുതല്‍ ഉചിതം

ഇതുമാത്രമല്ല ചൊവ്വാ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പരിഗണിക്കുന്ന പ്രദേശം. ലഡാക്കിലെ (Ladakh) ഒരു ആളൊഴിഞ്ഞ പ്രദേശമായ റ്റ്‌സോ കര്‍ വാലിയും ( Tso Kar Valley) ഇതിനായി പരിഗണിക്കുന്നുണ്ട്. ഇത് സമുദ്ര നിരപ്പില്‍ നിന്ന് 4,500 മീറ്റര്‍ ഉയരെ സ്ഥിതിചെയ്യുന്നു. ഇവിടെ ഓക്‌സിജനും, വായുവിന്റെ മര്‍ദ്ദവും നേര്‍ത്ത രീതിയില്‍ മാത്രമെ ഉളളു.

പൂജ്യം ഡിഗ്രിയില്‍ താഴെയാണ് താപനില. ചൊവ്വായുടെ പരിതസ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരുപക്ഷെ ഇവിടമായിരിക്കാം കൂടുതല്‍ ഉചിതം. എന്നാല്‍, കച്ച് ഗ്രാമമാണ് ചൊവ്വായുടെ ഭൂതത്ത്വശാസ്ത്രവും, ധാതു സംവിധാനവും പഠിച്ചു തുടങ്ങാന്‍ മെച്ചം കച്ച് ഗ്രാമം ആയിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ജാരോസൈറ്റ് നിക്ഷേപം മെക്‌സിക്കോ, ക്യാനഡ, ജപ്പാന്‍, അമേരിക്കയിലെ യൂടാ തുടങ്ങിയ ഇടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ജാരോസൈറ്റ് ചൊവ്വായില്‍ കണ്ടെത്തിയതാണ് അവിടെയും ജലത്തിന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്ന് ഗവേഷകരെ ചിന്തിപ്പിക്കാന്‍ കാരണം. നാസയുടെ ഓപ്പര്‍ട്യൂണിറ്റി ദൗത്യം (2004) ആണ് ജാരോസൈറ്റ് നിക്ഷേപം ചൊവ്വയില്‍ കണ്ടെത്തിയത്. ഇരു ഗ്രഹങ്ങളും തമ്മിലുള്ള ഭായി-ഭായി ബന്ധത്തിന് തെളിവായി ചില ഗവേഷകര്‍ ഇതിനെ കാണുന്നു.

‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നപ്പോൾ ആട്ടിയോടിച്ചു, ഇന്ന് പൊലീസ് അകമ്പടി; മുഖ്യമന്ത്രിക്കൊപ്പം സദ്യ’

Latest News

എന്തായാലും, മതനോമതിനെ മനുഷ്യ കൈയ്യേറ്റങ്ങളില്‍ നിന്ന് സംരക്ഷിച്ചു നിറുത്തേണ്ട ഒരു പ്രദേശമാണെന്ന് ഗവേഷകര്‍ കരുതുന്നു. വിശ്വപ്രപഞ്ചത്തിലെ ഒരു ഗ്രഹം എന്ന നിലയില്‍ ഭൂമയുടെ പൈതൃകത്തെക്കുറിച്ചുള്ള ധാരാളം സൂചനകള്‍ ഉള്ള പ്രദേശമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *