ഹെൽസിങ്കി∙ ഹെൽസിങ്കിയിൽ നടന്ന മുൻനിര സ്റ്റാർട്ടപ്പ് ഇവന്റുകളിലൊന്നായ ‘സ്ലഷ് 2025’ന് കേരളത്തിൽ നിന്നുള്ള ഒൻപത് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു. ആഗോള വേദിയിൽ ശ്രദ്ധ നേടിയ ഈ സ്റ്റാർട്ടപ്പുകൾ കേരളത്തിന്റെ വളർന്നു വരുന്ന സാങ്കേതിക ശക്തിയെയും നൂതനാശയങ്ങളെയും പ്രതിനിധീകരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.
യുകെയിൽ ഹോട്ടൽ താമസക്കാരുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മലയാളി; അറസ്റ്റ്, തടവ്
Europe News
വിദേശത്ത് നിന്ന് എത്തുമ്പോൾ ‘ഭാരം കുറയുന്ന ലഗേജുകൾ’; പ്രവാസികളുടെ ചങ്കിടിപ്പ് കൂട്ടുന്ന ചോർച്ച, പരാതി
സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ടെക് ജേണലിസ്റ്റുകൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘സ്ലഷ്’ 2008ലാണ് ഹെൽസിങ്കിയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള യുവാക്കളെ സംരംഭകത്വത്തിലേക്ക് പ്രചോദിപ്പിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, റീട്ടെയിൽ, ഐ.ഒ.ടി. അധിഷ്ഠിത ഉപകരണങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളാണ് കേരളത്തെ പ്രതിനിധീകരിച്ച് സ്ലഷിൽ എത്തിയത്.ലൈഫോസിസ് , എഡുസാപ്, എക്സ് ആൻഡ് വൈ ലേണിങ്, ഡോപ കോച്ചിങ്, ലിത്തോസ് പോസ്, ബ്ലെൻഡ് -എഡ്, ടിബ്‌സ് ഗ്ലോബൽ, ഈസ് ഗോയിങ് ഓൺലൈൻ, ത്രിത്വം ഇന്റഗ്രിസ് എന്നിവയാണ് കേരളത്തിൽ നിന്ന് പരിപാടിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകൾ.

