Breaking
2 Feb 2026, Mon

കുസാറ്റിൽ റൂസ 2.0 ഗവേഷണ ഇന്റേൺഷിപ്; പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റിൽ റൂസ 2.0 ഗവേഷണ ഇന്റേൺഷിപ്

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ റൂസ 2.0 ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഗവേഷണ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുസാറ്റ് വിദ്യാർഥികൾക്കും മറ്റു സർവകലാശാലകളിലെ വിദ്യാർഥികൾക്കും ഇന്റേൺഷിപ് ലഭ്യമാണ്. ജനുവരി–ഫെബ്രുവരി മാസങ്ങളിലായി 2 മാസമാണ് കാലാവധി. അപേക്ഷകൾ nybinremello@cusat.ac.in എന്ന വിലാസത്തിലേക്ക് ജനുവരി 6ന് അകം അയയ്ക്കണം. www.cusat.ac.in/news.

നോൺ – മെ‍ഡിക്കലുകാർക്ക് ആയുഷ് പിഎച്ച്ഡി ഫെലോഷിപ്

Education News

നഴ്സിങ്, അലൈഡ് ഹെൽത്ത്: സ്പോട്ട് അഡ്മിഷൻ ഇന്ന്

തിരുവനന്തപുരം ∙ ബിഎസ്‌സി നഴ്സിങ്ങിനും അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി പ്രോഗ്രാമുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും. എൽബിഎസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 10.30നു ഹാജരാകണം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ നേരിട്ട് ഹാജരാകണം. മുൻ അലോട്മെന്റുകൾ വഴി കോളജുകളിൽ പ്രവേശനം നേടിയവർ നിരാക്ഷേപപത്രം ഓൺലൈനായി സമർപ്പിക്കണം.

അധ്യാപകർക്കും, പരിശീലകർക്കും എഐ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം

Education News

ഡേറ്റ എൻട്രി പൂർത്തിയാക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം ∙ ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി 2025-26 അധ്യയന വർഷത്തെ അപേക്ഷകളുടെ സ്കൂളുകളിൽ നിന്നു ഡേറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി. ഫോൺ: 0471 2727379.

നേവിയിൽ ബിടെക് സൗജന്യപഠനം, ഓഫിസർ ജോലി

Education News

എൽഎൽഎം സ്ട്രേ അലോട്മെന്റ്: താൽക്കാലിക ലിസ്റ്റ്

തിരുവനന്തപുരം∙ എൽഎൽഎം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റിനുള്ള താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. പരാതികളുണ്ടെങ്കിൽ ഇന്നുച്ചയ്ക്കു രണ്ടിനകം അറിയിക്കണം. ഇമെയിൽ: ceekinfo.cee@kerala.gov.in

By admin

Leave a Reply

Your email address will not be published. Required fields are marked *