Breaking
23 Mar 2026, Mon

ഗവേഷകരെ വേണ്ടെന്നു പറഞ്ഞ മസ്ക്:ഒരിക്കൽ അദ്ദേഹവും ഗവേഷകനായിരുന്നു; ഓറഞ്ചുകൾ ആഹാരമാക്കിയ കഥ

സ്ഥാപനത്തിലേക്ക് ആളുകളെ നിയമിക്കാനുള്ള ഒരു പരസ്യത്തിൽ റിസർച്ചർ എന്ന തസ്തിക മാറ്റി എൻജിനീയർ എന്ന് മസ്ക് എഴുതിയത് ശ്രദ്ധ നേടിയിരുന്നു. തന്റെ സ്ഥാപനവും ഓരോ സെക്കൻഡിലും ഗവേഷണം നടക്കുന്നതുമായ സ്പേസ് എക്സിൽ റിസർചർ എന്ന തസ്തിക ഇല്ലെന്നും റിസർചർ എന്ന തസ്തിക ഉത്തരവാദിത്തക്കുറവ് സൃഷ്ടിക്കുമെന്നുമാണു മസ്കിന്റെ വാദം.

മെസേജിങ് ആപ്പിലൂടെ സുഹൃത്തിന് സ്വകാര്യ വിഡിയോ നൽകി, ഇപ്പോൾ പോൺ സൈറ്റുകളിലെന്ന് പരാതി; സൈബർ സുരക്ഷ ഉറപ്പുവരുത്തണം

മസ്കും ഒരു കാലത്തു ഗവേഷകനായിരുന്നു…കുറേക്കാലം. മസ്കിന്റെ മാതൃരാജ്യം ദക്ഷിണാഫ്രിക്കയിലെ നിയമമനുസരിച്ചു യുവാക്കൾ നിർബന്ധിത സൈനികസേവനത്തിൽ ചേരണം. ഇതു താൽപര്യമില്ലാതെ അദ്ദേഹം കാനഡയിലേക്കു ഡിഗ്രി പഠിക്കാനായി യാത്രയായി. തുടർന്ന് 1992ൽ തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.

പ്രതിദിനം ഒരു ഡോളർ, ഓറഞ്ചുകളായിരുന്നു ആഹാരം

യുഎസിലെ പഠനനാളുകളിൽ പ്രതിദിനം ഒരു ഡോളർ മാത്രമായിരുന്നു മസ്ക് ചെലവാക്കിയത്. ഓറഞ്ചുകളായിരുന്നു പ്രധാന ആഹാരം.തുടർന്നു വിഖ്യാതമായ സ്റ്റാൻഫഡ് സർവകലാശാലയിൽ മസ്ക് പിഎച്ച്ഡി പഠനത്തിനു ചേർന്നു. അന്നാണ് മസ്ക് ഗവേഷകനായിരുന്നത്.അതേ സമയത്താണ് ലോകം ഇന്റർനെറ്റ് ബൂമിലേക്കു കടന്നത്. ചേർന്നതിനു രണ്ടു ദിവസം കഴിഞ്ഞു മസ്ക് പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു.

1995ൽ, സഹോദരൻ കിംബലിനൊപ്പം തന്റെ ആദ്യ സംരംഭമായ സിപ്2 കോർപറേഷൻ തുടങ്ങി. ഈ കമ്പനിയെ പിന്നീടു കോംപാക് കംപ്യൂട്ടർ കോർപറേഷൻ ഏറ്റെടുത്തു.സിപ്2 കോർപറേഷൻ വിറ്റുകിട്ടിയ സമ്പത്തുപയോഗിച്ച് എക്സ്.കോം എന്ന കമ്പനി മസ്ക് തുടങ്ങി. പിന്നീടു പേയ്പാൽ എന്ന പേരിൽ പ്രശസ്തമായ ഈ കമ്പനി മസ്കിലെ വ്യവസായിയെ ശക്തനാക്കി. 2002ൽ ഈ കമ്പനി ഇബേ ഏറ്റെടുത്തു. തുടർന്നു മസ്ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്പേസ് എക്സ് കമ്പനി സ്ഥാപിച്ചു.

എഐ വാഷിങ് മെഷീനുകൾ: അലക്ക് ഇനി എളുപ്പം, കൂടുതൽ കാര്യക്ഷമം!

ഫാൽക്കൺ ഹെവി എന്ന റോക്കറ്റ്

2008ൽ നാസ തങ്ങളുടെ സേവനങ്ങൾക്കായി സ്പേസ് എക്സിനെ ആശ്രയിച്ചു തുടങ്ങി. 2018ൽ അതിശക്തമായ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ചു.പിന്നീട് ബഹിരാകാശമേഖലയിൽ വലിയ കുതിച്ചുചാട്ടമാണു സ്പേസ്എക്സ് നടത്തിയത്.മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയാണ് ടെസ്ല. പ്രകടനം കൊണ്ട് വാഹനപ്രേമികളുടെ ശ്രദ്ധയാകർഷിച്ച റോഡ്സ്റ്റർ കാറുകൾ കമ്പനിയുടെ ഉത്പന്നമാണ്. വ്യത്യസ്തമായ ഡിസൈൻ കൊണ്ടു പ്രശസ്തമായ സൈബർ ട്രക്കുകളും ടെസ്​ലയുടേതായുണ്ട്.

പാസ്​വേഡ് മറന്നു, 2000 കോടി രൂപ നഷ്ടപ്പെടാതിരിക്കാൻ 2 അവസരം മാത്രം; എന്ത് വിധിയിത്…

ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനമാണിത്.നിർമിതബുദ്ധിയുടെ വികാസത്തിനായി ന്യൂറലിങ്ക്, വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ് എന്നീ കമ്പനികളും മസ്കിന്റെ ഉടമസ്ഥതയിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *