ന്യൂഡൽഹി ∙ ക്വാണ്ടം സാങ്കേതികവിദ്യയിൽ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ബിരുദാനന്തരബിരുദ കോഴ്സ് അവതരിപ്പിക്കുന്നു. കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ ആരംഭിക്കുന്ന ക്വാണ്ടം ടെക്നോളജീസ് എംടെക് കോഴ്സിന് 100 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണു വിവരം. അടുത്ത വർഷത്തോടെ കോഴ്സ് ആരംഭിക്കാമെന്നാണു പ്രതീക്ഷ.
ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം, നിങ്ങളുടെ ബിസിനസ് വളർത്താം; കരിയറുമാക്കാം
Education News
രാജ്യത്തെ 21 സർവകലാശാലകളിൽ യുജി, പിജി തലത്തിൽ ക്വാണ്ടം അനുബന്ധ കോഴ്സുകൾ ഉണ്ടെങ്കിലും ലാബുകൾ വേണ്ടത്രയില്ല. പുതിയ കോഴ്സിന് ക്വാണ്ടം ലാബുകൾ സജ്ജീകരിക്കാൻ എഐസിടിഇ പിന്തുണ നൽകും. അധ്യാപകപരിശീലനത്തിനും സഹായമൊരുക്കും. ചില കമ്പനികൾ കോഴ്സിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എഐ ലാബുകളിൽ സൗജന്യ ക്ലാസ്
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ലാബുകളിൽ എഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകുന്ന കംപ്യൂട്ടിങ് സംവിധാനം, എഐ ലേണിങ് കിറ്റ്, മൾട്ടിമീഡിയ ക്ലാസ്റൂം എന്നിവയുണ്ടാകും. 120 മണിക്കൂർ നീളുന്ന ‘ഡേറ്റ അനോറ്റേഷൻ യൂസിങ് പൈത്തൺ’, ‘ഡേറ്റ ക്യൂറേഷൻ യൂസിങ് പൈത്തൺ’ എന്നീ സൗജന്യ എഐ കോഴ്സുകളും ലഭ്യമാക്കും.
ഐടി മന്ത്രാലയത്തിനു കീഴിലെ ഇന്ത്യഎഐ മിഷൻ വിവിധ ഘട്ടങ്ങളിലായി 500 എഐ ലാബുകളാണു സജ്ജമാക്കുക. ഒരു ലാബിന് 70 ലക്ഷം രൂപ നൽകും. 3 വർഷത്തേക്കുള്ള ചെലവും ട്രെയ്നർമാരുടെ ശമ്പളവും അടക്കമാണിത്.

