Breaking
5 Feb 2026, Thu

കുട്ടികളുടെ സുരക്ഷയ്ക്ക് ‘വി സുരക്ഷാ റിസ്റ്റ് ബാൻഡുകൾ’ വീണ്ടും,മികച്ച കണക്റ്റിവിറ്റിയും ഉറപ്പാക്കും

ശബരിമല തീർത്ഥാടനത്തിന് സുരക്ഷയും മികച്ച കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നതിനായി കേരള പോലീസും പ്രമുഖ ടെലികോം ഓപ്പറേറ്ററായ ‘വി’ (Vodafone Idea) യും വീണ്ടും കൈകോർക്കുന്നു. തീർത്ഥാടനപാതകളിലെ നെറ്റ്​വര്‍ക് കവറേജ് ശക്തിപ്പെടുത്തിയതിനോടൊപ്പം, കുട്ടികളുടെ സുരക്ഷയ്ക്കായി മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്ന ‘വി സുരക്ഷാ റിസ്റ്റ് ബാൻഡുകൾ’ ഈ വർഷവും അവതരിപ്പിച്ചു.

നിർമ്മിത ബുദ്ധിക്ക് കുതിപ്പ് നൽകാൻ, ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ; അമേരിക്കയ്ക്ക് പുറത്തുള്ള വലിയ നിക്ഷേപം!

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി വി വിവിധ സ്പെക്ട്രം ബാൻഡുകളിലായി ആകെ 70 മെഗാഹെർട്‌സ് സ്പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയിൽ 13 പുതിയ സൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. തിരക്കേറിയ സമയങ്ങളിൽ പോലും തടസ്സമില്ലാത്ത ഡാറ്റാ, വോയ്‌സ് സേവനങ്ങൾ ഉറപ്പാക്കാൻ മാസ്സീവ് എംഐഎംഒ (Massive MIMO) സാങ്കേതികവിദ്യയടക്കമുള്ള അഡ്വാൻസ്ഡ് ലെയറുകളും വി വിന്യസിച്ചിട്ടുണ്ട്.

ഗണപതി കോവിൽ, നടപ്പന്തൽ, അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ, പമ്പ-സന്നിധാനം നടപ്പാത, നിലയ്ക്കൽ പാർക്കിങ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിച്ചതായി വി അറിയിച്ചു. ഇതുവഴി അയ്യപ്പഭക്തർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും ആത്മീയ അനുഭവങ്ങൾ തടസ്സമില്ലാതെ പങ്കുവെക്കാനും സാധിക്കും. കഴിഞ്ഞ വർഷത്തെ മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷവും ക്യൂആർ കോഡോടു കൂടിയ ‘വി സുരക്ഷാ റിസ്റ്റ് ബാൻഡുകൾ’ വിതരണം ചെയ്യുന്നത്. കുട്ടികളുടെ കൈയ്യിലെ ബാൻഡ് രക്ഷിതാവിന്റെ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതിനാൽ, കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ വേഗത്തിൽ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കാൻ പൊലീസിന് ഇത് ഏറെ സഹായകമാകും.

നിങ്ങളുടെ ഇഷ്ടസിനിമ ഏത് പ്ലാറ്റ്​ഫോമിൽ ? എളുപ്പത്തിൽ അറിയാന്‍ ഇതാ ഒരു വഴി

വി സുരക്ഷാ റിസ്റ്റ് ബാൻഡിനായുള്ള റജിസ്ട്രേഷൻ പ്രക്രിയ ലളിതമാണ്. തീർത്ഥാടനത്തിന് പുറപ്പെടുന്നതിനു മുൻപ് തന്നെ www.visuraksha.online എന്ന വെബ്‌സൈറ്റിലോ കേരളത്തിലെ ഏതെങ്കിലും വി സ്റ്റോറിലോ മിനി സ്റ്റോറിലോ എത്തി രജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഡിജിറ്റൽ ഐഡി പമ്പയിലെ വി സുരക്ഷാ കിയോസ്‌കിൽ കാണിച്ചാൽ കോൺടാക്റ്റ് നമ്പർ ലിങ്ക് ചെയ്ത ക്യൂആർ കോഡ് ബാൻഡ് സൗജന്യമായി കൈപ്പറ്റാം. ഈ പദ്ധതി സുരക്ഷാ വെല്ലുവിളികൾക്ക് ഒരു പരിധി വരെ പരിഹാരമാകും.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ. പദ്ധതിയുടെ റജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. കുട്ടികളെ കണ്ടെത്തുന്നതിനും കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനും ‘വി സുരക്ഷാ ക്യൂആർ കോഡ് ബാൻഡുകൾ’ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷിതമായ സമൂഹം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വോഡഫോൺ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോർജ് മാത്യു വി. പറഞ്ഞു. കഴിഞ്ഞ വർഷം വിതരണം ചെയ്ത 20,000-ത്തിലധികം ബാൻഡുകൾ വഴി വഴിതെറ്റിയ 150 ഓളം കുട്ടികളെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം കേരളത്തിലെ 25 വി സ്റ്റോറുകളിലും 103 വി മിനി സ്റ്റോറുകളിലും പമ്പയിലെ മൂന്ന് കിയോസ്‌കുകളിലും ഈ സൗകര്യം ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *