Breaking
5 Feb 2026, Thu

കുരുന്നുകൾക്കായി ഒരു സംഗീതവിരുന്ന്; മനോരമ എംകിഡിന്റെ ക്രിസ്മസ് ഗാനമെത്തി

ക്രിസ്മസ് രാവുകളിലെ മഞ്ഞുതുള്ളികൾ പോലെ മനം കുളിർപ്പിക്കുന്ന പുത്തൻ ക്രിസ്മസ് ഗാനവുമായി മനോരമ എംകിഡ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഏറ്റുപാടാവുന്ന ഗാനം ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ക്രിസ്മസ് ഗാനത്തിൽ ഒരുക്കിയിരിക്കുന്നത്.

എഐ സാങ്കേതികവിദ്യയുടെ പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്രിസ്മസ് ഗാനത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് കാഴ്ചകളെയും സാന്തായെയും മിഴിവോടെ സ്ക്രീനിൽ എത്തിക്കുന്നു ഈ ഗാനം. കുട്ടികളെയും മുതിർന്നവരെ പിടിച്ചിരുത്തുംവിധമാണ് ഗാനത്തിന്റെ ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്.

മനോഹരമായ വരികൾ കോർത്തിണക്കി പാട്ടിന് ജീവൻ നൽകിയത് ലക്ഷ്മി പാർവതിയാണ്. സംഗീത രചന, സംഗീത നിർമാണം മിക്സിങ് എന്നിവ രഞ്ജിത്ത് കെ.വിയാണ് കൈകാര്യം ചെയ്തത്. തന്റെ മധുര ശബ്ദത്തിലൂടെ ഗായകൻ നീരദ് ഈ ക്രിസ്മസ് പാട്ടിനെ ഓരോ കുരുന്നുകളുടെയും ഹൃദയത്തിലേക്ക് എത്തിക്കുന്നു. പുൽക്കൂടും നക്ഷത്രങ്ങളും കാരൾ ഗാനങ്ങളുമായി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളിക്ക് എംകി‍ഡിന്റെ ക്രിസ്മസ് ഗാനവും വലിയ ആഘോഷമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *