ഉത്തര കൊറിയയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ഒളിച്ചുകടത്തിയ ഒരു സ്മാർട്ട്ഫോൺ പുറത്തുവിടുന്നത് കിം ജോങ് ഉന്നിന്റെ ഭരണകൂടം നടത്തുന്ന കടുത്ത നിയന്ത്രണങ്ങളുടെയും നിരീക്ഷണത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോർട്ടുകൾ. ഈ ഫോൺ പരിശോധിച്ചപ്പോൾ തെളിയുന്നത് സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളുടെ ചിന്തയും പെരുമാറ്റവും എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ്.
ബഹിരാകാശ യാത്രികർക്കും നല്ല ഫ്രഷ് മത്തിക്കറിയും അയല വറുത്തതുമൊക്കെ തിന്നാൻ പറ്റിയേക്കും..
2024 അവസാനത്തോടെയാണ് ബിബിസിക്ക് ഈ ഫോൺ ലഭിച്ചത്. പുറമെ നിന്ന് നോക്കുമ്പോൾ സാധാരണ ആൻഡ്രോയിഡ് ഫോൺ പോലെ തോന്നിക്കുമെങ്കിലും, ഇതിനുള്ളിൽ പ്രവർത്തിക്കുന്നത് പ്രത്യേക സോഫ്റ്റ്‌വെയറാണ്.
ഇന്റർനെറ്റ് ഇല്ല, പകരം ‘ക്വാങ്മ്യോങ്’
.ഈ ഫോണുകളിലും ഇന്റർനെറ്റ് പൂർണ്ണമായും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പകരം ‘ക്വാങ്മ്യോങ്’ (Kwangmyong) എന്ന ഇൻട്രാനെറ്റ് സംവിധാനമാണ് ഉള്ളത്. ഇതിൽ ഭരണകൂടം അംഗീകരിച്ച വെബ്‌സൈറ്റുകളും വിവരങ്ങളും മാത്രമേ ലഭ്യമാകൂ. പുറംലോകവുമായി യാതൊരു ബന്ധവും ഇതിനില്ല. ഫോണിൽ എന്തെങ്കിലും മാറ്റം വരുത്താൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
വാക്കുകൾ തിരുത്തുന്ന ‘ചാരന്‍’
ഫോണിലെ ഏറ്റവും വിചിത്രമായ കാര്യം ഭാഷയെ നിയന്ത്രിക്കുന്ന രീതിയാണ്. ദക്ഷിണ കൊറിയൻ സംസ്കാരത്തോടുള്ള ആഭിമുഖ്യം തടയാൻ ഫോണിലെ കീബോർഡ് തന്നെ മുൻകൂട്ടി സെറ്റ് ചെയ്തിരിക്കുകയാണ്.
ഫോണിൽ ‘ഒപ്പ’ (Oppa – ദക്ഷിണ കൊറിയയിൽ കാമുകനെ സ്നേഹത്തോടെ വിളിക്കുന്ന പേര്) എന്ന് ടൈപ്പ് ചെയ്തപ്പോൾ ഫോൺ അത് ഓട്ടോമാറ്റിക്കായി ‘സഖാവ്’ (Comrade) എന്ന് തിരുത്തി! ഒപ്പം സ്ക്രീനിൽ ഒരു മുന്നറിയിപ്പും തെളിഞ്ഞു: “ഈ വാക്ക് നിങ്ങളുടെ സഹോദരങ്ങളെ വിശേഷിപ്പിക്കാൻ മാത്രമേ ഉപയോഗിക്കാവൂ.”
‘ദക്ഷിണ കൊറിയ’ എന്ന് ടൈപ്പ് ചെയ്താൽ ഉടൻ തന്നെ അത് ‘പാവ രാജ്യം’ (Puppet state) എന്ന് മാറ്റപ്പെടും.
സുൽത്താൻ പരിഗണിക്കാത്ത ഡ വീഞ്ചിയുടെ ആ പാലം:5 നൂറ്റാണ്ടിനിപ്പുറം എംഐടിയുടെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ
അഞ്ച് മിനിറ്റിലൊരിക്കൽ സ്ക്രീൻഷോട്ട്
ഉപയോക്താവ് അറിയാതെ തന്നെ അവരെ നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനവും ഫോണിലുണ്ട്. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഓരോ അഞ്ച് മിനിറ്റിലും സ്ക്രീനിൽ കാണുന്ന കാര്യങ്ങളുടെ സ്ക്രീൻഷോട്ട് ഫോൺ തന്നെ എടുക്കും. ഈ ചിത്രങ്ങൾ ഉപയോക്താവിന് തുറക്കാൻ കഴിയാത്ത ഒരു രഹസ്യ ഫോൾഡറിലാണ് സൂക്ഷിക്കുന്നത്. ഉദ്യോഗസ്ഥർക്ക് പരിശോധനാവേളയിൽ ഈ ചിത്രങ്ങൾ എടുത്ത് നോക്കാനാകും. ചുരുക്കത്തിൽ, പൗരന്മാരുടെ ഡിജിറ്റൽ ജീവിതത്തിന്റെ ഒരു ലോഗ് ബുക്കാണ് ഈ ഫോൺ.
നുണകൾ നിലനിർത്താനുള്ള മതിൽ
യുഎസ്ബി ഡ്രൈവുകളിലും മൈക്രോ എസ്ഡി കാർഡുകളിലുമായി ദക്ഷിണ കൊറിയൻ സിനിമകളും വാർത്തകളും അതിർത്തി വഴി ഇപ്പോഴും കടത്തപ്പെടുന്നുണ്ട്.

