Breaking
6 Feb 2026, Fri

കരുത്തും എഐ മികവുമായി പുതിയ വിഷന്‍ പ്രോ, ഐപാഡ് പ്രോ, മാക്ക്ബുക്ക് പ്രോ ഡിവൈസുകള്‍ എത്തി! അറിയാം വിശേഷങ്ങള്‍

നിര്‍മിത ബുദ്ധിയുടെ (എഐ) പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി, പുതിയതായി നിര്‍മ്മിച്ച പ്രൊസസര്‍ ഉപയോഗിച്ച് മൂന്ന് പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിഷന്‍ പ്രോ, ടാബ്ലറ്റ് കംപ്യൂട്ടറായ ഐപാഡ് പ്രോ, ലാപ്‌ടോപ്പായ മാക്ക്ബുക്ക് പ്രോ എന്നിവയാണ് അവ. ന്യൂറല്‍ ആക്‌സലറേറ്ററുകള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിച്ചെടുത്ത എം5 പ്രൊസസറാണ് ഇവയ്‌ക്കെല്ലാം ശക്തി പകരുന്നത്. ഒരു ദിവസം മുഴുവന്‍ നീളുന്ന ബാറ്ററി ലൈഫാണ് മാക്ക്ബുക്ക് പ്രോ മോഡലിന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.

പ്രപഞ്ചത്തിലെ ‘അദൃശ്യ രാക്ഷസൻ’, മറ്റൊരു ലോകത്തേക്കുള്ള കവാടം!: ബ്ലാക്ക് ഹോളിന്റെ നിഗൂഢ ലോകം

വിഷന്‍ പ്രോ

ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ശ്രേണിയായ വിഷന്‍ പ്രോയുടെ പുതിയ പതിപ്പാണ് ഇവയില്‍ ശ്രദ്ധേയം. കരുത്തിലും, ഡിസ്‌പ്ലേ റെന്‍ഡറിങിലും, എഐയുടെ കാര്യത്തിലുമടക്കം ആദ്യ മോഡലിനെ അപേക്ഷിച്ച് മികവുറ്റ പ്രകടനം നടത്താന്‍ ശേഷിയുള്ളതാണ് പുതിയ വിഷന്‍ പ്രോ. വിഷന്‍ ഓഎസ് 26ല്‍ പ്രവര്‍ത്തിക്കുന്ന ഇതിന് ഡ്യുവല്‍ നിറ്റ് ബാന്‍ഡ് ഉള്ളതിനാല്‍ അത് കൂടുതല്‍ നല്ലതാണ്. ആദ്യ മോഡലിനെ അപേക്ഷിച്ച് സമ്പന്നമായ സ്‌പേഷ്യല്‍ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് ഈ മോഡല്‍. വിഷന്‍ പ്രോയ്ക്ക് 256ജിബി, 512ജിബി, 1ടിബി വേരിയന്റുകളാണ് ഉള്ളത്. തുടക്ക വേരിയന്റിന് 3,499 ഡോളര്‍ ആയിരിക്കും വില.

മള്‍ട്ടി ത്രെഡഡ് പ്രകടനം നടത്താനായി ഉള്‍ക്കൊള്ളിച്ച നൂതനമായ 10 കോര്‍ സിപിയു ആണ് ഇതിലെ ഏറ്റവും എടുത്തു പറയേണ്ട ഹാര്‍ഡ്‌വെയര്‍ മേന്മകളിലൊന്ന്. 10 കോര്‍ ജിപിയു, 16 കോര്‍ ന്യൂറല്‍ എൻജിൻ എന്നിവയും ഉണ്ട്. വിഷന്‍ പ്രോയ്ക്കായി പ്രത്യേകം ഉണ്ടാക്കിയെടുത്ത മൈക്രോ-ഓലെഡ് ഡിസ്‌പ്ലേയില്‍ മുന്‍ വേര്‍ഷനെ അപേക്ഷിച്ച് 10 ശതമാനം അധികം പിക്‌സലുകളും ഉണ്ട്. 120 ഹെട്‌സ് ആണ് റിഫ്രെഷ് റേറ്റ്. പുതിയ എക്‌സ്റ്റേണല്‍ ബാറ്ററി രണ്ടര മണിക്കൂര്‍ നേരം വരെ ഒരു ഫുള്‍ ചാര്‍ജില്‍ പ്രവര്‍ത്തിപ്പിക്കാം. 3,499 ഡോളര്‍ വിലയിട്ടിരിക്കുന്ന വിഷന്‍ പ്രോ തുടക്ക ഘട്ടത്തിലെങ്കിലും, ഇന്ത്യയില്‍ ഔദ്യോഗികമായി ആപ്പിള്‍ വില്‍ക്കുന്നില്ല.

