ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഫ്ലെെറ്റ് കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്. എന്നാലിതാ ഫ്ളൈറ്റ് ടിക്കറ്റുകളില്‍ പണം ലാഭിക്കാന്‍ പുതിയ AI സെര്‍ച്ച് ടൂളുമായെത്തിയിരിക്കുകയാണ് ഗൂഗിള്‍. ഓഗസ്റ്റ് അവസാനത്തോടെ യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കായി ഫ്ളൈറ്റ് ഡീല്‍സ് സെര്‍ച്ച് ലഭ്യമാകും. വെബിലും മൊബൈലിലും ഇത് പ്രവര്‍ത്തിക്കും. ഫ്ളൈറ്റ് ഡീല്‍സ് പേജ് വഴി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാമെന്നും ഗൂഗിള്‍ അവരുടെ ബ്ലോഗിൽ വ്യക്തമാക്കി.
In Short | Google launches an AI-powered Flight Deals Search tool to help users in the US, Canada, and India find the cheapest flight tickets by the end of August, available on both web and mobile.

