Breaking
5 Feb 2026, Thu

‘കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താൻ ശ്രമം വേണം’

ഓച്ചിറ∙കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തിയെടുക്കാൻ സമൂഹം ശ്രമിക്കണമെന്ന് മുൻ കേരള ഗവ. സെക്രട്ടറി പി.വേണുഗോപാൽ. പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു നടത്തിയ ശാസ്ത്ര സാങ്കേതിക യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പുതിയ തലമുറ അറിവ് നേടിയെടുക്കുന്നതിൽ മുന്നിലാണ്.

അവർ ശാസ്ത്ര സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നതിൽ മികവ് പുലർത്തുന്നത് പ്രാഥമിക വിദ്യാഭ്യാസം കാലം മുതൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എ.എസ്.പി കുറുപ്പ് അധ്യക്ഷത വഹിച്ചു. ഓച്ചിറ പഞ്ചായത്ത് അംഗം എ.അജ്മൽ, എസ്.മോഹനൻ, സെന്തിൽ എം.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

ഓച്ചിറയിൽ ഇന്ന്

നാരായണീയ പാരായണം 8.00, വരവിള ശ്രീനി, ബാബുരാജ് എന്നിവരുടെ പ്രഭാഷണം 9.00, ദശപുഷ്പം ടീമിന്റെ തിരുവാതിര 10.00, ശ്രീകൃഷ്ണ തിരുവാതിര സംഘത്തിന്റെ തിരുവാതിര 10.30, ഭരതനാട്യം 11.00, മനോജ് എസ്.ചേർത്തലയുടെ സംഗീത കച്ചേരി 12.00, ശ്രീദേവി എൻഎസ്എസ് വനിതാ സമിതിയുടെ തിരുവാതിര 12.45, ശ്രീദുർഗ തിരുവാതിര സംഘത്തിന്റെ തിരുവാതിര 1.15, മഹാലക്ഷ്മി തിരുവാതിര സംഘത്തിന്റെ തിരുവാതിര 2.00, നാട്യശ്രീ നൃത്ത വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ 2.30, സർവമത സമ്മേളനം ഉദ്ഘാടനം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ 4.00, സുനിതാ ഹരിയുടെ അഷ്ടപദി കച്ചേരി 6.30, ഓച്ചിറ ചന്ദ്രൻ നയിക്കുന്ന ഗാനമേള 7.30, നൃത്താർച്ചന 8.30, തിരുവനന്തപുരം അനിതാ ചന്ദ്രന്റെ കഥാപ്രസംഗം 9.30, ‘കടൽപക്ഷിയുടെ പാട്ട്’ നാടകം 11.00, ‘ചൂളം’ നാടകം 1.00.

ശ്രീനാരായണ മഠത്തിൽ ഇന്ന്

ഗുരുപൂജ 6.00, ശാന്തിഹവനം 6.15, സമ്മേളനം ഉദ്ഘാടനം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി 10.00, അന്നദാനം 1.00, ഗുരുപൂജ 6.00, സമൂഹ പ്രാർഥന 7.00.

By admin

Leave a Reply

Your email address will not be published. Required fields are marked *