ന്യൂഡൽഹി ∙ സാമ്പത്തിക വളർച്ചയുടെയും സൈനിക ശേഷിയുടെയും പിൻബലത്തിൽ ഏഷ്യ പവർ ഇൻഡക്സ് 2025 ൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഏഷ്യ-പസഫിക്ക് മേഖലയിൽ സാമ്പത്തികമായും സൈനികമായും സ്വാധീനം കൂടുതലുള്ള ആഗോള രാജ്യങ്ങളെ വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ട് വർഷാവർഷം പുറത്തിറക്കുന്ന ഏഷ്യ പവർ ഇൻഡക്സ്. 2025ലെ കണക്കുകൾ പ്രകാരം യുഎസ്, ചൈന, ഇന്ത്യ, ജപ്പാൻ, റഷ്യ എന്നിവയാണ് മേഖലയിൽ സാമ്പത്തിക–സൈനിക സ്വാധീനം കൂടുതലുള്ള ആദ്യ അഞ്ച് രാജ്യങ്ങൾ.
ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; ഡിവൈഎസ്പി ഉമേഷിനെതിരെ യുവതിയുടെ മൊഴി
ഇന്ത്യയുടെ സ്കോർ 0.9 പോയിന്റ് വർധിച്ച് 40 ആയതോടെ ജപ്പാനെക്കാൾ ചെറിയ മുന്നേറ്റം ഇന്ത്യയ്ക്ക് ലഭിക്കുകയായിരുന്നു. യുഎസ് (80.4), ചൈന (73.5) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. സൈനിക ശേഷി, സാമ്പത്തിക സ്വാധീനം, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം, സാങ്കേതികവിദ്യ എന്നീ രംഗങ്ങളിൽ ഇന്ത്യ ശക്തമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’
ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തി. ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വർധിച്ചത്, ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയിലുടനീളം രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയുമായുള്ള ഇന്ത്യയുടെ ഘടനാപരമായ അകൽച്ച വർധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. സൈനിക ശേഷിയിൽ ചൈന യുഎസിന്റെ മുൻതൂക്കം ഇല്ലാതാക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES

