Breaking
7 Mar 2026, Sat

ഖ​മ​നി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​യ​ന്ത്ര​ണം

ശ്രീ​ന​ഗ​ർ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന‍​യ്‌‌​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ കാ​ഷ്മീ​രി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത കു​റ​ച്ചു. പ്ര​ദേ​ശ​ത്ത് ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് നി​യ​ന്ത്ര​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

15 ല​ക്ഷ​ത്തോ​ളം ഷി​യാ വി​ഭാ​ഗ​ക്കാ​രു​ള്ള കാ​ഷ്മീ​രി​ൽ ലാ​ൽ ചൗ​ക്ക്, സൈ​ദ ക​ട​ൽ, ബു​ഡ്ഗാം, ബ​ന്ദി​പ്പോ​ര, അ​ന​ന്ത്നാ​ഗ്, പു​ൽ​വാ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി. യു​എ​സ്, ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

കാ​ഷ്മീ​രി​ലെ എ​ല്ലാ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലും ഹൈ-​സ്പീ​ഡ് മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നെ​റ്റ്‌​വ​ർ​ക്ക് വേ​ഗ​ത കു​റ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റ് വാ​ർ​ത്താ പ്ലാ​റ്റ്‌​ഫോ​മു​ക​ളും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Mobile internet speed restricted Kashmir protests

By admin

Leave a Reply

Your email address will not be published. Required fields are marked *