വിഷന്‍ പ്രോ നിര്‍മ്മിച്ചെടുത്ത ടീമിലെ അംഗങ്ങളെ ആപ്പിളിന്റെ സ്മാര്‍ട്ട് ഗ്ലാസ് വിഭാഗത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതിനിടയിലാണ് പുതിയ വിഷന്‍ പ്രോ പരിചയപ്പെടുത്തിയിരിക്കുന്നത്. മെറ്റാ അടക്കമുള്ള കമ്പനികള്‍ സ്മാര്‍ട്ട് ഗ്ലാസ് നിര്‍മ്മാണത്തില്‍ അതിവേഗം മുന്നേറുന്നു എന്നതായിരിക്കാം ഈ നീക്കത്തിനു പിന്നല്‍. അത്ഭുതപ്പെടുത്തുന്ന ടെക്‌നോളജി ഉള്ളിലൊതുക്കുന്ന ഹെഡ്‌സെറ്റ് ആണ് വിഷന്‍ പ്രോ എങ്കിലും അത് ദീര്‍ഘ നേരത്തെക്ക് അണിയുന്നത് പലര്‍ക്കും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതും, വിശാലമായ ഒരു ആപ്പ് പരിസ്ഥിതിയൊന്നും എളുപ്പത്തില്‍ വളര്‍ത്തെയെടുക്കാന്‍ സാധിച്ചേക്കില്ല എന്നതുമായിരിക്കാം ആപ്പിളിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ.

2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ

11ഇഞ്ച്, 13ഇഞ്ച് സ്‌ക്രീനുകളുള്ള എം5 ഐപാഡ് പ്രോ

വലിയ ഐഫോണുകള്‍ എന്ന വിവരണത്തെക്കാളേറെ ചെറിയ മാക്ബുക്കുകള്‍ എന്ന പ്രശംസയിലേക്ക് മാറിയിരിക്കുന്ന ടാബ്‌ലറ്റ് കംപ്യൂട്ടറുകളാണ് ഐപാഡ് പ്രോ ശ്രേണി. വിഡിയോ എഡിറ്റിങ്, വിഡിയോ അപ്‌സ്‌കെയിലിങ് തുടങ്ങിയ കാര്യങ്ങള്‍ക്കു പോലും ഇവ ഉപയോഗിക്കാം. മാക്ക്ബുക്കുകള്‍ക്കുള്ളില്‍ ഉള്ള അതേ പ്രോസസറുകളും മറ്റും ഉള്‍ക്കൊള്ളിച്ചാണ് ഐപാഡ് പ്രോ ശ്രേണി പുറത്തിറക്കുന്നത്. പുതിയ വിഷന്‍ പ്രോയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന എം5 പ്രൊസസര്‍ തന്നെയാണ് ഐപാഡ് പ്രോയിലും ഉള്ളത്.

മുന്‍ ഐപാഡ് പ്രോ മോഡലുകളെ അപേക്ഷിച്ച് എഐ, ഗ്രാഫിക്‌സ് ശേഷി എന്നീക്കാര്യങ്ങളിള്‍ ശ്രദ്ധേയമായ പ്രകടനമികവ് ലഭിക്കുമെന്നു പറയുന്നു. എം4 പ്രൊസസര്‍ ഉപയോഗിച്ച് പുറത്തിറക്കിയ ഐപാഡ് പ്രോയേക്കാള്‍ 3.5 മടങ്ങ് എഐ ശേഷി ഉണ്ട് പുതിയ മോഡലിനെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. രണ്ടു സ്‌ക്രീന്‍ സൈസുകളിലാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്-11-ഇഞ്ച്, 13-ഇഞ്ച് സൈസ്. ഇവ 120ഹെട്‌സ് വരെ റിഫ്രെഷ് റേറ്റ് ഉള്ള എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേകളുമായി കണക്ടു ചെയ്ത് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

Image Credit: husayno/Istock

അഡാപ്റ്റിവ് സിങ്ക് ഉള്ളതിനാല്‍ പ്രോ വര്‍ക്ക്ഫ്‌ളോകള്‍ക്കും ഗെയിമിങിനും ഉത്തമം. അള്‍ട്രാ റെറ്റിന എക്‌സ്ഡിആര്‍ എന്നാണ് പുതിയ ഡിസ്‌പ്ലേയെ ആപ്പിള്‍ വിളിക്കുന്നത്. ഓലെഡ് ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചിരിക്കുന്നു. 11-ഇഞ്ച്, 13-ഇഞ്ച് വേരിയന്റുകള്‍ക്കു രണ്ടിനും 256ജിബി, 512ജിബി, 1ടിബി, 2ടിബി എന്നിങ്ങനെയാണ് ആന്തരിക സംഭരണശേഷി.

