Breaking
21 Feb 2026, Sat

ഒമാന്‍- യുഎഇ റെയില്‍ പദ്ധതി; ഈ റോഡ് അടച്ചു, ഇനി വഴിതിരിച്ചുവിടല്‍

മസ്‌കത്ത് ∙ ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം സുഗമമാക്കുന്നതിനായി ബുറൈമി ഗവര്‍ണറേറ്റി സാഹഫീത് റോഡില്‍ താത്ക്കാലികമായി വഴിതിരിച്ചുവിടല്‍ ഏര്‍പ്പെടുത്തി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഹഫീത് റൗണ്ട്എബൗട്ടിലാണ് നേരത്തെയുണ്ടായിരുന്ന വഴി അടച്ച് മറ്റു വഴിയിലൂടെ ഗതാഗതം നിര്‍ണയിച്ചിരിക്കുന്നത്.

What you should read next

അമേരിക്കയിലെ ‘ജോബ് ഷോക്കിൽ’ പൊന്ന് ഉരുകി: ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു

238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ലിങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവൃത്തികള്‍ എന്‍ജിനീയറിങ് ടീമുകള്‍ ത്വരിതപ്പെടുത്തുമ്പോള്‍ ഈ വഴിതിരിച്ചുവിടല്‍ അനിവാര്യമാണ്. നിലവിലുള്ള റോഡ് ശൃംഖലകള്‍ക്ക് സമീപമുള്ള റെയില്‍ ലൈനുകളുടെ സംയോജനവും പ്രത്യേക അണ്ടര്‍പാസുകളുടെയും പാലങ്ങളുടെയും വികസനവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ അടിസ്ഥാന സൗകര്യങ്ങള്‍ ഹഫീത് പ്രദേശത്തെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. സുഹാറിനെ അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയുടെ ബുറൈമി ഗവര്‍ണറേറ്റിലെ തുരങ്കനിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണിത്.

ഈ തന്ത്രപ്രധാനമായ ക്രോസ്‌ബോര്‍ഡര്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിരവധി പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജോലികള്‍ ക്രമാനുഗതമായും ഷെഡ്യൂള്‍ അനുസരിച്ചും പുരോഗമിക്കുകയാണ്. തുരങ്കങ്ങളുടെ സിവില്‍ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അടുത്ത ഘട്ടങ്ങളില്‍ ട്രാക്ക് രൂപീകരണം, റെയില്‍ സ്ഥാപിക്കല്‍, തുരങ്കങ്ങള്‍ക്കുള്ളില്‍ റെയില്‍വേ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ നടക്കും. സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ ജോലികള്‍ നടക്കുന്നത്.

പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം ഘടനാപരമായ സമഗ്രത ഉറപ്പാക്കാനും സമീപ പ്രദേശങ്ങളെ സംരക്ഷിക്കാനും നൂതന എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യകളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പദ്ധതിയിലേക്കുള്ള റെയില്‍വേ ട്രാക്കുകളുടെ ആദ്യ ബാച്ച് അടുത്തിടെ സുഹാറില്‍ എത്തുകയും ഹഫീത് റെയില്‍ അധികൃതര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *