ഡിസംബർ 5 വെള്ളി, പാക്കിസ്ഥാന്റെ ചരിത്രം തിരുത്തിക്കുറിച്ച ദിനമായിരുന്നു. രാജ്യത്തിന്റെ പട്ടാള ആസ്ഥാനമായ റാവൽപിണ്ടിയിലെ സൈന്യത്തിന്റെ ജനറൽ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് (സിഡിഎഫ്) എന്ന തസ്തികയിൽ അസിം മുനീർ ആദ്യ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ദിവസം. രാജ്യത്ത് ഇതുവരെയില്ലാത്ത പുതിയൊരു സൈനിക സാർവഭൗമൻ. പട്ടാള ‘ചക്രവർത്തി’!
രാജ്യത്ത് ജനാധിപത്യമുണ്ടെന്നത് വെറുംപറച്ചിൽ മാത്രമാണെന്നാണ് ആക്ഷേപം. ആ പറച്ചിലിലെ ‘കാപട്യം’ ഇനിയില്ല, പ്രധാനമന്ത്രിയും പ്രസിഡന്റും പാർലമെന്റും സൈന്യവുമെല്ലാം ഒരാളുടെ കാൽക്കീഴിൽ! ഒരുപക്ഷേ പാക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും സംഘർഷാത്മകമായ കാലഘട്ടത്തിലേക്കാവാം ഈ പോക്ക്.
ഓപ്പറേഷൻ സിന്ദൂറിനിടെ ബങ്കറിൽ ഒളിച്ചയാൾ ഇന്ന് പാക്ക് സേനാ മേധാവി! പ്ലാനിങ് ഇമ്രാനെ അകത്തിട്ട ശേഷം; ആ പേടി ഉള്ളിലുള്ളതിനാൽ നിയമവും മാറ്റി

