Breaking
31 Mar 2026, Tue

കോട്ടയം ഐഐഐടിയിലെ ‘ഐസിഐറ്റിഐഐടി 26’ സമാപിച്ചു

കോട്ടയം∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയം സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം ‘ഐസിഐറ്റിഐഐടി’26 (International Conference on Innovative Trends in Information Technology) സമാപിച്ചു. മാർച്ച് 27, 28 തീയതികളിൽ വളവൂർ ക്യാംപസിലായിരുന്നു സമ്മേളനം. ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരം കൊണ്ട് കോൺഫറൻസ് ശ്രദ്ധേയമായി. ഈ വർഷം ലഭിച്ച 1171 പ്രബന്ധങ്ങളിൽ നിന്ന് 159 പ്രബന്ധങ്ങൾ മാത്രമാണ് അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ‍ ‘എഐ, ഓട്ടമേഷൻ, ആൻഡ് ബിയോണ്ട്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി നാവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി ഡയറക്ടർ ജി.മിനി പങ്കെടുത്തു. പ്രതിരോധം, ആരോഗ്യരംഗം, ബാങ്കിങ്, ബിസിനസ് മേഖലകൾ എന്നിവയിൽ എഐ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി മിനി അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ പോലും എഐ നിർണായക പിന്തുണ നൽകുന്നുണ്ടെന്നും മിനി വ്യക്തമാക്കി. ഗസ്റ്റ് ഓഫ് ഓണറായി തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) സീനിയർ പ്രഫസറും അസോസിയേറ്റ് ഡീനുമായ ഡോ. ബി.എസ്.മനോജ് പങ്കെടുത്തു. ഇന്ത്യ വികസിത രാജ്യമായി മാറുന്നതിനുള്ള യാത്രയിൽ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് നിർണായകമാണെന്ന് മനോജ് അഭിപ്രായപ്പെട്ടു. പ്രാദേശിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും സാങ്കേതികവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമ്മേളനത്തിൽ എഐ, മെഷീൻ ലേണിങ്, ഡാറ്റാ സയൻസ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രബന്ധാവതരണങ്ങളും ചർച്ചകളും നടന്നു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ എഐയും നവീകരണവും വഹിക്കുന്ന പങ്കും പ്രായോഗികവും പ്രശ്ന കേന്ദ്രീകൃതവുമായ ഗവേഷണത്തിന്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ചയായി.

By admin

Leave a Reply

Your email address will not be published. Required fields are marked *