11-ഇഞ്ച് ശ്രേണിയുടെ വൈ-ഫൈ മാത്രമുള്ള ഐപാഡ് പ്രോ തുടക്ക വേരിയന്റിന് വില 99,990 രൂപ. സെല്ല്യുലര്‍ വേരിയന്റിന് 1,19,900 രൂപ നല്‍കണം. 13-ഇഞ്ച് വേരിയന്റിന്റെ വില ആരംഭിക്കുന്നത് 1,29,900 രൂപ മുതലാണ്. അത് വൈ-ഫൈ മാത്രമുള്ള മോഡലാണ്. സെല്ല്യൂലര്‍ ഫങ്ഷന്‍ വേണമെങ്കില്‍ വില 1,49,900 രൂപ ആയി ഉയരും. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് എജ്യൂക്കേഷന്‍ പ്രൈസിങ് ഉപയോഗിച്ച് 11-ഇഞ്ചിന്റെ തുടക്ക വേരിയന്റ് 89,900 രൂപയ്ക്കും, 13-ഇഞ്ചിന്റെ തുടക്ക മോഡല്‍ 1,09,900 രൂപയ്ക്കും വാങ്ങാം.

ഭൂമിയിൽ വൻദുരന്തങ്ങളുണ്ടാക്കിയ കുഴപ്പക്കാരൻ! ഒളിഞ്ഞിരിക്കുന്നുണ്ടോ നെമസിസ് നക്ഷത്രം?

14 ഇഞ്ച് സ്‌ക്രീനുമായി എം5 മാക്ക്ബുക്ക് പ്രോ

മാക്ക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളുടെ തുടക്ക ശ്രേണിയിലേക്ക് പുതിയ പതിപ്പുകള്‍ എത്തി. 14-ഇഞ്ച് സ്‌ക്രീനുള്ള ഇവയ്ക്ക് എം5 പ്രോസസര്‍ ശക്തിപകരുന്നു. പ്രൊസസറിന്റെ ഓരോ കോറിലും ന്യൂറല്‍ ആക്‌സലറേറ്റര്‍ ഉള്ളതിനാല്‍ എഐ റെന്‍ഡറിങില്‍ 3.5 മടങ്ങ് വരെ അധിക ശക്തി പ്രതീക്ഷിക്കാമെന്ന് ആപ്പിള്‍ പറയുന്നു. 1.6 മടങ്ങ് വേഗതയാര്‍ന്ന ഗ്രാഫിക്‌സ് പ്രൊസസറും ഉണ്ട്. ലിക്വിഡ് റെറ്റിന എക്‌സ്ഡിആര്‍ സ്‌ക്രീനാണ് പിടിപ്പിച്ചിരിക്കുന്നത്. 12എംപി സെന്റര്‍ സ്റ്റേജ് ക്യാമറയും, ആറു സ്പീക്കറുകള്‍ ഉള്ള സൗണ്ട് സിസ്റ്റവും ഉണ്ട്.

Image Credit: fireFX/shutterstock.com

വിദ്യാർഥികള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ള മാക്ക്ബുക്ക് പ്രോ ശ്രേണിയുടെ പുതിയ സീരിസിന് 24 മണിക്കൂര്‍ വരെ നീളുന്ന ബാറ്ററി ലൈഫാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. വേഗതയേറിയ എസ്എഎസ്ഡി ഉള്ളതിനാല്‍ റോ ഫോട്ടോ എഡിറ്റിങ്, വിഡിയോ എക്‌സ്‌പോര്‍ട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുമെന്നും പറയുന്നു. സംഭരണശേഷി 4ടിബി വരെ. മാക്ക്ഓഎസ് ടാഹോ ആണ് പുതിയ മോഡലുകളെ ചാലകമാക്കുന്നത്. തുടക്ക വേരിയന്റിന്റെ വില 1,69,000 രൂപ. വിദ്യാർഥികള്‍ക്ക് ഇത് 1,59,900 രൂപയ്ക്ക് ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *