ഐഫോണ്‍ 17 സീരീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ടെക് ലോകത്ത് സജീവമാണ്. സെപ്റ്റംബർ 9-ന് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഐഫോൺ 17 സീരീസ് പുറത്തിറക്കുമെന്നാണ് സൂചന. ഈ ചടങ്ങിനായുള്ള ക്ഷണക്കത്തിൽ “Awe-dropping” എന്ന വാക്ക് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചടങ്ങിൽ വെച്ച് മാത്രമേ പുതിയ മോഡലുകളിലെ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് വ്യക്തമാവുകയുള്ളൂ.
ഐഫോൺ 17: സെപ്റ്റംബർ 9ന് അമ്പരപ്പിക്കുന്ന അവതരണം, പുതിയ മോഡലുകളെത്തും; ട്രംപിന്റെ നികുതി വില കൂട്ടുമോ?
പുതിയ ഐഫോൺ മോഡലുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഐഫോൺ 17 പ്രോയിലെ പുതിയ ക്യാമറ കൺട്രോൾ സിസ്റ്റത്തെക്കുറിച്ചുള്ള വാർത്തകളാണ്. ഐഫോൺ 17 പ്രോ മോഡലുകൾ ചിലർ രഹസ്യമായി പരീക്ഷിക്കുന്നുണ്ടെന്നും, അവരാണ് പുതിയൊരു ക്യാമറ കൺട്രോൾ സംവിധാനം വരുമെന്ന് വെളിപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ടുകൾ.
Image Credit: fireFX/shutterstock.com
എന്താണ് ഈ പുതിയ സംവിധാനം?
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഫോണിന്റെ മുകൾ ഭാഗത്ത് അറ്റത്തായി ഒരു കപ്പാസിറ്റീവ് ടച്ച് സ്ക്രോൾ ഏരിയ ഉണ്ടായിരിക്കും. ഫോട്ടോ എടുക്കാനോ, വീഡിയോ ചിത്രീകരിക്കാനോ ഫോൺ പിടിക്കുമ്പോൾ, ഇത് ഇടത് കൈയുടെ ചൂണ്ടുവിരലിന് താഴെയായി വരും. ലാൻഡ്സ്കേപ്പ് മോഡിൽ ഫോൺ ഉപയോഗിക്കുമ്പോൾ, പ്രധാന ക്യാമറ ബട്ടൺ വലത് കൈയുടെ ചൂണ്ടുവിരൽ കൊണ്ട് നിയന്ത്രിക്കാനാവും. ഈ പുതിയ കൺട്രോൾ സിസ്റ്റം, പ്രധാന കൺട്രോളിൽ ഇല്ലാത്ത ഫീച്ചറുകളോ, കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന ഫങ്ഷനുകളോ നൽകിയേക്കാം.
ഗൂഗിളേ രക്ഷിക്കൂ..സിരിക്കായി ജെമിനി ചോദിച്ചു ആപ്പിൾ; വിചാരിച്ചപോലെ വിജയിക്കുന്നില്ല എഐ
ഈ പുതിയ സംവിധാനം യാഥാർത്ഥ്യമായാൽ, ഇരു കൈകളിലെയും ചൂണ്ടുവിരലുകൾ ഉപയോഗിച്ച് ക്യാമറയുടെ പല ഫങ്ഷനുകളും പ്രവർത്തിപ്പിക്കാൻ സാധിക്കും. സോഫ്റ്റ്‌വെയർ ബട്ടൺ ഉൾപ്പെടെ മൂന്ന് ക്യാമറ കൺട്രോൾ സംവിധാനങ്ങളാണ് ഐഫോൺ 17 പ്രോയിലുണ്ടാവുകയെന്നും അഭ്യൂഹങ്ങളുണ്ട്.
മറ്റ് ഫീച്ചറുകൾ
ക്യാമറ: പ്രോ മോഡലുകളിൽ 48എംപി പ്രധാന ക്യാമറ, 48എംപി അൾട്രാ വൈഡ് ക്യാമറ, 48എംപി പെരിസ്കോപ്പ് ടെലി ലെൻസ് എന്നിവ പ്രതീക്ഷിക്കാം. മുൻ ക്യാമറയുടെ റെസലൂഷൻ 24എംപി ആയി വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിൻ ക്യാമറ സിസ്റ്റം ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ നീണ്ടതായിരിക്കുമെന്നും പറയപ്പെടുന്നു.
റിവേഴ്സ് വയർലെസ് ചാർജിങ്: എയർപോഡ്സ് പോലുള്ള ആക്സസറികൾ വയർലെസായി ചാർജ് ചെയ്യാൻ സഹായിക്കുന്ന റിവേഴ്സ് വയർലെസ് ചാർജിങ് ഫീച്ചർ ഐഫോൺ 17 പ്രോ മോഡലുകളിൽ ഉൾപ്പെടുത്തിയേക്കാം.
ഇത് ചരിത്രം; ഇനി ഏറ്റവും പുതിയ ഐഫോണുകൾ ആദ്യം ഇന്ത്യയിൽ നിര്‍മിക്കും, നയിക്കാൻ ടാറ്റ
ബാറ്ററി: ഐഫോൺ 17 പ്രോ മാക്സിൽ, മുൻ മോഡലുകളിലേതിനേക്കാൾ വലിയ, 5,500mAh ബാറ്ററി പ്രതീക്ഷിക്കാം. 25W മാഗ്‌സേഫ്, 15W Qi2 വയർലെസ് ചാർജിങ് സംവിധാനങ്ങളും പ്രോ മോഡലുകളിൽ ഉണ്ടാവും.
കളർ ഓപ്ഷൻസ്: പ്രോ സീരീസ് വൈബ്രന്റ് ഓറഞ്ച്, വൈറ്റ്, ഡാർക്ക് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമായേക്കാം.
Image Credit: husayno/Istock
ഐഫോൺ 17 സീരീസിന് വില കൂടുമോ എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. അടിസ്ഥാന മോഡലുകളുടെ വില വർധിച്ചേക്കില്ലെങ്കിലും, പ്രോ മോഡലുകൾക്ക് 50 ഡോളർ വരെ വില വർധിച്ചേക്കാമെന്നാണ് ചില വാദങ്ങൾ. അതനുസരിച്ച്, കഴിഞ്ഞ വർഷം 999 ഡോളറിന് വിറ്റ പ്രോ മോഡലിന് 1,049 ഡോളറും, പ്രോ മാക്സിന് 1,249 ഡോളറും വില വരാൻ സാധ്യതയുണ്ട്. പുതിയതായി അവതരിപ്പിക്കുമെന്നു കരുതുന്ന ഐഫോൺ 17 എയർ മോഡലിന് 899 അല്ലെങ്കിൽ 949 ഡോളർ വരെ വില പ്രതീക്ഷിക്കുന്നു. ഈ വിവരങ്ങളെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ്. എല്ലാ കാര്യങ്ങൾക്കും സെപ്റ്റംബർ 9-ന് നടക്കുന്ന ആപ്പിളിന്റെ ഔദ്യോഗിക ചടങ്ങിനായി കാത്തിരിക്കാം.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

